വിദേശ നിക്ഷേപകര്‍ 1.5 ശതമാനമെങ്കിലും വിഹിതം ഉയര്‍ത്തിയ 6 കമ്പനികളിതാ; പട്ടികയില്‍ 2 ടാറ്റ ഗ്രൂപ്പ് ഓഹരികളും

ഇന്ത്യന്‍ ഓഹരി വിപണിയിലെ നിര്‍ണായക ശക്തിയാണ് വിദേശ നിക്ഷേപകര്‍. ശാസ്ത്രീയ വിലയിരുത്തലിന്റേയും പഠനത്തിന്റേയും അടിസ്ഥാനത്തിലാണ് വമ്പന്‍ നിക്ഷേപകര്‍ ഒരു ഓഹരിയില്‍ നിക്ഷേപം ഇറക്കുന്നത്. അതിനാല്‍ അടിസ്ഥാനപരമായി മികച്ച ഓഹരിയാവും ഇവര്‍ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത് എന്നും അനുമാനിക്കാം. സമീപ കാലയളവില്‍ ബിഎസ്ഇ-100 സൂചികയില്‍ ഉള്‍പ്പെട്ട 6 കമ്പനികളിലാണ് വിദേശ നിക്ഷേപകര്‍ 1.50 ശതമാനമെങ്കിലും ഓഹരി വിഹിതം വര്‍ധിപ്പിച്ചത്. ഇവയുടെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.

ഹിന്‍ഡാല്‍കോ

ഹിന്‍ഡാല്‍കോ

മുന്‍നിര അലുമിനീയം ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസില്‍ (BSE: 500440, NSE: HINDALCO) കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളിലും വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) ക്രമാനുഗതമായി ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നുണ്ട്. മാര്‍ച്ച് പാദത്തില്‍ 2.86 ശതമാനമാണ് ഓഹരി വിഹിതം ഉയര്‍ത്തിയത്. ഇതോടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ആകെ പങ്കാളിത്തം 28.85 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഡിസംബര്‍, സെപ്റ്റംബര്‍ സാമ്പത്തിക പാദങ്ങൡ 0.52 ശതമാനം വീതമാണ് ഇവര്‍ ഹിന്‍ഡാല്‍കോ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്.

വിവിധ മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ശരാശരി ലക്ഷ്യവില 672 രൂപയാണ്. ഓഹരിയുടെ നിലവിലെ വിലയില്‍ നിന്നും 70 ശതമാനത്തോളം ഉയര്‍ന്ന നിലവാരമാണിത്.

സിപ്ല

സിപ്ല

കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി- മാര്‍ച്ച് കാലയളവിലാണ് സിപ്ല (BSE: 500087, NSE: CIPLA) ഓഹരികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വസ്‌റ്റേര്‍സ് (എഫ്പിഐ) വിഹിതം വര്‍ധിപ്പിച്ചത്. രാജ്യത്തെ ഈ പ്രമുഖ ഫാര്‍മ കമ്പനിയില്‍ 2.29 ശതമാനം ഓഹരികളാണ് മാര്‍ച്ച് പാദത്തില്‍ ഇവര്‍ വാങ്ങിക്കൂട്ടിയത്. ഇതോടെ കമ്പനിയിലെ ആകെ പങ്കാളിത്തം 26.48 ശതമാനമായി വര്‍ധിച്ചു. നേരത്തെ ഡിസംബര്‍ പാദത്തില്‍ 0.44 ശതമാനവും സെപ്റ്റംബര്‍ പാദത്തില്‍ 0.03 ശതമാനം ഓഹരി വിഹിതവും വിദേശ നിക്ഷേപകര്‍ കുറച്ചിരുന്നു.

ഈ ഓഹരിയില്‍ ലഭ്യമായ വിപണി വിദഗ്ധരുടെ ശരാശരി പ്രതീക്ഷിത ലക്ഷ്യവില 1,065 രൂപയാണ്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 15 ശതമാനം മുകളിലാണ്.

ഇന്‍ഡസ് ടവേര്‍സ്

ഇന്‍ഡസ് ടവേര്‍സ്

പ്രമുഖ ടെലികോം ടവര്‍ പ്രതിഷ്ഠാപന കമ്പനിയാണ് ഇന്‍ഡസ് ടവേര്‍സ് (BSE: 534816, NSE: INDUSTOWER). ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 2.16 ശതമാനം ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്‍ഡസ് ടവറിലെ ആകെ വിദേശ പങ്കാളിത്തം 28.23 ശതമാനമായും ഉയര്‍ന്നു. നേരത്തെ ഡിസംബര്‍ പാദത്തില്‍ 0.75 ശതമാനവും സെപ്റ്റംബര്‍ പാദത്തില്‍ 0.07 ശതമാനം കുറച്ചിരുന്നു.

