ഐടിസിയില്‍ 'ഗോള്‍ഡന്‍ ക്രോസ്' തെളിഞ്ഞു; ഇനി വിപണിയെ കൂസാതെ 400-ലേക്ക് കയറ്റം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ്. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് എഫ്എംസിജി, ഹോട്ടല്‍, പേപ്പര്‍, പാക്കേജിങ്, കാര്‍ഷിക, ഐടിയില്‍ അടക്കം പത്തിലധികം ബിസിനസ് സംരംഭങ്ങളുണ്ട്. സിഗരറ്റ് വിപണിയില്‍ സമഗ്രാധിപത്യം. 100-ഓളം രാജ്യങ്ങളിലേക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ നല്‍കുന്ന കമ്പനിയാണിത്. ഡിവിഡന്റ് യീല്‍ഡ് 5 ശതമാനത്തോളം. രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 ബ്രാന്‍ഡുകളില്‍ ഒന്നായി കമ്പനിയെ കണക്കാക്കിയിട്ടുണ്ട്. ഏഷ്യയിലെ മികച്ച 50 കമ്പനികളിലൊന്നായും ഐടിസിയെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

 

വിപണി മൂല്യം

ഐടിസിയുടെ വിപണി മൂല്യം 3.45 ലക്ഷം കോടിയാണ്. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വിറ്റുവരവ് 65,204 കോടിയും ലാഭം 15,485 കോടി രൂപയുമാണ്. ഐടിസിയുടെ ഉല്‍പ്പന്നങ്ങള്‍ 60 ലക്ഷത്തിലേറെ ചെറുകിട വ്യാപാരികളുടെ വിറ്റഴിക്കപ്പെടുന്നു. നിലവില്‍ മുഖ്യ പ്രമോട്ടര്‍മാരില്ലാതെ നയിക്കപ്പെടുന്ന കമ്പനിയാണിത്. ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തം പൊതുജനങ്ങള്‍ക്കാണ്. 45 ശതമാനം. ധനകാര്യ സ്ഥാപനങ്ങളാണ് 43% ഓഹരി കൈവശം വച്ചിരിക്കുന്നത്. പ്രൊഫഷണല്‍ മാനേജേര്‍മാരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ ഭരണനിര്‍വഹണം നടക്കുന്നത്. ഐടിസി ഓഹരിയുടെ സമീപ ഭാവിയിലേക്കുള്ള ടെക്‌നിക്കലായതും അടിസ്ഥാനപരവുമായ വിശകലനമാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: അടുത്തയാഴ്ച ഓഹരി വിഭജനം, ബോണസ് ഓഹരി നല്‍കുന്ന കമ്പനികള്‍ ഇതാ; കൈവശമുണ്ടോ?

ടെക്‌നിക്കല്‍ അനാലിസിസ്

ടെക്‌നിക്കല്‍ അനാലിസിസ്

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഐടിസി ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം പുതിക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെയും പുതിയ ഉയര്‍ന്ന നിലവാരമായ 282.35 രൂപ രേഖപ്പെടുത്തിയ ശേഷം 1.50 ശതമാനം മുന്നേറ്റത്തോടെ 280 രൂപയിലായിരുന്നു ഐടിസി ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഓഹരിയുടെ ചരിത്രത്തിലെ ഉയര്‍ന്ന നിലവാരമായ 315 രൂപയില്‍ നിന്നും 35 രൂപ താഴെയാണെങ്കിലും ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടുകള്‍ ശക്തമായ കുതിപ്പിനുള്ള സൂചന നല്‍കുന്നു.

ഇതിനോടൊപ്പം ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഗോള്‍ഡന്‍ ക്രോസ്' പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചിട്ടുമുണ്ട് ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല ആവറേജ് നിലവാരം മറികടക്കുന്നതാണ് ഗോള്‍ഡന്‍ ക്രോസ് പാറ്റേണ്‍).

ഐടിസി

നിലവില്‍ 50-ഡിഎംഎ ആയ 254 രൂപ നിലവാരത്തില്‍ നിന്നും ഐടിസി (BSE: 500875, NSE: ITC) ഓഹരി പിന്തുണയാര്‍ജിക്കുകയും ശക്തമായ കുതിപ്പിനുള്ള സൂചന ദിവസ ചാര്‍ട്ടില്‍ നല്‍കുന്നുമുണ്ട്. വിപണി തകര്‍ച്ച നേരിടുന്ന സമയത്ത് മുന്നേറുകയും ഒരു വര്‍ഷ കാലയളവിലെ പുതിയ നിലവാരം രേഖപ്പെടുത്തിയതും ശ്രദ്ധേയം. എന്തായാലും ശക്തമായ ബ്രേക്കൗട്ട് നടത്തിയ 250 രൂപ നിലവാരം ഐടിസി ഓഹരിക്ക് കാത്തുസൂക്ഷിക്കാന്‍ സാധിച്ചാല്‍ പുതിയ റെക്കോഡ് ഉയരം കുറിക്കാനുള്ള എല്ലാ സാധ്യതയും അവശേഷിക്കുന്നുണ്ട്. എങ്കില്‍ അടുത്ത 3-6 മാസത്തിനുള്ളില്‍ ഓഹരി 400 നിലവാരത്തിലേക്കും കുതിക്കാം.

Also Read: ബ്രേക്കൗട്ടില്‍ കുതിച്ചു പായുന്ന കുഞ്ഞന്‍ ഓഹരി; 3 ആഴ്ചയ്ക്കുള്ളില്‍ നേടാം 30% ലാഭം; വാങ്ങുന്നോ?

