പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ബാങ്കിംഗ് ഓഹരികള്‍ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ പ്രതികൂല ആഗോള ഘടകങ്ങളും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയും കാരണം പിന്നീട് തിരിച്ചടികളുടെ സമയമായിരുന്നു. തുടര്‍ന്ന് വിപണികള്‍ കരകയറിയപ്പോള്‍ എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റിയെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് ആക്സിസ് ബാങ്ക് നടത്തിയത്. ഇതിന് പിന്നാലെ ബാങ്കുമായി ബന്ധപ്പെട്ട അനുകൂല വാര്‍ത്തകള്‍ എത്തിയതോടെ ഓഹരി വീണ്ടും നിക്ഷേപകരുടെ റഡാറില്‍ തെളിഞ്ഞിരിക്കുകയാണ്. സമീപ കാലയളവിലേക്കായി വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില ചുവടെ ചേര്‍ക്കുന്നു.
ആക്സിസ് ബാങ്ക്
രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക് ലിമിറ്റഡ്. 1994-ല്‍ യു.ടി.ഐ ബാങ്ക് എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയുക്ത പങ്കാളിത്തത്തിലാണ് ബാങ്ക് രൂപീകരിച്ചത്. പിന്നീട് പടിപടിയായി ഇവര്‍ ഓഹരി പങ്കാളിത്തം കുറച്ച് സ്വകാര്യവത്കരിക്കുകയായിരുന്നു. 2007-ലാണ് ആക്സിസ് ബാങ്ക് എന്ന് പുനര്‍ നാമകരണം ചെയ്തത്. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്ഐസി്, ആക്സിസ് ബാങ്കില്‍ 9.19 ശതമാനത്തോളം ഓഹരി നിലനിര്‍ത്തിയിട്ടുണ്ട്. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, ചെറുകിട ബിസിനസ്, കാര്‍ഷിക സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും നല്കുന്നു.
അനുകൂല ഘടകം
അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ സിറ്റി ബാങ്കിന്റെ കണ്‍സ്യൂമര്‍ ബിസിനസ് ഏറ്റെടുത്തതാണ് ആക്സിസ് ബാങ്ക് ഓഹരിയുടെ തലവര മാറ്റിവരയ്ക്കുന്നത്. പ്രതീക്ഷിച്ചതിലും താഴ്ന്ന തുകയ്ക്ക് ഏറ്റെടുക്കാന്‍ സാധിച്ചതും നേട്ടമായി. 12,325 കോടി രൂപയ്ക്കാണ് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്, പേര്‍സണല്‍ ലോണ്‍, വെല്‍ത്ത് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലെ ബിസിനസുകള്‍ വാങ്ങിയത്. ഇത് ഇന്ത്യന്‍ ധനകാര്യ മേഖലയിലെ വമ്പന്‍ ഇടപാടുകളിലൊന്നായും മാറി. ഇതോടെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ ആക്സിസ് ബാങ്കിന് എതിരാളികളായ എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കുമായുള്ള അന്തരം കുറയ്ക്കാനും മത്സരക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
സാമ്പത്തികം
കഴിഞ്ഞ മൂന്ന് വര്‍ഷമായി ആക്സിസ് ബാങ്കിന്റെ വരുമാനത്തില്‍ 11.4 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 12.8 ശതമാനവും അറ്റാദായത്തില്‍ 150.9 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തുന്നു. ഈ കാലയളവില്‍ നിഷ്ക്രിയ ആസ്തികള്‍ കുറഞ്ഞതും നേട്ടമായി. അതേസമയം, ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 22,091 കോടിയാണ് ബാങ്കിന്റെ സംയോജിത വരുമാനം, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 11 ശതമാനവും രണ്ടാം പാദത്തേക്കാള്‍ 5.36 ശതമാനവും വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 3,957 കോടിയിലേക്കും ഉയര്‍ന്നു. 200 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിയോഹരി വരുമാനം 4.31 രൂപയില്‍ നിന്നും 12.90-ലേക്കും ഉയര്‍ന്നു.
ഓഹരി വിശദാംശം
ആക്സിസ് ബാങ്കിന്റെ (BSE: 532215, NSE: AXISBANK) മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 2.32 ലക്ഷം കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 338.04 രൂപ നിരക്കിലാണുളളത്. ബാങ്കിംഗ് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 29.68 ആയിരിക്കുമ്പോള്‍ ആക്സിസ് ബാങ്കിന്റേത് 18.41 ആണെന്നതും ശ്രദ്ധേയം. 2022-ല്‍ ഇതുവരെ 12 ശതമാനത്തോളം നേട്ടം ഓഹരി വിലയിലുണ്ടായിട്ടുണ്ട്. ബാങ്കിന്റെ 47.44 ശതമാനം ഓഹരികളും വിദേശ നിക്ഷേപകരുടെ പക്കലാണ്. 30.21 ശതമാനം ഓഹരികള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശവുമാണ്.
ലക്ഷ്യവില
752 രൂപ നിലവാരത്തിലാണ് ആക്സിസ് ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 866.90 രൂപയും കുറഞ്ഞ വില 626.65 രൂപയുമാണ്. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില താഴെ ചേര്‍ക്കുന്നു.
- ജെഫറീസ്- സമീപ കാലയളവില്‍ 1,040 രൂപയിലേക്ക് ഓഹരി എത്തുമെന്നാണ് പ്രവചിച്ചത്.
- എംകെ ഗ്ലോബല്‍- നല്കിയ ലക്ഷ്യവില 1,020 രൂപയാണ്.
- എഡല്‍വീസ്- സമീപകാലയളവില്‍ ഓഹരി 1,000 മറികടക്കുമെന്നാണ് സൂചിപ്പിച്ചത്.
- സിഎല്‍എസ്എ- നിര്‍ദേശിച്ച ലക്ഷ്യവില 1,080 രൂപയാണ്.
- ഐസിഐസിഐ ഡയറക്ട്- അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരി 1,050 രൂപയിലേക്ക് എത്തുമെന്നാണ് ചൂണ്ടിക്കാട്ടിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
