വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സമയോചിതമായി വിലയിരുത്തി അതിനുതകുന്ന തീരുമാനം യഥാവിധി സ്വീകരിക്കുമ്പോഴാണ് ഒരു നിക്ഷേപകന് ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകുക. അതായത്, അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെയും ഒഴിവാക്കേണ്ടവ യഥാസമയം ഒഴിവാക്കി നഷ്ടം കുറച്ചും ഏതൊരു സാധാരണക്കാരനും ഓഹരി വിപണിയില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാം.
അതേസമയം തിരുത്തലിന്റെ ചെറിയ ഇടവേളയ്ക്കു ശേഷം കുതിപ്പിന്റെ ലക്ഷണം പ്രകടമാക്കുന്ന ഒരു എഫ്എംസിജി ഓഹരിയാണ് കോള്‍ഗേറ്റ്- പാമോലീവ്. സമീപകാല ഉയരത്തില്‍ നിന്നും 14 ശതമാനത്തോളം തിരുത്തല്‍ നേരിട്ട ഓഹരി അടുത്തിടെ വീണ്ടും ശക്തി സംഭംരിക്കുന്നതായാണ് ടെക്നിക്കല്‍ സൂചകങ്ങള്‍ നല്കുന്ന സൂചന. സമാനമായി ചാര്‍ട്ടിലും കുതിപ്പിനുള്ള സൂചന നല്കുന്ന ഈ ഓഹരിയില്‍ താരതമ്യേന ചെറിയ റിസ്കില്‍ സ്വീകരിക്കാവുന്ന ഹ്രസ്വകാല നിക്ഷേപത്തിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
അനുകൂല ഘടകം
മാസക്കാലയളവിലെ ചാര്‍ട്ട് പരിശോധിച്ചാല്‍ കോള്‍ഗേറ്റ് (BSE: 500830, NSE : COLPAL) ഓഹരികള്‍ 2012 മുതല്‍ ക്രമാനുഗതമായി മുകളിലേക്ക് കുതിക്കുന്ന പാതയിലാണെന്ന് കാണാനാവും. ജൂലൈ ആദ്യവാരത്തില്‍ ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരമായ 200-ഡിഎംഎ ഭേദിച്ച മുന്നേറ്റവും കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരമായ 50-ഡിഎംഎ വളരെ വ്യക്തമായി ഭേദിക്കാനും കോള്‍ഗേറ്റ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
സമാനമായി മാസക്കാലയളവിലെ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരാനും ഓഹരിക്ക് കഴിയുന്നത് ശ്രദ്ധേയമാണ്. ഇതിനോടൊപ്പം ഏപ്രില്‍ മുതല്‍ നേരിട്ട തിരുത്തലില്‍ രൂപപ്പെട്ട 'ഫോളിങ് ട്രെന്‍ഡ്ലൈനിന്' മുകളില്‍ കടക്കാന്‍ കഴിഞ്ഞതും കോള്‍ഗേറ്റ് ഓഹരിയിലെ 'ബുള്ളു'കളുടെ സാന്നിധ്യത്തെ അടിവരയിടുന്നു. കൂടാതെ അടുത്തിടെ നേരിട്ട തിരുത്തലില്‍ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ മുന്‍കാല റെസിസ്റ്റന്‍സ് മേഖലകളെ പരീക്ഷിക്കുകയും പിന്തുണ സ്വീകരിച്ച് കരകയറാനും കഴിഞ്ഞു. ഇത്തരത്തിലുള്ള 'റോള്‍ റിവേഴ്സലും' കോള്ഗേററ് ഓഹരിയിലെ കുതിപ്പിനുള്ള പിന്തുണയാണ്.
ലക്ഷ്യവില 1,680
ബുധനാഴ്ച രാവിലെ 1,540 രൂപ നിലവാരത്തിലാണ് കോള്‍ഗേറ്റ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഈ ഓഹരി 1,520- 1,560 രൂപ നിലവാരത്തിനിടെ നില്ക്കുമ്പോള് വാങ്ങാമെന്ന് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും അടുത്ത 1-2 മാസങ്ങള്‍ക്കുള്ളില്‍ 1,680 രൂപയിലേക്ക് ഓഹരിയുടെ വില കുതിക്കാം. ഈ ട്രേഡ് ചെയ്യുന്നവര്‍ 1,480 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കോള്‍ഗേറ്റ് പാമോലീവ്
ആരോഗ്യ പരിചരണത്തിനായുള്ള ഉത്പന്ന വിഭാഗത്തിലെ മുന്‍നിര കമ്പനിയാണ് കോള്‍ഗേറ്റ് പാമോലീവ് (ഇന്ത്യ). 1937-ലാണ് ആരംഭം. ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍ എന്നിവ കൂടാതെ ത്വക്ക് സംരംക്ഷണത്തിനും തലമുടിയില്‍ തേക്കുന്ന എണ്ണ, പാത്രം വൃത്തിയാക്കുന്ന സോപ്പ്, ഷേവിങ് ക്രീം തുടങ്ങിയവയും വിവിധ ബ്രാന്‍ഡുകളിലൂടെ വിപണിയിലെത്തിക്കുന്നു.
ഓഹരി വിശദാംശം
ഈവര്‍ഷം ഇതുവരെയായി കോള്‍ഗേറ്റ് ഓഹരിയുടെ വില 6 ശതമാനത്തോളം നേട്ടം കൈവരിച്ചിട്ടുണ്ട്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,823 രൂപയും താഴ്ന്ന നിലവാരം 1,375 രൂപയുമാണ്. അതേസമയം മുടങ്ങാതെ ലാഭിവിഹതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.56 ശതമാനം നിരക്കിലാണുള്ളത്. നിലവിലെ കാള്ഗേറ്റിന്റെ വിപണിമൂല്യം 42,474 കോടിയാണ്. പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കോള്‍ഗേറ്റിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
