മൂല്യത്തില്‍ മുമ്പന്‍, വിലയോ അടിത്തട്ടില്‍; 2022-ല്‍ ഈ അണ്ടര്‍വാല്യൂഡ് സ്റ്റോക്ക് പൊളിക്കും; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണി മുന്നേറ്റത്തിന്റെ പാതയിലായിരിക്കുമ്പോള്‍ നമ്മുടെ കൈവശമുള്ള ഓഹരി അതനുസരിച്ച് മുന്നേറുന്നില്ലെങ്കിലോ താഴേക്ക് പോകുകയാണെങ്കിലോ വരുന്ന സങ്കടം ചില്ലറയായിരിക്കില്ല. പക്ഷേ ഓഹരി അടിസ്ഥാനപരമായി മികച്ചതാണെങ്കില്‍ അതിന്റേതായ സമയത്ത് തിരിച്ചെത്തുക തന്നെ ചെയ്യും. അതാണ് ഓഹരി വിപണിയിലെ ചരിത്രം. സമാനമായി ഡിസംബര്‍ പാദത്തില്‍ നേരിട്ട തിരുത്തലൊക്കെ കഴിഞ്ഞ് പ്രധാന സൂചികകള്‍ നേട്ടത്തിന്റെ പാതയിലേക്ക് തിരികിയെത്തി. എന്നാല്‍ മൂല്യത്തിലും ബിസിനസ് പാരമ്പര്യത്തിലും മുന്നിലാണെങ്കിലും വില നിലവാരം അടിത്തട്ടിലിലായ ഒരു മികച്ച ഓഹരിയെ കുറിച്ചാണ് ഈ ലേഖനം. നേരത്തെ, ഈ ഓഹരിയില്‍ 82 ശതമനം വരെ നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ശുപാര്‍ശയുണ്ട്.

ബജാജ് കണ്‍സ്യൂമര്‍ കെയര്‍

ബജാജ് കണ്‍സ്യൂമര്‍ കെയര്‍

രാജസ്ഥാനിലെ ഉദയ്പൂര്‍ ആസ്ഥാനമായി 1930 മുതല്‍ പ്രവര്‍ത്തനനിരതമാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ്. ഇന്ത്യയിലെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിനു കീഴിലുള്ള കമ്പനിയാണിത്. ബജാജ് കോര്‍പ് എന്നായിരുന്നു പൂര്‍വ്വനാമം. പ്രധാനമായും ശരീര സംരക്ഷണ, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. ബജാജ് അംല അലോവെര ഓയില്‍, ബജാജ് ബദാം ഓയില്‍, ബജാജ് അംല ശിഖകാരി ഓയില്‍ എന്നിവ ജനപ്രീതി നേടിയ ബ്രാന്‍ഡ് ഇനങ്ങളാണ്. ഹെയര്‍ ഓയില്‍ കൂടാതെ മുഖ, ദന്ത സംരക്ഷണ വിഭാഗത്തിലേയും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

അനുകൂല ഘടകം- 1

അനുകൂല ഘടകം- 1

കമ്പനി അടുത്തിടെയായി നിരവധി വികസന പ്രവര്‍ത്തനങ്ങളും ഉത്പന്ന നിരയുടെ വിപുലീകരണവും നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി 100% ശുദ്ധ ഒലീവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍, ജജോബ ഓയില്‍ എന്നിവ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം ഇ-കൊമേഴ്‌സ് വിപണന ശൃംഖലയുടെ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താന്‍ നീക്കം തുടങ്ങി. ഇതൊക്കെ സമീപ ഭാവിയില്‍ തന്നെ ബജാജ് കണ്‍സ്യൂമര്‍ കെയറിന്റെ വിറ്റുവരവും വരുമാനവും വര്‍ധിപ്പിക്കുന്ന ഘടകമാണ്.

Also Read: ലാഭവിഹിതം പ്രഖ്യാപിച്ചിട്ടും തകര്‍ന്നടിഞ്ഞ് ഹിന്ദുജ ഗ്ലോബല്‍, 20% വീഴ്ച്ച; കാരണമറിയാംAlso Read: ലാഭവിഹിതം പ്രഖ്യാപിച്ചിട്ടും തകര്‍ന്നടിഞ്ഞ് ഹിന്ദുജ ഗ്ലോബല്‍, 20% വീഴ്ച്ച; കാരണമറിയാം

