A Oneindia Venture

ഈ 6 ഘടകങ്ങള്‍ മനസിലാക്കിയാല്‍ ഒരു ഓഹരി മള്‍ട്ടിബാഗറാകുമോ ഇല്ലയോയെന്ന് തിരിച്ചറിയാം

ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഒരു കോടി രൂപ കൈവശമുണ്ടേല്‍ സുരക്ഷിതമാകുമെന്നാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടേയും വിശ്വാസം. എന്നാല്‍ 30 വര്‍ഷത്തിനപ്പുറം സ്ഥിതിഗതികള്‍ ഇങ്ങനെ തന്നെയാകുമെന്ന് കരുതാനൊക്കുമോ? പണപ്പെരുപ്പം ശരാശരി 6% നിരക്കില്‍ തുടരുകയാണെങ്കില്‍ 30 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു കോടിയുടെ വാങ്ങല്‍ശേഷി ഇന്നത്തെ 17 ലക്ഷം രൂപയുടേതിന് സമാനമായിരിക്കും.

സമ്പത്ത്

ഇതിനോടൊപ്പം വീടു വാങ്ങാനുള്ള തുകയും വിദ്യാഭ്യാസ ചെലവുമൊക്കെ വര്‍ധിക്കുന്നതും കൂടി കണക്കിലെടുത്താല്‍ ദീര്‍ഘകാലം ജോലിയെടുത്ത് സമ്പാദിക്കുന്നതുകൊണ്ടും പ്രയോജനമില്ലെന്ന തോന്നലുണ്ടാകാം. പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളിലൂടെ ഭാവിയിലേക്കുള്ള സമ്പത്ത് സൃഷ്ടിക്കാനാകുമെന്നും കരുതാനാവില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ഓഹരി നിക്ഷേപത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്.

10 വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ നിക്ഷേപമൂല്യം 5 മുതല്‍ 10 മടങ്ങുവരെ ഇരട്ടിയാക്കാന്‍ മള്‍ട്ടിബാഗര്‍ ഓഹരികളെ തന്നെ ആശ്രയിക്കേണ്ടി വരും. നിക്ഷേപിച്ച തുകയുടെ പല മടങ്ങു ലാഭം തിരിച്ചു നല്‍കുന്ന ഓഹരികളെയാണ് 'മള്‍ട്ടിബാഗര്‍' എന്ന് വിശേഷിപ്പിക്കുന്നത്.

മള്‍ട്ടിബാഗര്‍ ഓഹരി

മള്‍ട്ടിബാഗര്‍ ഓഹരിയിലൂടെ സമ്പത്ത് സൃഷ്ടിക്കപ്പെടുന്നതിന്റെ ഉദാഹരണം നോക്കാം. 2014 ഏപ്രില്‍ 1-നും 2022 മാര്‍ച്ച് 31-നും ഇടയിലെ കാലയളവില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയായ ടൈറ്റന്‍ 10 മടങ്ങും ഏഷ്യന്‍ പെയിന്റ്‌സ് 6 മടങ്ങും പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് 8 മടങ്ങും വീതമാണ് നിക്ഷേപമൂല്യം വര്‍ധിപ്പിച്ചത്.

അതായത്, 2014 ഏപ്രിലില്‍ ഈ 3 ഓഹരികളില്‍ 10 ലക്ഷം വീതം നിക്ഷേപിച്ചിരുന്നുവെങ്കില്‍ 8 വര്‍ഷങ്ങള്‍ക്കിപ്പുറം ടൈറ്റനിലെ നിക്ഷേപം 1 കോടിയായും ഏഷ്യന്‍ പെയിന്റ്‌സിലേത് 60 ലക്ഷമായും പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിലെ നിക്ഷേപം 80 ലക്ഷമായും വളരുമായിരുന്നുവെന്ന് സാരം.

അറിയപ്പെടാത്ത ഓഹരികളെ തിരയണോ ?

അറിയപ്പെടാത്ത ഓഹരികളെ തിരയണോ ?

മള്‍ട്ടിബാഗര്‍ ആദായം നല്‍കാന്‍ ശേഷിയുള്ള ഓഹരിയെ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തുകയാണെങ്കില്‍ നല്ലൊരു സമ്പാദ്യം ഉറപ്പുവരുത്താന്‍ സാധിക്കും. കമ്പനിയുടെ സാമ്പത്തികാടിത്തറ, വികസന പ്രവര്‍ത്തനങ്ങള്‍, നിക്ഷേപകന് കമ്പനിയിലുള്ള വിശ്വാസവുമൊക്കെ ചേരുമ്പോഴാണ് ഒരു മള്‍ട്ടിബാഗ്ഗര്‍ ഓഹരി പിറവിയെടുക്കുന്നത്. എന്നാല്‍ ഇതു പറയുന്നതു പോലെ ഏളുപ്പവുമല്ല. മള്‍ട്ടിബാഗര്‍ ഓഹരിയോടുള്ള അഭിനിവേശത്താല്‍ ശരിയായ പഠനവും വിലയിരുത്തലും കൂടാതെ ഓഹരി വാങ്ങിയാല്‍ തിരിച്ചടിയുമാകും.

