ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പെൻഷൻ വാങ്ങുന്നവർക്കായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. എസ്‌ബിഐയിൽ പെൻഷൻ അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതാണ് 'എസ്‌ബിഐ പെൻഷൻ സേവ' എന്ന പേരിലുള്ള ഈ പ്രത്യേക വെബ്‌സൈറ്റ്. പെൻഷൻകാർക്ക് ഈ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് അവരുടെ പെൻഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തൽക്ഷണം പരിശോധിക്കാൻ സാധിക്കും. ബാങ്കിന്റെ പുതിയ സേവനം പെൻഷൻകാർക്ക് വളരെയധികം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെബ്‌സൈറ്റിൽ ലഭ്യമായ സേവനങ്ങൾ ഇവയാണ്
• പെൻഷൻസ്ലിപ്പ് / ഫോം 16 ഡൗൺലോഡുചെയ്യാം
• കുടിശ്ശിക കണക്കുകൂട്ടൽ ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം
• പെൻഷൻ പ്രൊഫൈൽ വിശദാംശങ്ങൾ
• നിക്ഷേപവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ
• ലൈഫ് സർട്ടിഫിക്കറ്റ് സ്റ്റാറ്റസ്
• ഇടപാടുകളുടെ വിശദാംശങ്ങൾ
എങ്ങനെ രജിസ്റ്റർ ചെയ്യാം
• ആദ്യം ഒരു ഉപയോക്തൃ ഐഡി ഉണ്ടാക്കണം
• തുടർന്ന് നിങ്ങളുടെ പെൻഷൻ അക്കൗണ്ട് നമ്പർ നൽകുക
• ജനന തിയതി, പെൻഷൻ അടയ്ക്കുന്ന ബ്രാഞ്ചിന്റെ ബ്രാഞ്ച് കോഡ് എന്നിവ നൽകുക
• നിങ്ങൾ ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി നൽകുക
• തുടർന്ന് പുതിയ പാസ്‌വേഡ് നൽകിയശേഷം, ആ പാസ്‌വേഡ് സ്ഥിരീകരിക്കുക
(പാസ്‌വേഡിന് 8 കാരക്ടർ ഉണ്ടായിരിക്കണം. മാത്രമല്ല ഇത് വലിയക്ഷരങ്ങൾ, ചെറിയക്ഷരങ്ങൾ, നമ്പർ, പ്രത്യേക കാരക്ടർ എന്നിവ ഉൾപ്പെടുത്തിയുള്ളതുമായിരിക്കണം)
• തുടർന്ന് 2 പ്രൊഫൈൽ ചോദ്യങ്ങളും ഉത്തരങ്ങളും തിരഞ്ഞെടുക്കുക. (ഇത് ഭാവിയിൽ നിങ്ങളുടെ പാസ്‌വേർഡ് ഉൾപ്പടെ മറന്നുപോയാൽ തിരിച്ചുകിട്ടുന്നതിന് ഉപകരിക്കും)
• രജിസ്ട്രേഷൻ പൂർത്തിയായാൽ, രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് ഒരു മെയിൽ സന്ദേശം ലഭിക്കും. അക്കൗണ്ട് സജീവമാക്കുന്നതിനുള്ള ലിങ്കും ഉൾപ്പെട്ടതായിരിക്കും ഇത്.
• അക്കൗണ്ട് ആക്ടീവ് ആക്കിയതിനുശേഷം പെൻഷൻകാർക്ക് രജിസ്റ്റർ ചെയ്ത ഐഡി/പാസ്‌വേഡ് ഉപയോഗിച്ച് വെബ്സൈറ്റിൽ പ്രവേശിക്കാനാകും (തുടർച്ചയായ മൂന്ന് ലോഗിൻ ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഉപയോക്തൃ അക്കൗണ്ട് ലോക്ക് ആകുമെന്ന് ഓർക്കുക)
വെബ്‌സിറ്റിൽ ലോഗിൻ ചെയ്യുന്നതിലൂടെ ലഭിക്കുന്ന മറ്റ് നേട്ടങ്ങൾ
• പെൻഷൻ പേയ്‌മെന്റ് വിശദാംശങ്ങൾ മൊബൈൽ ഫോണിൽ എസ്എംഎസ് അലേർട്ട് ആയി ലഭിക്കും
• ഇമെയിൽ / പെൻഷൻ ലഭിക്കുന്ന ബ്രാഞ്ച് വഴിയും പെൻഷൻ സ്ലിപ്പ് ലഭിക്കും
• എസ്‌ബിഐയുടെ ഏത് ശാഖയിലും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സൗകര്യം
• എസ്‌ബിഐ ശാഖകളിൽ ജീവൻപ്രാമൻ സൗകര്യം ലഭ്യമാണ്
• സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്)
• പ്രതിരോധ/റെയിൽവേ/സിപിഒഒ/ രാജസ്ഥാൻ പെൻഷൻകാർ എന്നിവർക്ക് ഇപിപിഒ വ്യവസ്ഥ
പരാതികൾക്ക്
• "UNHAPPY" എന്ന് ടൈപ്പ് ചെയ്‌ത് 8008202020 എന്ന നമ്പറിൽ എസ്എംഎസ് അയയ്ക്കാം
• എസ്‌ബിഐ കസ്റ്റമർ കെയർ 24 x7 - ടോൾ ഫ്രീ നമ്പറുകൾ - 18004253800/1800112211/1800110009 അല്ലെങ്കിൽ 080-26599990
• ബാങ്കിന്റെ വെബ്‌സൈറ്റായ www.sbi.co.in എന്നതിലും പരാതി നൽകാം, കൂടാതെ gm.customersbi.co.in / dgm.customersbi.co.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയയ്ക്കാനും കഴിയും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications