ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് കമ്പനികള്‍ ബോണസ് ഷെയറുകള്‍ പ്രഖ്യാപിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ചിലപ്പോഴൊക്കെ കമ്പനികള്‍ ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ഡിവിഡന്റിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി കൈമാറുമ്പോള്‍ നേരിടേണ്ടി വരുന്നില്ലെന്നതും പ്രത്യേകതയാണ്. ഇതിനോടൊപ്പം അധിക ഓഹരികള്‍ കൂടി വിപണിയില്‍ എത്തുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍(Liquidity) താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവുമുണ്ട്.
രണ്ടു നേട്ടം
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ ആദ്യം കുറയുമെങ്കിലും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കും. ഇത് ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കാവുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. കൂടാതെ, അധിക ഓഹരികള്‍, ലിക്വിഡിറ്റി വര്‍ധിപ്പിക്കുകയും റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യും. ഇത്തരത്തില്‍ കാലക്രമേണ ഓഹരി വിലയില്‍ വര്ധനയുണ്ടാകുമ്പോള് നേട്ടം ഇരട്ടിയാകും. ഈ മാസം ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ച 4 കമ്പനികളെ ചുവടെ ചേര്‍ക്കുന്നു.
1) ഡീപ് പോളിമേര്‍സ് (BSE: 541778)- കെമിക്കല്‍ വിഭാഗത്തിലെ സ്മോള്‍ കാപ് ഓഹരിയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 700 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. 3:4 എന്ന അനുപാതത്തിലാവും അധിക ഓഹരികള്‍ അനുവദിക്കുക. അതായത്, നാല് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 3 ബോണസ് ഷെയര്‍ ലഭ്യമാകും. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് മാര്‍ച്ച് 8-നും റെക്കോഡ് ഡേറ്റ് 9-നുമാണ്.
2) ബിസിഎല്‍ എന്റര്‍പ്രൈസസ്- ഭവന വായ്പ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് ഓഹരിയാണിത്. ഒരു വര്‍ഷത്തിനിടെ 6.66 രൂപയില്‍ നിന്നും ബിസിഎല്‍ എന്റര്‍പ്രൈസസിന്റെ (BSE: 539621) ഓഹരികള്‍ 66.95 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. നിലവില്‍ 50 രൂപ നിലവാരത്തിലാണ് ഓഹരികളുള്ളത്. ഫെബ്രുവരി 2-നാണ് ബോണസ് ഓഹരി തീരുമാനം പ്രഖ്യാപിച്ചത്. 1:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് മാര്‍ച്ച് 10-നും റെക്കോഡ് ഡേറ്റ് 11-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
3) വിശാല്‍ ഫാബ്രിക്സ്- ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് ഓഹരിയാണിത്. ഒരു വര്‍ഷത്തിനിടെ 41.30 രൂപയില്‍ നിന്നും വിശാല്‍ ഫാബ്രിക്സിന്റെ (BSE: 538598, NSE : VISHAL) ഓഹരികള്‍ 147.75 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. നിലവില്‍ 104 രൂപ നിലവാരത്തിലാണ് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 27-നാണ് ബോണസ് ഓഹരി തീരുമാനം പ്രഖ്യാപിച്ചത്. 2:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. അതായത്, കൈവശമുള്ള ഓരോ ഓഹരിക്കും രണ്ട് അധിക ഓഹരികള്‍ കൂടി ക്മ്പനി കൈമാറും. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് മാര്‍ച്ച് 10-നും റെക്കോഡ് ഡേറ്റ് 11-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
4) ബ്രൈറ്റ്കോം ഗ്രൂപ്പ്- വിവിധ ഡിജിറ്റല്‍, സോഫ്റ്റ്വേര്‍ സേവനങ്ങളൊരുക്കുന്ന ചെറുകിട ഐടി കമ്പനിയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,900 ശതമാനം നേട്ടമാണ് ബ്രൈറ്റ്കോം (BSE: 532368, NSE-BE : BCG) ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ജനുവരി 25-നാണ് ബോണസ് ഓഹരി തീരുമാനം പ്രഖ്യാപിച്ചത്. 2:3 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. അതായത്, കൈവശമുള്ള മൂന്ന് ഓഹരിക്ക് വീതം രണ്ട് അധിക ഓഹരികള്‍ കൂടി കമ്പനി കൈമാറും. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് മാര്‍ച്ച് 15-നും റെക്കോഡ് ഡേറ്റ് 16-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications