കർഷകർക്ക് പലിശയില്ലാതെ വായ്പ നേടാം, പശു കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി സർക്കാർ തുടർച്ചയായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അവയിൽ ഒന്നാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ (കെസിസി) മാതൃകയിൽ അവതരിപ്പിച്ച പശു ക്രെഡിറ്റ് കാർഡ് പദ്ധതി. ഈ പദ്ധതി പ്രകാരം കർഷകർക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. മൃഗസംരക്ഷണത്തെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ വായ്പ നൽകുന്നത്. പശു ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം മത്സ്യകൃഷി, കോഴി വളർത്തൽ, ആടുകൾ, ആട്, പശു, എരുമ വളർത്തൽ എന്നിവയ്ക്കായി കർഷകർക്ക് വായ്പ നൽകുന്നു. ഹരിയാന സർക്കാരാണ് നിലവിൽ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളും വൈകാതെ പദ്ധതിയുടെ ഭാഗമാകുമെന്നാണ് വിവരം.

 

പുത്തന്‍ കാര്‍ വായ്പയോ ഉപയോഗിച്ച കാര്‍ വായ്പയോ? ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്?പുത്തന്‍ കാര്‍ വായ്പയോ ഉപയോഗിച്ച കാര്‍ വായ്പയോ? ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്?

പലിശ വേണ്ട

പലിശ വേണ്ട

ഈ പദ്ധതി പ്രകാരം 1.60 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശ ഈടാക്കില്ല. കർഷകർക്ക് 7 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭിക്കുക. ഇതിൽ കേന്ദ്രസർക്കാർ മൂന്ന് ശതമാനം സബ്‌സിഡി നൽകും. ബാക്കി 4 ശതമാനത്തിന് ഹരിയാന സർക്കാർ ഇളവ് നൽകും. ഈ രീതിയിൽ, ഈ സ്കീമിന് കീഴിൽ എടുത്ത വായ്പയ്ക്ക് പലിശ നൽകേണ്ട ആവശ്യമില്ല. ഹരിയാനയിലെ കന്നുകാലികളെ വളർത്തുന്ന എല്ലാവർക്കും പശു ക്രെഡിറ്റ് കാർഡ് പദ്ധതി പ്രയോജനപ്പെടുത്താം.

എങ്ങനെ വായ്പ ലഭിക്കും?

എങ്ങനെ വായ്പ ലഭിക്കും?

പശു ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം 1.60 ലക്ഷം രൂപ വരെ വായ്പയെടുക്കുമ്പോൾ കർഷകൻ മൃഗസംരക്ഷണ, ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് സത്യവാങ്മൂലം നൽകണം. ഇതിനുമുമ്പ്, കൃഷിക്കാരൻ തന്റെ മൃഗത്തെ ഇൻഷ്വർ ചെയ്യണം. ഇതിനായി 100 രൂപ നൽകണം.

റിസർവ് ബാങ്ക് ബോർഡ് മീറ്റിംഗ് അവസാനിച്ചു; ഒറ്റത്തവണ വായ്പ പുന:സംഘടനയെക്കുറിച്ച് പ്രഖ്യാപനങ്ങളില്ലറിസർവ് ബാങ്ക് ബോർഡ് മീറ്റിംഗ് അവസാനിച്ചു; ഒറ്റത്തവണ വായ്പ പുന:സംഘടനയെക്കുറിച്ച് പ്രഖ്യാപനങ്ങളില്ല

വായ്പ വിശദാംശങ്ങൾ

വായ്പ വിശദാംശങ്ങൾ

ഈ പദ്ധതി പ്രകാരം ഹരിയാന സർക്കാർ ഒരു ലക്ഷം രൂപ വരെ വായ്പ നൽകും. ഒരു പശുവിന്റെ ഉടമസ്ഥനായ കർഷകന് 40783 രൂപ വായ്പ ലഭിക്കും. ഈ വായ്പ ഓരോ മാസവും ആറ് തുല്യ ഗഡുക്കളായി (ഒരു തവണയ്ക്ക് 6,797 രൂപ) ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് നൽകും. അതുപോലെ, എരുമയുള്ള കർഷകർക്ക് 60,249 രൂപ വരെ വായ്പ നൽകും. ഈ പണം ഒരു വർഷത്തിനുള്ളിൽ 4% പലിശ സഹിതം കർഷകൻ തിരികെ നൽകേണ്ടിവരും. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് അധിക ആനുകൂല്യം ലഭിക്കും.

ഉയർന്ന വായ്പ തുക

ഉയർന്ന വായ്പ തുക

ഒരു കർഷകൻ 1.60 ലക്ഷം രൂപയ്ക്ക് മുകളിൽ പശു ക്രെഡിറ്റ് കാർഡ് വഴി വായ്പയെടുക്കുകയാണെങ്കിൽ സാധാരണ പലിശ നിരക്കിൽ വായ്പ ലഭിക്കും. ഇതിനായി, കർഷകൻ എന്തെങ്കിലും പണയം വയ്ക്കേണ്ടിവരും. ഇവിടെയും ഒരു വർഷത്തിനുള്ളിൽ കർഷകൻ വായ്പ തുക അടച്ചാൽ പലിശയ്ക്ക് ഇളവ് ലഭിക്കും.

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ ലോകബാങ്കിന്റെ 500 മില്യൺ ഡോളര്‍ വായ്പഇന്ത്യയിലെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ ലോകബാങ്കിന്റെ 500 മില്യൺ ഡോളര്‍ വായ്പ

പശു കിസാൻ ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം

പശു കിസാൻ ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാം

  • പശു ക്രെഡിറ്റ് കാർഡ് ലഭിക്കാൻ, നിങ്ങളുടെ ബാങ്കിൽ പോയി അപേക്ഷ നൽകണം
  • അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടെ ചില പ്രധാന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
  • അപേക്ഷാ ഫോം പരിശോധിച്ചുറപ്പിച്ച ശേഷം, നിങ്ങളുടെ പശു ക്രെഡിറ്റ് കാർഡ് ഒരു മാസത്തിനുള്ളിൽ അയയ്ക്കും

English summary

Farmers can get loans without interest, Details of pashu credit card scheme | കർഷകർക്ക് പലിശയില്ലാതെ വായ്പ നേടാം, പശു കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയെക്കുറിച്ച് അറിയാം

The government is continuously implementing a series of projects to double the income of farmers by 2022. One of them is the pashu credit card scheme, modeled on the Kisan Credit Card (KCC). Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X