ഇന്ത്യയിലെ ജനങ്ങളുടെ ചെറുകിട ബിസിനസ് സ്വപ്നങ്ങൾ വളർത്താനും അതുവഴി നാടിന്റെ സമ്പത്തും സമൃദ്ധിയും ഉയർത്താനും ലക്ഷ്യമിട്ടുകൊണ്ട് നിരവധി വായ്‌പാ പദ്ധതികൾ സർക്കാർ നൽകിവരുന്നുണ്ട്. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതികൾ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വലിയതോതിൽ നിലനിൽക്കുന്ന ജോലിയില്ലായ്മയെ കുറയ്ക്കാനും അതുവഴി ദാരിദ്ര്യനിർമാർജനം നടപ്പിലാക്കാനും കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.
സർക്കാർ നൽകുന്ന ചെറുകിട വായ്പാ പദ്ധതികളുടെ പ്രധാന ഗുണങ്ങൾ
*കുറഞ്ഞ പലിശ നിരക്ക്
സ്വകാര്യ വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ നൽകുന്നതിന് പലിശ നിരക്ക് കുറവായിരിക്കും.
* ഈട് നൽകേണ്ട ആവശ്യമില്ല
പല ബാങ്കുകളും വായ്പകൾ നല്കാൻ തയ്യാറാണെങ്കിലും ഈട് നൽകേണ്ട ബാധ്യത ഉൽപഭോക്താവിനുണ്ടാകും. എന്നാൽ സർക്കാർ തരുന്ന ദനത്തിന് അതിന്റെ ആവശ്യം വരുന്നില്ല.

*ലളിതമായ അപേക്ഷാ പ്രക്രിയ
മറ്റു വായ്‌പാ കമ്പനികളെയും ബാങ്കുകളെയും താരതമ്യം ചെയ്യുമ്പോൾ, സർക്കാർ വായ്പകൾക്ക് അപേക്ഷാ നടപടികൾ സുലഭവും തകരാറുകളില്ലാത്തതും ആയിരിക്കും.
*സുഗമമായ തിരിച്ചടവ് രീതികൾ
പലിശ കുറയുന്നതോടൊപ്പം അടച്ചു തീർക്കാൻ അധിക കാലാവധിയും സർക്കാർ വായ്പ്പകൾക്ക് ലഭിക്കുന്നു.
2025-ലെ പ്രധാന സർക്കാർ വായ്പാ പദ്ധതികൾ
1. എംഎസ്എംഇ വായ്പാ പദ്ധതി (MSME Loan Scheme):
വായ്പാ തുക: ₹1 കോടി വരെ
പലിശ നിരക്ക്: 8% മുതൽ
പ്രോസസ്സിംഗ് സമയം: 8-12 ദിവസം
ലക്ഷ്യം: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി നൽകുക
2. പ്രധാനമന്ത്രി മുദ്ര യോജന (PMMY)
സവിശേഷതകൾ: ഈട് നൽകാതെ ലഭിക്കുന്ന വായ്പ, ഫ്ലെക്സിബിൾ തിരിച്ചടവ് വ്യവസ്ഥകൾ.
ലക്ഷ്യം: ചെറുകിട ബിസിനസ്സുകളുടെ നിക്ഷേപവും വളർച്ചയും.
3. നാഷണൽ സ്‌മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ (NSIC)
പ്രധാന പദ്ധതികൾ:
മാർക്കറ്റിംഗ് സഹായ പദ്ധതി: ടെൻഡർ മാർക്കറ്റിംഗ്, കോൺസോർഷ്യം പ്ലാൻ എന്നിവ.
ക്രെഡിറ്റ് സപ്പോർട്ട് പദ്ധതി: വർക്കിംഗ് ക്യാപിറ്റലിനും അസംസ്കൃത സാധനങ്ങൾക്കുമായി സാമ്പത്തിക സഹായം.
ലക്ഷ്യം: ചെറുകിട വ്യവസായങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ.
4. ക്രെഡിറ്റ്-ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡി സ്‌കീം (CLCSS):
ലക്ഷ്യം: സാങ്കേതികവിദ്യാ നവീകരണത്തിന് സബ്സിഡിയോടെ വായ്പ നൽകുന്നു.
അർഹത: നിർമ്മാണ, വിതരണ ശൃംഖല എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കോപ്പറേറ്റീവ്, പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക് ലിമിറ്റഡ് കമ്പനികൾ, സോളോ പ്രോപ്രൈറ്റർഷിപ്പുകൾ.
5. സിഡ്ബി വായ്പ (SIDBI Loan):
വായ്പാ തുക: ₹10 ലക്ഷം മുതൽ ₹25 കോടി വരെ
തിരിച്ചടവ് കാലാവധി: 10 വർഷം വരെ
പ്രത്യേക സവിശേഷത: ₹1 കോടി വരെ വായ്പക്ക് ഈട് ആവശ്യമില്ല
ലക്ഷ്യം: ചെറുകിട വ്യവസായങ്ങൾക്ക് വലിയ പണം സൃഷ്ടിക്കാനും, ബിസിനസ് വളർത്താനും പിന്തുണ നൽകുക.
മൾട്ടി നാഷണൽ ബാങ്കുകളും മറ്റ് വായ്പ നൽകുന്ന സ്ഥാപനങ്ങളും സംരംഭകരുടെ കഴുത്തിൽ പലിശയുടെ കത്തി വെക്കുമ്പോൾ അവരെ സംരക്ഷിക്കാനാണ് സർക്കാർ ഇത്തരം പദ്ധതികളിലൂടെ ശ്രമിക്കുന്നത്. ഓരോ പുതിയ സംരംഭം വളരുമ്പോഴും അവിടെ നിരവധി ആളുകൾക്ക് ജോലികൾ ലഭിക്കുകയും അതുവഴി നിരവധി കുടുംബങ്ങൾ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടിയാണ് വളർച്ചയുണ്ടാകുന്നത്.
പ്രൈവറ്റ് ബാങ്കുകളിൽ നിന്ന് ലോണെടുത്ത പല സംരംഭകരും കോവിഡ് മഹാമാരി കാലഘട്ടത്തിൽ തിരിച്ചയക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടതാണ്. പ്രൈവറ്റ് ബാങ്കുകളുടെ എടുത്താൽ പൊങ്ങാത്ത പലിശയാണ് അതിലേക്ക് ജനങ്ങളെ നയിച്ചത്. എന്നാൽ സർക്കാർ അംഗീകൃത ലോണുകൾ എടുക്കുന്നതിലൂടെ കുറഞ്ഞ പലിശയിൽ നമുക്ക് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ



Click it and Unblock the Notifications