ജൂണ്‍ 17-നാണ് പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചത്. എന്നാല്‍ പിന്നീടുള്ള ഒന്നര മാസത്തില്‍ ഇരു സൂചികകളും 17 ശതമാനം കുതിപ്പാണ് കാഴ്ചവെച്ചത്. വിദേശ നിക്ഷേപകര്‍ ഉത്സാഹപൂര്‍വം വീണ്ടും ആഭ്യന്തര വിപണിയിലേക്ക് മടങ്ങിയെത്തിയതാണ് സമീപകാല മുന്നേറ്റത്തിന്റെ പ്രധാന ചാലകശക്തി.
ഏറെ പ്രതിസന്ധി സൃഷ്ടിച്ച ജൂണ്‍ ആദ്യ പകുതി വരെയുള്ള കാലയളവിന് ശേഷം ആഭ്യന്തര ഓഹരി വിപണിയില്‍ ബുള്ളിഷ് ബുള്ളിഷ് ട്രെന്‍ഡ് പ്രകടമാകാനുള്ള കാരണവും വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതാണ്. ചൊവ്വാഴ്ച 4,100 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. ഇതോടെ ഓഗസ്റ്റ് മാസത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുക്കിയ നിക്ഷേപം 51,200 കോടിയിലേക്കെത്തി.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കാവുന്നത് ഉള്‍പ്പെടെ നിരവധി ആഗോള ഘടകങ്ങള്‍ പ്രതികൂലമായി നില്‍ക്കുമ്പോഴും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന 3 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
താഴ്ന്ന എഫ്പിഐ ഉടമസ്ഥത
ഇക്കഴിഞ്ഞ ജൂലൈ വരെ ഒമ്പതു മാസക്കാലം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) ഇടതടവില്ലാതെ ഓഹരികള്‍ വിറ്റൊഴിഞ്ഞിരുന്നു. ഓഹരികളുടെ ഉയര്‍ന്ന മൂല്യമതിപ്പും (Valuations) ക്രൂഡ്ഓയില്‍ വില വര്‍ധനവും പണപ്പെരുപ്പവുമൊക്കെ ഇതിനുള്ള ഘടകങ്ങളായി വര്‍ത്തിച്ചു. ഇതോടെ ബിഎസ്ഇ-500 സൂചികയുടെ ഭാഗമായ ഓഹരികളിലെ ഫോറിന് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റേര്‍സിന്റെ (എഫ്പിഐ) സാന്നിധ്യം 2021 ഡിസംബറിലെ 21.5 ശതമാനത്തില്‍ നിന്നും 2022 ജൂണില്‍ 18.4 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് 10 വര്‍ഷത്തിനിടയിലെ കുറഞ്ഞ അനുപാതമായിരുന്നു.
മറ്റ് വികസ്വര രാജ്യങ്ങളിലെ എഫ്പിഐ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി ശക്തമായിരുന്നിട്ടും ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപകരുടെ പ്രാതിനിധ്യം കുറവായിരുന്നു.
വരുമാനത്തിലെ ഉല്പതിഷ്ണുത
കോവിഡിന് മുന്നെയുള്ള കാലഘട്ടത്തില്‍ ബിഎസ്ഇ-500 സൂചികയുടെ അറ്റ കടബാധ്യതയും പ്രവര്‍ത്തന ലാഭവും തമ്മിലുള്ള അനുപാതം 3.0 മുതല്‍ 3.5 മടങ്ങിലായിരുന്നു. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കടബാധ്യതയും പ്രവര്‍ത്തന ലാഭവും തമ്മിലുള്ള അനുപാതം 1.1 മടങ്ങിലേക്ക് താഴുമെന്നാണ് അനുമാനം. അതുപോലെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികളുടെ മൂല്യം 6 ശതമാനത്തിലും താഴേക്കെത്തി. അതിനാല്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാനം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് അനുമാനം.
മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയും ചൈനയിലേയും കമ്പനികളുടെ വരുമാനത്തിന്റെ നിലവാരത്തേക്കാള്‍ ഉല്പതിഷ്ണുത ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്കുണ്ട് എന്നതിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.
വിശാല സമ്പദ്ഘടന
പണപ്പെരുപ്പ നിരക്ക് 8 ശതമാനത്തിലേക്ക് പോകാതെ തടയാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സാധിച്ചത് ശ്രദ്ധേയമാണ്. 2023 മാര്‍ച്ച് മാസത്തോടെ പണപ്പെരുപ്പം 6 ശതമാനത്തിലും താഴെയാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. കൂടാതെ ജിഎസ്ടി നികുതി പിരിവ് ഉയര്‍ന്ന നിലവാരത്തില്‍ തുടര്‍ച്ചയായി നില്ക്കുന്നതും വായ്പ വളര്‍ച്ചയില്‍ ഉണര്‍വ് പ്രകടമാക്കിയതും ഉപഭോഗം വര്‍ധിച്ചതും (ക്രെഡിറ്റ് കാര്‍ഡ് ഇടപാട് റെക്കോഡ് ഉയരത്തില്‍) അനുകൂല ഘടകമാണ്.
ഇതിനോടൊപ്പം നിര്‍മാണ മേഖലയുടെ ചലനം വെളിവാക്കുന്ന പര്‍ച്ചേസിങ് മാനേജര്‍സ് ഇന്‍ഡക്സ് അഥവാ പിഎംഐ നിരക്കുകളും 8 മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയതും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വുമൊക്കെ വിശാല സമ്പദ്ഘടനയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications