കോര്‍പറേറ്റുകൾ ബുള്ളുകളെ പിന്തുണയ്ക്കുമോ? ഉടന്‍ വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍

ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചെങ്കിലും ആഴ്ച കാലയളവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 220 പോയിന്റും സെന്‍സെക്‌സ് 764 പോയിന്റ് നേട്ടത്തോടെയുമാണ് കഴിഞ്ഞ വ്യാപാരയാഴ്ചയ്ക്ക് വിരാമം കുറിച്ചത്. വെളളിയാഴ്ച 17,314-ലായിരുന്നു നിഫ്റ്റിയുടെ ക്ലോസിങ്. അതേസമയം വരുന്ന വ്യാപാരയാഴ്ചയില്‍ വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കോര്‍പറേറ്റ് പ്രവര്‍ത്തനഫലം

കോര്‍പറേറ്റ് പ്രവര്‍ത്തനഫലം

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലെ കോര്‍പറേറ്റ് കമ്പനികളുടെ സാമ്പത്തിക ഫലം ഈയാഴ്ച മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. വന്‍കിട ഐടി കമ്പനികളായ ടിസിഎസ് (ഒക്ടോ. 10), വിപ്രോ (ഒക്ടോ. 12), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (ഒക്ടോ. 12), ഇന്‍ഫോസിസ് (ഒക്ടോ. 13) തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനഫലം പുറത്തുവിടും.

സമാനമായി നിഫ്റ്റി-50 സൂചികയുടെ ഭാഗമായ എച്ച്ഡിഎഫ്‌സി ബാങ്ക് (ഒക്ടോ. 15), ബജാജ് ഓട്ടോ (ഒക്ടോ. 14), ശ്രീ സിമന്റ് (ഒക്ടോ. 14) തുടങ്ങിയ കമ്പനികളും റിസള്‍ട്ട് പ്രസിദ്ധീകരിക്കും. ഈ ഓഹരികളുടെയെല്ലാം ചേർന്ന് നിഫ്റ്റി സൂചികയിലെ വെയിറ്റേജ് 23 ശതമാനമാണ്.

സിപിഐ പണപ്പെരുപ്പം

സിപിഐ പണപ്പെരുപ്പം

ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഒക്ടോബര്‍ 12-ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ മാസത്തെ ചില്ലറ പണപ്പെരുപ്പ നിരക്കാണ് പുറത്തു വരുന്നത്. റിസര്‍വ് ബാങ്കിന്റെ പണം/ വായ്പ നയങ്ങളെ സ്വാധീനിക്കുന്ന പണപ്പെരുപ്പ നിരക്കായതിനാല്‍ വിപണിക്കും നിര്‍ണായകമാണ്. സെപ്റ്റംബര്‍ മാസത്തെ പണപ്പെരുപ്പം 7.3 ശതമാനത്തില്‍ തുടരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഓഗസ്റ്റില്‍ 7 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം.

അതുപോലെ മൊത്തവില സൂചികയെ (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഒക്ടോബര്‍ 14-നും പുറത്തുവരും. കൂടാതെ ഓഗസ്റ്റ് മാസത്തെ വ്യാവസായിക ഉത്പദാന നിരക്ക് ഒക്ടോബര്‍ 12-നും പ്രസിദ്ധീകരിക്കുന്നു.

യുഎസ് വാര്‍ത്തകള്‍

യുഎസ് വാര്‍ത്തകള്‍

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഇക്കഴിഞ്ഞ യോഗത്തിന്റെ (FOMC) മിനിറ്റ്‌സ് ഒക്ടോബര്‍ 12-ന് പുറത്തുവരും. സമീപഭാവിയില്‍ പലിശ നിരക്ക് വര്‍ധനയെ സംബന്ധിച്ച പരാമര്‍ശം ആഗോള വിപണികള്‍ സശ്രദ്ധം വീക്ഷിക്കും. അതുപോലെ ഏറെ നിര്‍ണായകമായ അമേരിക്കയുടെ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബര്‍ 13-നും പ്രസിദ്ധീകരിക്കും.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ യോഗങ്ങളെ സ്വാധീനിക്കുന്ന ഘടകമായതിനാല്‍ പണപ്പെരുപ്പ നിരക്ക് ആഗോള വിപണികള്‍ക്കും ഏറെ നിര്‍ണായകമാണ്. 8 ശതമാനത്തിന് മുകളില്‍ സെപ്റ്റംബറിലെ പണപ്പെരുപ്പം രേഖപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

രൂപയും ക്രൂഡ് ഓയിലും

രൂപയും ക്രൂഡ് ഓയിലും

ഉപഭോഗത്തില്‍ കുറവുണ്ടാകുമെന്ന നിഗമനത്തില്‍ വില പടിച്ചുനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെക് പ്ലസ്' (OPEC +), ക്രൂഡ് ഓയിലിന്റെ പ്രതിദിന ഉത്പാദനത്തില്‍ 20 ലക്ഷം ബാരലിന്റെ കുറവ് വരുത്തുകയാണെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് ബാരലിന് 10 ഡോളര്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. 97.92 ഡോളറിലായിരുന്നു വെള്ളിയാഴ്ച ക്ലോസ് ചെയ്യുന്നത്. ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ മറികടക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.

ഇതിനെ തുടര്‍ന്ന് യുഎസ് ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലും ഇടിവ് നേരിട്ടു. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ വിനിമയ മൂല്യം 82 നിലവാരം മറികടന്നു. രൂപയില്‍ ഇനിയും മൂല്യശോഷണം തുടര്‍ന്നാല്‍ ആഭ്യന്തര ഓഹരി വിപണിക്കും തിരിച്ചടിയാകും.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

വെള്ളിയാഴ്ച 50- ഡിഎംഎ നിലവാരത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചതോടെ നിഫ്റ്റി സൂചികയില്‍ പ്രകടമായിരുന്ന ബുള്ളിഷ് ട്രെന്‍ഡ് മാറ്റമില്ലാതെ തുടരുമെന്നാണ് അനുമാനം. 17,300 നിലവാരത്തിന് മുകളില്‍ സൂചികയ്ക്ക് തങ്ങിനില്‍ക്കാന്‍ സാധിക്കുന്നിടത്തോളം മുന്നോട്ടുള്ള കുതിപ്പിന് ശക്തമായ ശ്രമം തുടരും. അതേസമയം 17,600/ 17,700 നിലവാരങ്ങളില്‍ നിന്നും പ്രതിരോധം നേരിടാം. 17,200 നിലവാരത്തില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാമെന്നും എല്‍കെപി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X