അതേസമയം ഓഹരിയെ നിരീക്ഷിക്കുന്ന അനലിറ്റുകള്‍ നിര്‍ദേശിച്ച ശരാശരി ലക്ഷ്യവില 248 രൂപയാണ്. ഇത് ഓഹരിയുടെ നിലവിലെ വിലയേക്കാള്‍ 18 ശതമാനം മുകളിലാണ്.

ഐടിസി

ഐടിസി

നാല് സാമ്പത്തിക പാദങ്ങളിലെ തുടര്‍ച്ചയായ വില്‍പനയ്ക്കു ശേഷം പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസിയുടെ (BSE: 500875, NSE: ITC) ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ വീണ്ടും താത്പര്യം പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 2 ശതമാനത്തോളം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. ഇതോടെ കമ്പനിയിലെ വിദേശ പങ്കാളിത്തം 11.98 ശതമാനമായും ഉയര്‍ന്നു. ഡിസംബര്‍ പാദത്തില്‍ 0.82 ശതമാനവും സെപ്റ്റംബര്‍ പാദത്തില്‍ 0.92 ശതമാനവും ജൂണ്‍ പാദത്തില്‍ 1.05 ശതമാനം വിഹിതവും കുറച്ചിരുന്നു.

അതേസമയം ഓഹരിയില്‍ വിവിധ അനലിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവിലയുടെ ശരാശരി 297.50 രൂപയാണ്. ഇത് നിലവിലെ വിലയേക്കാള്‍ 19 ശതമാനത്തോളം ഉയരെയാണ്.

വോള്‍ട്ടാസ്

വോള്‍ട്ടാസ്

എസി, റെഫ്രിജറേറ്റര്‍ നിര്‍മാതാവും ഇലട്രോ- മെക്കാനിക്കല്‍ മേഖലയിലെ പ്രശസ്ത ഇപിസി കോണ്‍ട്രാക്ടറുമാണ് വോള്‍ട്ടാസ് (BSE: 500575, NSE: VOLTAS). തുടര്‍ച്ചയായി നാലാമത്തെ സാമ്പത്തിക പാദമാണ് വിദേശ നിക്ഷേപകര്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 1.77 ശതമാനം വിഹിതമാണ് വിദേശ നിക്ഷേപകര്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ വര്‍ധിപ്പിച്ചത്. ഇതോടെ ആകെ പങ്കാളിത്തം 26.19 ശതമാനമായി. നേരത്തെ, ഡിസംബര്‍ പാദത്തില്‍ 2.11 ശതമാനവും സെപ്റ്റംബര്‍ പാദത്തില്‍ 5.07 ശതമാനവും വീതം പങ്കാളിത്തം ഉയര്‍ത്തിയിരുന്നു.

അതേസമയം ഓഹരിയില്‍ വിവിധ വിപണി വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവിലയുടെ ശരാശരി 1,156 രൂപയാണ്. ഇത് നിലവിലെ വിലയേക്കാള്‍ 22 ശതമാനം മുകളിലാണ്.

ടാറ്റ സ്റ്റീല്‍

ടാറ്റ സ്റ്റീല്‍

മാര്‍ച്ച് പാദത്തില്‍ 1.51 ശതമാനം ഓഹരി വിഹിതമാണ് വിദേശ നിക്ഷേപകര്‍ ടാറ്റ സ്റ്റീലില്‍ (BSE: 500470, NSE: TATASTEEL) വര്‍ധിപ്പിച്ചത്. ഇതോടെ കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഈകെ പങ്കാളിത്തം 22.87 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ 1.02 ശതമാനവും സെപ്റ്റംബര്‍ പാദത്തില്‍ 0.44 ശതമാനം വീതവും ഓഹരികള്‍ ഒഴിവാക്കിയിരുന്നു.

അതേസമയം ടാറ്റ സ്റ്റീല്‍ ഓഹരികളില്‍ വിവിധ അനലിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവിലയുടെ ശരാശരി 1,593 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 43 ശതമാനം ഉയരത്തിലാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X