ബ്രേക്കൗട്ട്

നിലവിലെ ഐടിസി ഓഹരിയുടെ ചാര്‍ട്ടില്‍ 14 ശതമാനം കുതിപ്പ് കാണിക്കുന്നുണ്ട്. പുതിയൊരു ബ്രേക്കൗട്ട് കൂടി സംഭവിച്ചാല്‍ മറ്റൊരു 26 ശതമാനം ഉയരത്തിലേക്ക് ഓഹരിയെത്തും. അതായത് നിലവിലെ ചാര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ടെക്‌നിക്കല്‍ അനാലിസിസ് പ്രകാരം ഐടിസി ഓഹരിയില്‍ ആകെ 40 ശതമാനത്തിന്റെ മുന്നേറ്റമെങ്കിലും ഉണ്ടാകേണ്ടതാണ്. വിശാലമായ അര്‍ഥത്തില്‍ നോക്കിയാല്‍ 200 രൂപ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ച് 230- 245 രൂപ നിലവാരത്തില്‍ നിന്നും ശക്തി സംഭരിച്ച് മുന്നോട്ട് നീങ്ങുകയാണ്. സാവധാനത്തിലുള്ള ഈ പ്രയാണത്തില്‍ പ്രധാന റെസിസ്റ്റന്‍സ് മേഖലകളിലെ വില്‍പന സമ്മര്‍ദം അതിജീവിച്ചാണ് നീങ്ങുന്നത് എന്നതും ശ്രദ്ധേയം.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

  • മറ്റ് എഫ്എംസിജി കമ്പനികളേക്കാള്‍ ഐടിസി മികച്ച നിലവാരത്തിലാണ്. എതിരാളികളേക്കാള്‍ കമ്പനിയുടെ 80 ശതമാനം ലാഭവും സംരക്ഷിക്കാന്‍ സാധിക്കുന്നു എന്നത് ഐടിസിക്ക് മേല്‍ക്കൈ സമ്മാനിക്കുന്നു. സിഗരറ്റ് വില്‍പന കോവിഡിന് മു്‌ന്നേയുള്ള നിലവാരത്തിലേക്ക് മടങ്ങിയെത്തിയതും വിപണി വിഹിതം വര്‍ധിപ്പിച്ചതും ഇരട്ട നേട്ടമാണ്.
  • വമ്പന്‍ കോര്‍പ്പറേറ്റ് നടപടികള്‍ക്കുള്ള സാധ്യത (ഐടി ഉപകമ്പനിയുടെ ഐപിഒ, ഹോട്ടല്‍ വിഭാഗം വേര്‍പെടുത്തുന്ന ആലോചന).

Also Read: വിരമിക്കുമ്പോൾ നല്ലൊരു സമ്പാദ്യം കൈയിൽ കിട്ടിയാൽ സന്തോഷമല്ലേ! അതിന് എവിടെ നിക്ഷേപിക്കണം?

പാദഫലമാണ്
  • താരതമ്യേന മികച്ച പാദഫലമാണ് ഐടിസി പുറത്തുവിട്ടത്. എല്ലാ വിഭാഗം ബിസിനസുകളിലും വിപണി പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തു.
  • മികച്ച ഡിവിഡന്റ്- മാര്‍ച്ച് പാദഫലത്തോടൊപ്പം പ്രതിയോഹരി 6.50 രൂപ വീതം ഡിവിഡന്റ് പ്രഖ്യാപിച്ചു. ഇതിന്റെ എക്‌സ് ഡിവിഡന്റ് തീയതി മേയ് 26-നാണ്. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 11.50 രൂപയാണ് ലാഭവിഹിത ഇനത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. അതേസമയം കഴിഞ്ഞ 4 വര്‍ഷത്തില്‍ ആകെ 38.15 രൂപയും ഡിവിഡന്റ് ഇനത്തില്‍ ഐടിസി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ഡിഫന്‍സീവ്
  • വിപണിയിലെ ചാഞ്ചാട്ടം കാരണം 'ഡിഫന്‍സീവ്' ഓഹരിയെന്ന പരിഗണന.
  • ചാക്രിക/ കമ്മോഡിറ്റി ബിസിനസ് (ഹോട്ടല്‍, പേപ്പര്‍, കാര്‍ഷികം) വിഭാഗങ്ങള്‍ വരുന്ന സാമ്പത്തിക പാദങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന അനുമാനം. ആഗോള വിതരണ ശൃംഖലയിലെ പാളിച്ചകള്‍ മുതലാക്കാന്‍ സാധിക്കുന്നതും മികച്ച അടിസ്ഥാന സാഹചര്യങ്ങളുമാണ് സഹായമാകുക.
  • പാരിസ്ഥിതിക റേറ്റിങ്ങിന്റെ (ESG) ചില പ്രശ്‌നങ്ങള്‍ വലയ്ക്കുന്നുണ്ടെങ്കിലും അടുത്ത കേന്ദ്ര ബജറ്റിന് മുന്നെയുള്ള 9 മാസക്കാലം ഐടിസിക്ക് ശോഭനമാകുമെന്നാണ് പ്രതീക്ഷ.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

FMCG Defensive Stock To Buy: Amid Market Volatility Blue-chip Good Dividend ITC Can Touch 400 Rs Mark Soon

FMCG Defensive Stock To Buy: Amid Market Volatility Blue-chip Good Dividend ITC Can Touch 400 Rs Mark Soon
Story first published: Saturday, May 21, 2022, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X