A Oneindia Venture

അടുത്ത വര്‍ഷം മള്‍ട്ടിബാഗറാകും; ഇപ്പോള്‍ പരിഗണിക്കാവുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍

സ്ഥിരമായി ലാഭം കരസ്ഥമാക്കുക, വിറ്റുവരവ് വര്‍ധിപ്പിക്കുക, കടബാധ്യത കുറവ്, ഉയര്‍ന്ന തോതില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള പണമൊഴുക്ക്, ഉയര്‍ന്ന പ്രമോട്ടര്‍ ഓഹരി വിഹിതം, ഉയര്‍ന്ന ഓഹരിയിന്മേലുള്ള ആദായം, പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എന്നിവയൊക്കെയാണ് മള്‍ട്ടിബാഗറിന്റെ സവിശേഷതകളായി പൊതുവില്‍ വിലയിരുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ളതും അടിസ്ഥാനപരമായി മികച്ചതുമായ 5 സ്‌മോള്‍ കാപ് ഓഹരികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.

ഫിനിയോടെക്‌സ് കെമിക്കല്‍സ്

ഫിനിയോടെക്‌സ് കെമിക്കല്‍സ്

ടെക്‌സ്‌റ്റൈല്‍, ജസശുചീകരണം, വളം, പെയിന്റ്, നിര്‍മാണം തുടങ്ങിയ മേഖലകളിലേക്ക് വേണ്ട സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ഫിനിയോടെക്‌സ് കെമിക്കല്‍സ്. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ. കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി കമ്പനിയുടെ വരുമാനത്തില്‍ വളര്‍ച്ചയും പ്രകടമാക്കുന്നു.

കൂടാതെ കഴിഞ്ഞ 2 വര്‍ഷമായി ഫിനിയോടെക്‌സ് കെമിക്കല്‍സിന്റെ (BSE: 533333, NSE : FCL) വാര്‍ഷിക അറ്റാദായം വര്‍ധിക്കുന്നുണ്ട്. ഇതിനോടൊപ്പം കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു എന്നതും ശ്രദ്ധേയം.

വെസ്റ്റ് കോസ്റ്റ് പേപ്പര്‍

വെസ്റ്റ് കോസ്റ്റ് പേപ്പര്‍

രാജ്യത്തെ ഏറ്റവും പ്രവര്‍ത്തന പാരമ്പര്യമുള്ളതും വലിയതുമായ കടലാസു നിര്‍മാണ കമ്പനിയാണ് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ്. 1955-ലാണ് കമ്പനിയുടെ തുടക്കം. പ്രിന്റിങ്ങിനും എഴുതാനും പൊതിയുന്നതിനും ഉപയോഗിക്കുന്ന വിവിധതരത്തിലുള്ള കടലാസുകളാണ് പ്രധാനമായും നിര്‍മിക്കുന്നത്. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലാണ് നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്.

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന വെസ്റ്റ് കോസ്റ്റ് പേപ്പര്‍ (BSE: 500444, NSE : WSTCSTPAPR) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.02 ശതമാനമാണ്. ഓഹരിയുടെ പിഇ അനുപാതം 8 മടങ്ങിലേയുള്ളൂവെന്നതും ശ്രദ്ധേയം.

മോണ്ടെ കാര്‍ലോ

മോണ്ടെ കാര്‍ലോ

കമ്പിളി വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ ടെക്സ്‌റ്റൈല്‍ കമ്പനിയാണ് മോണ്ടെ കാര്‍ലോ ഫാഷന്‍സ്. 1980-ലാണ് തുടക്കം. ശൈത്യകാല വസ്ത്ര വിപണിയില്‍ 'മോണ്ടെ കാര്‍ലോ' എന്ന ബ്രാന്‍ഡിലാണ് മേധാവിത്തം നേടിയിരിക്കുന്നത്. പരുത്തി തുണിത്തരങ്ങളും കുട്ടികളുടെ വിഭാഗത്തിലും ഗാര്‍ഹിക ഫര്‍ണീച്ചറുകള്‍ക്ക് വേണ്ട തുണിത്തരങ്ങളും കമ്പനി നിര്‍മിക്കുന്നുണ്ട്. ലക്ഷൂറിയ, ഡെനിം, അല്‍ഫാ, ട്വീന്‍സ്, ക്ലോക്ക് & ഡെക്കര്‍, റോക്ക്-ഇറ്റ് തുടങ്ങിയവയും കമ്പനിയുടെ സ്വന്തം ബ്രാന്‍ഡുകളാണ്.

സ്‌മോള്‍ കാപ് ഓഹരി

കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് മാത്രമായി 300 ഷോറൂമുകള്‍ തുറന്നിട്ടുണ്ട്. 1,800-ഓളം മറ്റ് വിപണന ശാലകളിലൂടെയും രാജ്യമെമ്പാടും വിതരണ ശൃംഖല സജ്ജമാക്കിയിരിക്കുന്നു. മോണ്ടെ കാര്‍ലോ ഫാഷന്‍സിന്റെ (BSE: 538836, NSE : MONTECARLO) ആകെ ഓഹരികളില്‍ 73.17 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്.

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന മോണ്ടെ കാര്‍ലോ ഫാഷന്‍സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.82 ശതമാനമാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 11.3 ശതമാനവും പ്രവര്‍ത്തന ലാഭം 22.3 ശതമാനവും അറ്റാദായം 24.1 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര സീംലെസ്

മഹാരാഷ്ട്ര സീംലെസ്

സ്റ്റീല്‍ പൈപ്പുകളും ട്യൂബുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് മഹാരാഷ്ട്ര സീംലെസ്. ഇതിനോടൊപ്പം ഊര്‍ജ ഉത്പാദനരംഗത്തും സാന്നിധ്യമുണ്ട്. അതേസമയം കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ. കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കിലും വാര്‍ഷിക അറ്റാദായത്തിലും വളര്‍ച്ച കാണിക്കുന്നു. മഹാരാഷ്ട്ര സീംലെസ് (BSE: 500265, NSE : MAHSEAMLES) കമ്പനിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ പാദത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി വിഹിതം ഉയര്‍ത്തിയിട്ടുണ്ട്.

ടിസിപിഎല്‍ പാക്കേജിങ്

ടിസിപിഎല്‍ പാക്കേജിങ്

രാജ്യത്തെ പ്രമുഖ പാക്കേജിങ് കമ്പനികളിലൊന്നാണ് ടിസിപിഎല്‍ പാക്കേജിങ്. വിവിധതരം പ്ലാസ്റ്റിക് കാര്‍ട്ടണ്‍, പൊതിയാവുന്ന ലേബലുകള്‍, പ്രിന്റഡ് പേപ്പര്‍, ലിതോ-ലാമിനേഷന്‍, ബ്ലിസ്റ്റര്‍ പാക്ക്സ് തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. വമ്പന്‍ എഫ്എംസിജി കമ്പനികളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍, മാരികോ, പതജ്ഞലി എന്നിവരൊക്കെ ടിസിപിഎല്ലിന്റെ ഉപഭോക്താക്കളാണ്. 2022 സാമ്പത്തിക വര്‍ഷത്തിനിടെ കമ്പനിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. ഇതോടെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കാം.

പ്രധാന എതിരാളികളുടെ വാല്യൂവേഷനുമായി താരതമ്യം ചെയ്താല്‍ വളരെ താഴെയാണ് ടിസിപിഎല്‍ പാക്കേജിങ് (BSE: 523301, NSE : TCPLPACK) ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത്. ഇതും നിക്ഷേപത്തിനുള്ള അനുകൂല ഘടകമാകുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X