നിങ്ങളുടെ ദീർഘകാലത്തേക്കും ഹ്രസ്വകാലത്തേക്കുമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ മതിയായ വരുമാനം ലഭിക്കുന്നില്ലേ? നിലവിലത്തെ സാഹചര്യത്തിൽ പലരും നേരിടുന്ന പ്രധാന സാമ്പത്തിക പ്രശ്നങ്ങളിലൊന്നാണിത്. അതുകൊണ്ടാണ് കൂടുതൽ ആളുകൾ ഇപ്പോൾ ഒന്നിലധികം വരുമാന സ്രോതസുകളെ ആശ്രയിക്കുന്നത്. ഒരു ജോലിയിൽ നിന്നോ ബിസിനസിൽ നിന്നോ നിങ്ങൾ സമ്പാദിക്കുന്നതാണ് സജീവ വരുമാനം. അതേസമയം നിഷ്ക്രിയ വരുമാന മാർഗങ്ങളും നിരവധിയാണ്. അതായത് കുറച്ചുമാത്രം പരിശ്രമവും നിക്ഷേപവും ആവശ്യമായി വരുന്ന വരുമാന സ്രോതസുകൾ.
വസ്തു വാടകയ്ക്ക് നൽകാം: കേരളത്തിൽ കുതിച്ചുയരുന്ന വ്യവസായ രംഗവും ടൂറിസം മേഖലയും മറ്റിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കും വരുമാന മാർഗം തേടി തൊഴിലവസരങ്ങൾക്കായി സംസ്ഥാനത്ത് എത്തുന്നവർക്കും താമസ സൗകര്യമൊരുക്കി വരുമാനം കണ്ടെത്താം. ദിവസ വാടകയ്ക്കോ മാസ വാടകയ്ക്കോ നൽകാൻ വീടുകളോ റൂമുകളോ ഉണ്ടെങ്കിൽ ഉറപ്പായ വരുമാനം പ്രതീക്ഷിക്കാം. ഇതിന് സഹായിക്കുന്ന നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിലവിലുണ്ട്.

റിയൽ എസ്റ്റേറ്റിൽ നിക്ഷേപം: റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുന്നത് വാടക ആദായത്തിലൂടെയും കാലക്രമേണ വിലമതിപ്പിലൂടെയും നിഷ്ക്രിയ വരുമാനത്തിന്റെ മറ്റൊരു മാർഗം തുറന്നിടുന്നു. ആവശ്യക്കാരെറെയുള്ള അല്ലെങ്കിൽ ഭാവിയിൽ വരാൻ സാധ്യതയുള്ള വികസനം അതിവേഗം എത്തിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും. വാണിജ്യ ആവശ്യത്തിനോ സ്വകാര്യ ആവശ്യത്തിനോ ഉള്ള ഇത്തരം സ്ഥലങ്ങൾ കണ്ടെത്തുകയും നിക്ഷേപം നടത്തുകയും ചെയ്യുക.
ശമ്പളം കൂടിയോ? എടുത്തുചാടി ചെലവാക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
ഡിവിഡന്റ് സ്റ്റോക്കുകൾ: സ്ഥിരമായി ഡിവിഡന്റ് നൽകുന്ന കമ്പനികളിൽ നിക്ഷേപം നടത്തുക. അതായത് അത്തരം കമ്പനികളുടെ ഡിവിഡന്റ് പേയിംഗ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുക. നിങ്ങളുടെ നിക്ഷേപങ്ങൾ സജീവമായി കൈകാര്യം ചെയ്യാതെ തന്നെ സ്ഥിരമായ ഡിവിഡൻ്റിലൂടെ നിഷ്ക്രിയ വരുമാനം നേടാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ശക്തമായ അടിസ്ഥാനകാര്യങ്ങളും സ്ഥിരമായ ഡിവിഡന്റ് പേഔട്ടുകളുമുള്ള കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഓഹരികൾ വിവേകപൂർവ്വം ഗവേഷണം ചെയ്യുകയും തിരഞ്ഞെടുക്കുക.
10,000 രൂപയുടെ എസ്ഐപി 3.5 കോടി രൂപയായി, നേട്ടം മാത്രം നൽകിയ ബ്ലൂചിപ്പ് ഫണ്ട് ഇതാണ്; നിങ്ങളുടെ ലിസ്റ്റിലുണ്ടോ?
ഡിജിറ്റൽ ഉൽപ്പന്നങ്ങൾ: -ബുക്കുകൾ, ഓൺലൈൻ കോഴ്‌സുകൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ പോലുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങൾ സൃഷ്‌ടിക്കാൻ നിങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക. ഒരിക്കൽ വികസിപ്പിച്ചെടുത്താൽ, ഈ ഉൽപ്പന്നങ്ങൾ കുറഞ്ഞ പരിശ്രമത്തിലൂടെ ആവർത്തിച്ച് വിൽക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾക്ക് കേരളത്തിലെ പാചകത്തെക്കുറിച്ച് അറിവുണ്ടെങ്കിൽ, നിങ്ങൾക്ക് പരമ്പരാഗത പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന ഒരു ഇ-ബുക്ക് അല്ലെങ്കിൽ പാചകരീതികളെക്കുറിച്ചുള്ള ഒരു ഓൺലൈൻ കോഴ്സ് സൃഷ്ടിക്കാൻ കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
