ഈയാഴ്ച വാങ്ങാവുന്ന 2 എഫ്എംസിജി ഓഹരികള്‍; 6 മാസത്തിനുള്ളില്‍ മികച്ച നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നതെങ്കിലും സമീപ ദിവസങ്ങളിലായി വിപണിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ 'ബുള്ളുകള്‍' ഊര്‍ജിതമാക്കിയിട്ടുണ്ട്. ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയുമാണ് നിലവില്‍ ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും മേഖലയും ഓഹരിയും കേന്ദ്രീകരിച്ച മുന്നേറ്റവും വിപണിയില്‍ നിശബ്ദം അരങ്ങേറുന്നുണ്ട്. ഇത്തരത്തില്‍ ആറ് മാസത്തിനുള്ളില്‍ മികച്ച ലാഭം നേടിത്തരാവുന്ന 2 എഫ്എംസിജി ഓഹരികള്‍ നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

സിസിഎല്‍ പ്രോഡക്ട്സ്

സിസിഎല്‍ പ്രോഡക്ട്സ്

വിവിധതരം കാപ്പിപ്പൊടിയുടെ ഉത്പാദനത്തിലും വിതരണത്തിലുമാണ് കോണ്ടിനന്റല്‍ കോഫി അഥവാ സിസിഎല്‍ പ്രൊഡക്ട്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് കോഫി, പ്യുവര്‍ സോലുബിള്‍ കോഫി, ഫ്ലേവേര്‍ഡ് കോഫി തുടങ്ങി ചിക്കറി കോഫി മിക്സ് വരെയുള്ള വിവിധ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. 1994-ലാണ് കമ്പനിയുടെ ആരംഭം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ആസ്ഥാനം. ഇന്ത്യയിലും വിയറ്റ്നാമിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. ഇന്‍സ്റ്റന്‍ഡ് കോഫിയുടെ ആഗോള വിപണിയില്‍ സിസിഎല്‍ പ്രോഡക്ട്‌സിന് ശക്തമായ സാന്നിധ്യം കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്.

Also Read: 54 കമ്പനികള്‍ നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നു; ടിസിഎസ് ഫലം 8-ന്; അറിഞ്ഞിരിക്കാംAlso Read: 54 കമ്പനികള്‍ നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നു; ടിസിഎസ് ഫലം 8-ന്; അറിഞ്ഞിരിക്കാം

കമ്പനി

ഇതിനോടൊപ്പം വിവിധതരത്തില്‍ സംയോജിപ്പിച്ച് പുതിയ രുചിയിലുള്ള കാപ്പിപ്പൊടി നിര്‍മിക്കാനുള്ള കഴിവ്, ചെലവ് ചുരുങ്ങിയ ബിസിനസ് മോഡല്‍, ഇന്‍സ്റ്റന്റ് കോഫി ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്യുന്നവര്‍, ഉയര്‍ന്ന ലാഭ മാര്‍ജിന്‍ ലഭിക്കുന്ന ബ്രാന്‍ഡഡ് ഉത്പന്ന മേഖലയിലേക്ക് രംഗപ്രവേശം ചെയ്തതും സിസിഎല്‍ പ്രോഡക്ട്സിന് അനുകൂല ഘടകങ്ങളാണ്. കൂടാതെ റഷ്യ- ഉക്രൈന്‍ യുദ്ധം നിസാര തോതിലേ കമ്പനിയെ ബാധിച്ചിട്ടുള്ളൂ. വിയറ്റ്‌നാമില്‍ കമ്മീഷന്‍ ചെയ്ത പുതിയ പ്ലാന്റ് ഇതിനോടകം പരമാവധി പ്രവര്‍ത്തന ശേഷി കൈവരിച്ചതും നേട്ടമാണ്.

Also Read: ഓഹരിയൊന്നിന് 90 രൂപ വരെ; ഈയാഴ്ച ഡിവിഡന്റ് നൽകുന്ന 40 കമ്പനികള്‍; കൈവശമുണ്ടോ?Also Read: ഓഹരിയൊന്നിന് 90 രൂപ വരെ; ഈയാഴ്ച ഡിവിഡന്റ് നൽകുന്ന 40 കമ്പനികള്‍; കൈവശമുണ്ടോ?

ലക്ഷ്യവില 449

ലക്ഷ്യവില 449

കഴിഞ്ഞയാഴ്ച 383 രൂപയിലാണ് സിസിഎല്‍ പ്രോഡക്ട്‌സ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരിയുടെ വില 377- 386 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോള്‍ വാങ്ങാം. ഓഹരിയുടെ വില 348-356 രൂപയിലേക്ക് താഴുകയാണെങ്കില്‍ കുറച്ചുകൂടി ഓഹരി വാങ്ങാമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. സമീപഭാവിയില്‍ സിസിഎല്‍ പ്രോഡക്ട്‌സ് (BSE: 519600, NSE : CCL) ഓഹരി 449 രൂപയിലേക്ക് ഉയരാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. 52 ആഴ്ച കാലയളവില്‍ സിസിഎല്‍ പ്രോഡക്ട്‌സ് ഓഹരിയുടെ കൂടിയ വില 515 രൂപയും താഴ്ന്ന വില 310 രൂപയുമാണ്.

മാരികോ ലിമിറ്റഡ്

മാരികോ ലിമിറ്റഡ്

രാജ്യത്തെ മുന്‍നിര കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗം കമ്പനികളിലൊന്നാണ് മാരികോ ലിമിറ്റഡ്. കഴിഞ്ഞയാഴ്ച 491 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും ഓഹരി 437- 446 രൂപ നിലവാരത്തിലേക്ക് ഇടിയുന്നുണ്ടെങ്കില്‍ വാങ്ങാം. ഇവിടെ നിന്നും തിരുത്തല്‍ നേരിട്ട് 396-405 രൂപയിലേക്ക് താഴുന്നുണ്ടെങ്കില്‍ കുറച്ചു കൂടി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

സമീപ ഭാവിയിലേക്കുള്ള മാരികോ (BSE: 531642, NSE : MARICO) ഓഹരിയുടെ ലക്ഷ്യവില 526 രൂപയാണ്. ആറ് മാസത്തിനുള്ളില്‍ ഈ നിലവാരത്തിലേക്ക് എത്താമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

FMCG Stocks To Buy: HDFC Securities Suggests CCL Products And Marico To Get Decent Gain In 6 Months

FMCG Stocks To Buy: HDFC Securities Suggests CCL Products And Marico To Get Decent Gain In 6 Months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X