ഇടപാടുകള്‍ ഓണ്‍ലൈന്‍ മുഖനേ ആയതോടെയാണ് ഓഹരി വിപണിയും രാജ്യത്ത് ജനകീയമായത്. സമയലാഭം, ഇടപാട് ചെലവും തട്ടിപ്പുകളും കുറഞ്ഞത്, ലിക്വിഡിറ്റി വര്‍ധിച്ചു, എവിടെയിരുന്നും ട്രേഡ് ചെയ്യാം തുടങ്ങിയവ നിക്ഷേപകരേയും ആകര്‍ഷിച്ചു. വളരെയധികം സൗകര്യവും ഗുണഫലവും ഓണ്‍ലൈന്‍ ട്രേഡിങ് മുഖേന ലഭിക്കുന്നുണ്ടെങ്കിലും ഒരു കൈയബദ്ധമോ ഒരു നിമിഷാര്‍ധത്തിലെ അശ്രയോ മതി വമ്പന്‍ നഷ്ടവും ക്ഷണിച്ചുവരുത്താന്‍. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തിനിടെ, തെറ്റായ ഒരു കീ ടൈപ്പ് ചെയ്തതിലൂടെ ഒരു ട്രേഡര്‍ക്ക് നഷ്ടമായത് 250 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡിങ് അബദ്ധമാണിത്.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.37-നും 2.39-നും ഇടയിലാണ് സംഭവം. എന്‍എസ്ഇയിലെ ഡെറിവേറ്റീവ് വിഭാഗത്തിലെ ഒരു ഇടപാടാണ് അപ്രതീക്ഷിത നഷ്ടത്തില്‍ കലാശിച്ചത്. നിഫ്റ്റി സൂചികയുടെ 14,500 സ്ട്രൈക്കിലെ കാള്‍ ഓപ്ഷനില്‍ 25,000 ലോട്ടുകള്‍ 0.15 രൂപ നിരക്കില്‍ വിറ്റു. യഥാര്‍ത്ഥത്തില്‍ ആ സമയം 14,500 സ്്ട്രൈക്കിലെ കാള്‍ (CALL) ഓപ്ഷന്റെ വിപണി വില 2,100 രൂപയായിരുന്നു (നിഫ്റ്റി 16,600 നിലവാരത്തില്‍).
ഇതോടെ ഓര്‍ഡര്‍ പൂര്‍ത്തിയാവുകയും ഏകദേശം 250 കോടിയുടെ നഷ്ടം ആ ബ്രോക്കര്‍ക്ക് സംഭവിച്ചതുമായാണ് വിലയിരുത്തല്‍. (25,000 * 50 * 2,000 = 250 കോടി). എന്നാല്‍, ഏത് ബ്രോക്കറേജ് സ്ഥാപനത്തിനാണ് ഈ നഷ്ടം നേരിട്ടത് എന്നു സംബന്ധിച്ച വിശദാംശം ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 2 ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഈ ട്രേഡിലൂടെ അപ്രതീക്ഷിത ഭാഗ്യകടാക്ഷം ഉണ്ടായെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഒരാള്‍ക്ക് 50 കോടിയും മറ്റേയാള്‍ക്ക് 25 കോടിയും എങ്കിലും ലഭിച്ചിട്ടുണ്ടാവാം എന്നാണ് നിഗമനം. അതേസമയം, ഈ വിഷയത്തില്‍ എന്‍എസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിഫ്റ്റി 16,600 നിലവാരത്തില്‍ വ്യാപാരം പുരോഗമിക്കുമ്പോള്‍ ഇത്രയും താഴ്ന്ന നിരക്കിലുള്ള ഓര്‍ഡര്‍ എങ്ങനെ എക്സ്ചേഞ്ചിലെ ട്രേഡിങ് സംവിധാനത്തിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു എന്നതിനെ കുറിച്ചും വ്യക്തതയില്ല.
2014-ല്‍ ജപ്പാനിലെ എക്സ്ചേഞ്ചില്‍ ബ്ലൂ-ചിപ് ഓഹരികളില്‍ തെറ്റായ ഓര്‍ഡര്‍ നല്‍കിയതിലൂടെ നേരിട്ട 60,000 കോടി ഡോളറിന്റെ നഷ്ടമാണ് ആഗോള തലത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ 'ഫാറ്റ് ഫിംഗര്‍' ട്രേഡ്. ഇന്ത്യയില്‍ 2012 ഓക്ടോബറില്‍ എംകെ ഗ്ലോബലിലെ ട്രേഡറിന് നിഫ്റ്റി കോണ്ട്രാക്ടുകളില് തെറ്റായ ഓര്‍ഡര്‍ നല്‍കിയതിലൂടെ നേരിട്ട 60 കോടി രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ വലിയ ട്രേഡിങ് അബദ്ധം.
ഫാറ്റ് ഫിംഗര്‍ ട്രേഡ്
കംപ്യൂട്ടറില്‍ തെറ്റായ കീ അമര്‍ത്തുന്നതിലൂടെയോ അല്ലെങ്കില്‍ മൗസ് തെറ്റായ ഇടത്ത് ക്ലിക്ക് ചെയ്യപ്പെടുന്നതു കാരണമോ സംഭവിക്കാവുന്ന അനുചിതമല്ലാത്ത ഓഹരി ഇടപാടിനെയാണ് ഫാറ്റ് ഫിംഗര്‍ ട്രേഡ് എന്നു പറയുന്നത്. ഉദാഹരണത്തിന് ഒരു ഓഹരിയുടെ വിപണി വില 1,100 രൂപയില്‍ നില്ക്കുമ്പോള്, ഒരു ട്രേഡര്‍ 1 ലക്ഷം ഓഹരി 1,010 രൂപയ്ക്ക് വില്‍ക്കാനുള്ള ഓര്‍ഡര്‍ ഇടുന്നു. ഇതിലൂടെ നഷ്ടം 90 ലക്ഷം രൂപയാണ്. അതേസമയം മറുവശത്ത് വാങ്ങിയ നിക്ഷേപകന് അപ്രതീക്ഷിത ലാഭവും കൈവരുന്നു.
എങ്ങനെ നേരിടാം
ചില ബ്രോക്കറേജ് സ്ഥാപനങ്ങളും സ്റ്റോക്ക് എക്സചേഞ്ചുകളും ഇത്തരത്തില്‍ വിപണി വിലയില്‍ നിന്നും വളരെയധികം മാറിയുളള ഓര്‍ഡറുകള്‍ ട്രേഡിങ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കപ്പെടുമ്പോള്‍ വിലക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില എക്സ്ചേഞ്ചുകള്‍ ഇത്തരം ഓര്‍ഡറുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുപോലെ ഈ വ്യാപാരം നടന്ന രണ്ടു കക്ഷികളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താം. സമാനമായി ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടുണ്ടെങ്കിലും ഒരു പരിധി വരെ നഷ്ടം നികത്താന്‍ സഹായകമാകും.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications