പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 2 ശതമാനത്തില്‍ താഴെ മാത്രമുള്ള അകലത്തിലാണ് നില്‍ക്കുന്നത്. വൈകാതെ പുതിയ ഉയരം കുറിക്കുമെന്ന് ബഹുഭൂരിപക്ഷം വിപണി വിദഗ്ധരും അഭിപ്രായപ്പെടുന്നു. ആഗോള ഘടകങ്ങള്‍ കൂടി മെച്ചപ്പെടുകയാണെങ്കില്‍ സൂചികകള്‍ക്ക് മികച്ച നേട്ടം നല്‍കാനും സാധിച്ചേക്കും. ഈയൊരു പശ്ചാത്തലത്തില്‍ നിക്ഷേപത്തിന് യോഗ്യമായ 2 സ്മോള്‍ കാപ് ഓഹരികളെയും ഒരു മിഡ് കാപ്പിനേയും സംബന്ധിച്ച വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
എന്‍എച്ച്പിസി
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് എന്നതിന്റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975-ലാണ് തുടക്കം. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. മുതല്‍ മുടക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 10 സ്ഥാപനങ്ങളുടെ കൂട്ടത്തിലുള്ളതാണ് എന്‍എച്ച്പിസി. കഴിഞ്ഞ ആറ് വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്കുന്ന എന്‍എച്ച്പിസി ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 5.83 ശതമാനമാണ്.
അതേസമയം 43 രൂപ നിലവാരത്തിലാണ് എന്‍എച്ച്പിസി (BSE : 533098, NSE : NHPC) ഓഹരികള്‍ ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 68/ 70 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരുമെന്നാണ് സ്വതന്ത്ര വിപണി നിരീക്ഷകനായ രാകേഷ് ബന്‍സാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 63% ലാഭം നോട്ടമിടുന്നു. എന്‍എച്ച്പിസി ഓഹരി ഈ നിലവാരത്തില്‍ വാങ്ങുന്നവര്‍ 35 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ്
ഇന്റര്‍-മോഡല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ലോജിസ്റ്റിക്സ് കമ്പനിയാണ് ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ്. ഇറക്കുമതി- കയറ്റുമതി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളെ റോഡ്, റെയില്‍ മാര്‍ഗം തുറമുഖവുമായോ മറ്റ് സ്ഥാപനങ്ങളിലേക്കോ ബന്ധിപ്പിക്കുന്നതിനുവേണ്ട സേവനങ്ങള്‍ നല്കുന്നു.
അതേസമയം 72 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസത്തിനകം 110 രൂപയിലേക്ക് ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ് (BSE: 543489, NSE : GATEWAY) ഓഹരി മുന്നേറുമെന്നാണ് രാകേഷ് ബന്‍സാല്‍ സൂചിപ്പിച്ചത്. 52% നേട്ടം പ്രതീക്ഷിക്കുന്നു. ഈ ഓഹരി വാങ്ങുന്നവര്‍ 65 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലെമണ്‍ ട്രീ ഹോട്ടല്‍സ്
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഹോട്ടല്‍ ശൃംഖലയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ്. ബിസിനസ് കണക്കിലെടുത്താല്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഹോട്ടല്‍ ഗ്രൂപ്പാണിത്. സുഖസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം.
അതേസമയം 90 രൂപ നിലവാരത്തിലാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് (BSE: 541233, NSE : LEMONTREE) ഓഹരികള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇവിടെ നിന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 110 രൂപയിലേക്ക് ഓഹരിയുടെ വില ഉയരുമെന്ന് സ്വതന്ത്ര വിപണി നിരീക്ഷകനായ സിദ്ധാര്‍ഥ് സെദാനി സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications