ഒരു കാലത്ത് ഫിന്‍ടെക് കമ്പനികള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ തന്നെ വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് മാറിയപ്പോള്‍ ഏറ്റവും തിരിച്ചടി നേരിട്ടതും സാങ്കേതികവിദ്യാ കമ്പനികള്‍ക്കായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചെലവേറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ആഗോള തലത്തില്‍ തന്നെ ടെക് കമ്പനികള്‍ക്ക് തിരിച്ചടിയേറ്റത്. ഇതിന്റെ അനുരണനമെന്നോണം ഇന്ത്യയിലെ പുതുതലമുറ ടെക് കമ്പനികളുെട ഓഹരികളും രൂക്ഷമായ തിരിച്ചടി നേരിട്ടു. ഇവയില്‍ ഏറ്റവും കനത്ത ആഘാതം ഏറ്റുവാങ്ങിയ ഫിന്‍ടെക് കമ്പനികളിലൊന്നാണ് പോളിസി ബാസാറിന്റെ ഉടമസ്ഥരായ പിബി ഫിന്‍ടെക്.
സാമ്പത്തികം
മാര്‍ച്ച് പാദത്തില്‍ പിബി ഫിന്‍ടെക്കിന്റെ മുഖ്യ പ്രവര്‍ത്തന മേഖലയെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. ഈ വിഭാഗത്തില്‍ 10 കോടിയാണ് ലാഭം. അതേസമയം നാലാം പാദത്തില്‍ നഷ്ടം 219 കോടിയിലേക്ക് ഉയര്‍ന്നു. മുന്‍ വര്‍ഷം സമാന പാദത്തിലെ നഷ്ടം 64.38 കോടിയായിരുന്നു. എന്നാല്‍ ജനുവരി- മാര്‍ച്ച് കാലയളവിലെ വരുമാനം ഇരട്ടിച്ച് 540.29 കോടിയിലേക്കെത്തി. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെട്ടിട്ടുണ്ട്.
ഓഹരി വിശദാംശം
പിബി ഫിന്‍ടെക്കിന്റെ (BSE: 543390, NSE: POLICYBZR) ആകെ ഓഹരികളില്‍ 70.80 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്. വിദേശ നിക്ഷേപകര്‍ക്ക് 17.74 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.15 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ പിബി ഫിന്‍ടെക്കിന്റെ വിപണി മൂല്യം 29,831 കോടിയാണ്. പ്രതിയോഹരി അറ്റമൂല്യം 67.40 രൂപ നിരക്കിലാണ്.
ഓഹരി വില
ഇന്ന് പിബി ഫിന്‍ടെക്കിന്റെ ഓഹരികള്‍ 4 ശതമാനത്തോളം നഷ്ടത്തില്‍ 663 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിബി ഫിന്‍ടെക്കിന്റെ ഓഹരി വിലയില്‍ 5 ശതമാനം തിരുത്തല്‍ നേരിട്ടു. ഇതോടെ ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 30 ശതമാനത്തോളം ഓഹരിയില്‍ ഇടിവുണ്ടായി. കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,470 രൂപയും താഴ്ന്ന വില 540.10 രൂപയുമാണ്. അതേസമയം ഓഹരിയുടെ ഐപിഒയിലെ ഇഷ്യൂ വിലയില്‍ (980 രൂപ) നിന്നും 31 ശതമാനം നഷ്ടത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
എന്തുചെയ്യണം ?
- ഐസിഐസിഐ സെക്യൂരിറ്റീസ്- മാര്‍ച്ച് പാദത്തിലെ പിബി ഫിന്‍ടെക്കിന്റെ പ്രവര്‍ത്തനഫലം വരുമാനത്തിന്റേയും ലാഭ മാര്ജിന്റേയും അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മികച്ചതാണ്. സ്ഥിരമായുള്ള ചെലവുകള്‍ ഇക്കാലയളവില്‍ ഉയരാതെ നിന്നതും ശുഭസൂചനയാണ്. കൂടാതെ പുതിയ സംരംഭങ്ങള്‍ക്കു വേണ്ടി നിയന്ത്രിത തോതില്‍ മാത്രം പണമിറക്കാന്‍ തീരുമാനിച്ചതും ഗുണകരമാണ്. ഇതിനോടൊപ്പം മുഖ്യ ബിസിനസിലെ വരുമാനത്തില്‍ വളര്‍ച്ച കാണിച്ചതും ഇന്‍ഷൂറന്‍സ് പോളിസികളുടെ പുതുക്കല്‍ (ഞലിലംമഹ) വിഹിതം വര്‍ധിച്ചതും ഓണ്‍ലൈന്‍ ഇതര മാര്‍ഗത്തിലൂടെയുള്ള വരുമാനം ഉയര്‍ന്നതും ലാഭമാര്‍ജിന്‍ മെച്ചപ്പെടാന്‍ പിബി ഫിന്‍ടെക്കിനെ സഹായിക്കും. സമീപ കാലത്തേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 940 രൂപയാണ്. അതായത് 42 ശതമാനം നേട്ടം.
- മോര്ഗന് സ്റ്റാന്‍ലി- പ്രതീക്ഷിച്ച നിലവാരത്തിലാണ് നികുതിക്ക് മുമ്പുള്ള വരുമാനം പിബി ഫിന്‍ടെക്ക് രേഖപ്പെടുത്തിയത്. കൂടാതെ വിലയിരുത്തിയതിലും താഴ്ന്ന നിലവാരത്തിലാണ് നഷ്ടം കുറിച്ചത്. പ്രവര്‍ത്തനം ഏകോപിപ്പിച്ചതിലൂടെ കമ്പനിയുടെ ഉത്പാദന ക്ഷമതയും വര്‍ധിച്ചിട്ടുണ്ട്. സീമപ ഭാവിയിലേക്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 945 രൂപയാണ്. ഇതിലൂടെ 43 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
- ജെഎം ഫിനാന്‍ഷ്യല്‍- ചെലവ് വരുത്തുന്ന വിഭാഗങ്ങള്‍ ചുരുക്കിയതും നേരിട്ടുള്ള വ്യക്തിഗത വില്പന പോലുള്ള പുതിയ നടപടികളും പുരോഗതി കൊണ്ടുവരുമെന്ന അനുമാനം. സമീപ കാലയളവിലേക്ക് പിബി ഫിന്‍ടെക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 870 രൂപയുമാണ്. അതായത് 32 ശതമാനം നേട്ടം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications