സുരക്ഷിതമായ സ്ഥിര വരുമാന സ്രോതസ്സുകളെയാണ് നമ്മളെപ്പോഴും ആശ്രയിക്കാറുള്ളത്. ഫിക്സഡ് ഡെപ്പോസിറ്റുകളും ബോണ്ടുകളും അത്തരത്തിലുള്ള, സ്ഥിര വരുമാനം ഉറപ്പ് നൽകുന്ന നിക്ഷേപങ്ങളാണ്. ഈ രണ്ട് മാർഗങ്ങളും അപകടസാധ്യത കുറഞ്ഞ ഓപ്ഷനുകളാണെങ്കിലും, അവ പലതരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഫിക്സഡ് ഡെപ്പോസിറ്റുകൾ നിക്ഷേപകർക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാലയളവിലേക്ക് ഗ്യാരണ്ടീഡ് റിട്ടേൺ നേടാൻ അനുവദിക്കുന്നു. എന്നാൽ ബോണ്ടുകൾ, പുതിയ പ്രൊജക്റ്റുകൾ ആരംഭിക്കുക അല്ലെങ്കിൽ ഏറ്റെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായി സർക്കാരുകളും സ്വകാര്യ കമ്പനികളും ഉപയോഗിക്കുന്ന വായ്പാ മാർഗമാണ്.
ഫണ്ട് സംരക്ഷണത്തിന് മുൻഗണന നൽകുന്ന അപകട സാധ്യതയില്ലാത്ത നിക്ഷേപകർക്ക് അനുയോജ്യമായതാണ് ഫിക്സഡ് ഡെപ്പോസിറ്റുകൾ. കൂടാതെ, എഫ്ഡികൾ ഗ്യാരണ്ടീഡ് റിട്ടേണുകളും 5 ലക്ഷം രൂപ വരെ നിക്ഷേപ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും നിശ്ചിത കാലയളവിലേക്കുള്ള വ്യത്യസ്ത പലിശ നിരക്കുകളുള്ള എഫ്ഡി സ്കീമുകൾ നിലവിലുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപകർക്ക് പലിശയും മുതലും ലഭിക്കും.

പലിശ പയ്മെന്റിന്റെ കാര്യത്തിൽ, സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുന്നതിന് രണ്ട് പ്രധാന വഴികളുണ്ട്. ഒന്ന് ക്യൂമുലേറ്റീവ് ഓപ്ഷനാണ്. ഇതിലൂടെ പലിശ ത്രൈമാസികമായി കൂടിവരികയും കാലാവധി പൂർത്തിയാകുമ്പോൾ നൽകുകയും ചെയ്യുന്നു. മറ്റൊന്ന് നോൺ - ക്യൂമുലേറ്റീവ് ഓപ്ഷനാണ്. ഇതിൽ പ്രതിമാസമായോ, ത്രൈമാസികമായോ അല്ലെങ്കിൽ കാലാവധി പൂർത്തിയാകുമ്പോഴോ പലിശ നൽകപ്പെടുന്നു. ബോണ്ടുകളുടെ കാര്യത്തിൽ, ഇഷ്യൂ ചെയ്യുന്നവർ നിക്ഷേപകരിൽ നിന്ന് ഒരു നിശ്ചിത കാലയളവിലേക്ക് പണം കടം വാങ്ങുന്നു. ഈ സമയത്ത് അവർ സ്ഥിരമായി പ്രതിമാസമായോ, ത്രൈമാസികമായോ അല്ലെങ്കിൽ വാർഷികമായോ പലിശ അടയ്ക്കുന്നു. ബോണ്ട് കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപകർക്ക് അവർ ആദ്യം നിക്ഷേപിച്ച പ്രധാന തുക ലഭിക്കും.
പ്രതിമാസ ശമ്പളം 25,000 അല്ലെങ്കിൽ 30,000 ആണോ? റിട്ടയർമെന്റ് സമയത്ത് കിട്ടുന്ന ഇപിഎഫ് തുക അറിയാം
എഫ്ഡികളുടെയും ബോണ്ടുകളുടെയും പലിശ നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ക്രെഡിറ്റ് ക്വാളിറ്റി. കാലാവധി പൂർത്തിയാകുമ്പോൾ പലിശ സഹിതമുള്ള എഫ്ഡി പണം തിരികെ ലഭിക്കുന്നതിലുള്ള സാധ്യതകളെ ക്രെഡിറ്റ് ക്വാളിറ്റിയിലൂടെ നമുക്ക് നിർണ്ണയിക്കാം. അതുപോലെ, കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗുകൾ ഇഷ്യൂ ചെയ്യുന്നവരിൽ നിന്നുള്ള ബോണ്ടുകൾ വലിയ ഡിഫാൾട് റിസ്ക് സൂചിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു നിക്ഷേപ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന്റെ മുമ്പ് സമഗ്രമായ പഠനം നടത്തേണ്ടത് പ്രധാനമാണ്. ഈ രണ്ട് ഓപ്ഷനുകളുടെ കാര്യത്തിൽ, എഫ്ഡികളിൽ നിന്ന് വ്യത്യസ്തമായി, ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നയാളുടെ ക്രെഡിറ്റ് യോഗ്യതയെ ആശ്രയിച്ച് വ്യത്യസ്ത തലത്തിലുള്ള അപകടസാധ്യതയുണ്ടെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