അനുകൂല ഘടകം- 2

അനുകൂല ഘടകം- 2

സമീപ കാലയളവിലാണ് 324 രൂപ നിലവാരത്തില്‍ നിന്നും ബജാജ് കണ്‍സ്യൂമര്‍ കെയറിന്റെ ഓഹരികള്‍ 200 രൂപയ്ക്കും താഴേക്ക് വീണത്. ഇതേകാലയളവില്‍ വിപണിയിലും 12 ശതമാനത്തിലേറെ തിരുത്തല്‍ സംഭവിച്ചിരുന്നു. അതിനാല്‍ ഇനി താഴേക്കു പോകാനുള്ള സാധ്യത ഓഹരിയില്‍ പരിമിതപ്പെട്ടുവെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല വിപണിയില്‍ ഇനിയൊരു തിരുത്തലുണ്ടായാലും നിക്ഷേപകര്‍ പരമ്പരാഗത ഡിഫന്‍സീവ് മേഖലയായ എഫ്എംസിജി വിഭാഗത്തിലേക്ക് തിരിയാം. ഇതും തിരുത്തല്‍ നേരിട്ട ഈ വിഭാഗത്തിലുളള ഓഹരിയെ സംബന്ധിച്ച് അനുകൂല ഘടകമാകും.

Also Read: അടി-ഇടി കഴിഞ്ഞു; സ്‌റ്റോക്ക് വീണ്ടും പറന്നു തുടങ്ങി; കിറ്റെക്‌സിനെ കാത്തിരിക്കുന്നത് ഗജകേസരി യോഗം?Also Read: അടി-ഇടി കഴിഞ്ഞു; സ്‌റ്റോക്ക് വീണ്ടും പറന്നു തുടങ്ങി; കിറ്റെക്‌സിനെ കാത്തിരിക്കുന്നത് ഗജകേസരി യോഗം?

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ വര്‍ഷം പ്രതിയോഹരി 10 രൂപ വീതമാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചത്. നിലവിലെ ഓഹരി വിലയിലുള്ള ഡിവിഡന്റ് യീല്‍ഡ് 5.15 ശതമാനമാണ്. ഇതിനോടൊപ്പം കമ്പനിക്ക് മികച്ച തോതില്‍ കരുതല്‍ ധനശേഖരവുമുണ്ട്. അതേസമയം, സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിന്റെ സംയോജിത വരുമാനം 226.34 കോടി രൂപയാും അറ്റാദായം 46.51 കോടി രൂപയുമായിരുന്നു. ആദ്യ പാദത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രമാണ് കാണിച്ചത്. അതുപോലെ കഴിഞ്ഞ വര്‍ഷത്തെ സമാന പദവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാന വളര്‍ച്ചയില്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതൊക്കെ ഓഹരി വിലയില്‍ സ്വാധീനം ചെലുത്തിക്കഴിഞ്ഞതാണ്.

മറ്റ് വിശദാംശങ്ങള്‍

മറ്റ് വിശദാംശങ്ങള്‍

ബജാജ് കണ്‍സ്യൂമര്‍ കെയറില്‍ (BSE : 533229, NSE : BAJAJCON) മുഖ്യ പ്രമോട്ടര്‍മാര്‍ക്ക്, 38 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.44 ശതമാനവും മ്യൂച്ചല്‍ ഫണ്ടുകള്‍ അടക്കമുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.83 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 23 ശതമാനത്തിലേറെ ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയില്‍ 23 ശതമാനത്തോളം വിലയിടിവ് നേരിട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാര്യമായ നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. നിലവില്‍ 2,852 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

ഇനിയെന്ത് ?

ഇനിയെന്ത് ?

വെള്ളിയാഴ്ച 193.20 രൂപ നിരക്കിലാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 350 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് കഴിഞ്ഞയാഴ്ച പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചിരുന്നു. ഓഹരി വില 198-ല്‍ നില്‍ക്കുമ്പോഴായിരുന്നു നിര്‍ദേശം വന്നത്. റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം, നിലവിലെ വിലയുടെ അടിസ്ഥാനത്തില്‍ 82 ശതമാനം വരെ നേട്ടം ലഭക്കാം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 324 രൂപയും കുറഞ്ഞ വില 179 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ Also Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ 

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസും മറ്റു ബ്രോക്കറേജ് സ്ഥാപനങ്ങളും പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Extremely Under Valued Good Dividend FMCG Stock Bajaj Consumer Care Can Make Up move Anytime Soon

Extremely Under Valued Good Dividend FMCG Stock Bajaj Consumer Care Can Make Up move Anytime Soon
Story first published: Saturday, January 8, 2022, 11:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X