അതിനാല്‍ അറിയപ്പെടാത്ത കമ്പനികളെ തപ്പിയെടുത്താല്‍ പരിഹാരമാകുമെന്നും ചിന്തിക്കരുത്. മികച്ച ഭാവി സാധ്യതയുള്ള അറിയപ്പെടുന്ന കമ്പനികളുടെ ഓഹരികള്‍ക്കും മള്‍ട്ടിബാഗറാകാന്‍ സാധിക്കും. അതേസമയം ഒരു മള്‍ട്ടിബാഗര്‍ ഓഹരിയെ തിരിച്ചറിയാനുള്ള 6 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ശക്തമായ മാറ്റങ്ങള്‍ നടക്കുന്ന വ്യവസായമേഖല

1. ശക്തമായ മാറ്റങ്ങള്‍ നടക്കുന്ന വ്യവസായമേഖല

ഓഹരി തെരയുന്നതിനു മുമ്പെ വളര്‍ച്ചാ സാധ്യതയുള്ള വ്യവസായ മേഖലയെയാണ് ആദ്യം തിരിച്ചറിയേണ്ടത്. സര്‍ക്കാരിന്റെ ശക്തമായ നയരൂപീകരണമുള്ള മേഖലയോ അല്ലെങ്കില്‍ പരിഷ്‌കരണം നടക്കുന്നതോ ആയ മേഖലയും തെരഞ്ഞെടുക്കാം. ഉദാഹരണത്തിന്, തദ്ദേശീയവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസകര്‍ത്താര്‍ നടപ്പാക്കുന്ന നിയമഭേദഗതികളും ആനുകൂല്യങ്ങളുമൊക്കെ പ്രതിരോധ മേഖലയെ ആകര്‍ഷമാക്കുന്നു.

അതുപോലെ ജിഎസ്ടിയും ജൂവലറി വിഭാഗത്തെ സംഘടിത മേഖലയിലേക്ക് ആനയിച്ചതുമാണ് ടൈറ്റന്‍ കമ്പനിയെ മള്‍ട്ടിബാഗറാകാന്‍ തുണയേകിയത്. 15 ശതമാനമെന്ന ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് കാത്തുസൂക്ഷിക്കുന്ന വ്യവസായ മേഖലകളെ പരിഗണിക്കാം.

മൂലധന വിനിയോഗം

2. ഫലപ്രദമായ മൂലധന വിനിയോഗം- ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിച്ചാല്‍, പരമാവധി ലാഭം നേടിയെടുക്കാന്‍ കമ്പനിയുടെ വിഭവങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന് മനസിലാക്കാന്‍ മൂലധന വിനിയോഗം എങ്ങനെയെന്ന് വിലയിരുത്തിയാല്‍ മതിയാകും. ഓഹരിയുടെ ആര്‍ഒസിഇ (ROCE) നിലവാരം 15 ശതമാനത്തിനും മുകളിലുള്ള കമ്പനികളെ ഫലപ്രദ മൂലധന വിനിയോഗം നടത്തുന്നതായി കണക്കാക്കാം.

3. മൂലധന ഘടന- വിറ്റുവരവും അറ്റാദായവും മാത്രം വിലയിരുത്താതെ ഉയര്‍ന്ന പണമൊഴുക്കുള്ള കമ്പനിയെ നോക്കിയെടുക്കണം. ഉയര്‍ന്ന പണമൊഴുക്കുള്ള കമ്പനിക്ക് പൊതുവില്‍ കടബാധ്യത കുറവായിരിക്കും. വ്യവസായ മേഖല അനുസരിച്ച് ഇതിന്റെ അനുപാതത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം.

പ്രമോട്ടര്‍ ഓഹരി

4. ഉയര്‍ന്ന പ്രമോട്ടര്‍ ഓഹരി വിഹിതവും ഗുണമേന്മയുള്ള മാനേജ്‌മെന്റ്. 50 ശതമാനത്തിലും കുറയാത്ത പ്രമോട്ടര്‍ വിഹിതമുള്ള കമ്പനികളാവും ഉചിതം. അതുപോലെ ദീര്‍ഘകാലയളവിലേക്കായിരിക്കും വന്‍കിട സ്ഥാപനങ്ങളുടെ നിക്ഷേപം എന്നതിനാല്‍ ഇവരുടെ വിഹിതം 10 ശതമാനത്തിന് മുകളിലുള്ള കമ്പനികളും പരിഗണിക്കാം.

5. സ്വാഭാവിക ഗുണഗണങ്ങളുള്ള കമ്പനിയായിരിക്കണം. ഉദാഹരണത്തിന് ഏഷ്യന്‍ പെയിന്റ്‌സ്- ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യവും അതിശക്തമായ വിതരണ ശൃംഖലയും.

6. അന്വേഷണം- കമ്പനിയെ കുറിച്ചു അറിയുന്നതിനായി മുന്‍കാല ജീവനക്കാര്‍, ഡീലര്‍മാര്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരോട് വിവരങ്ങള്‍ ആരായുന്നതും യഥാര്‍ത്ഥ ചിത്രം മനസിലാക്കാന്‍ സഹായിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X