സ്‌റ്റോക്ക് എസ്‌ഐപി: ഈ 2 ഓഹരികള്‍ പരിഗണിക്കാം; സുരക്ഷിത നേട്ടവും അധിക വരുമാനവും നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കില്‍ നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ചെറിയ തുക നിക്ഷേപിക്കുന്ന മാർഗമാണിത്. വിപണിയില്‍ അസ്ഥിരതയും ചാഞ്ചാട്ടവും പ്രകടമാകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമെന്ന നിലയിലും ശ്രദ്ധേയം. നിക്ഷേപം നടത്താന്‍ വിപണിയിലെ നല്ല നേരം നോക്കാന്‍ ശ്രമിച്ച് അവസരങ്ങള്‍ നഷ്ടമാകുന്നതും തെറ്റുകള്‍ സംഭവിക്കുന്നതും ഒഴിവാക്കാന്‍ ഇതിലൂടെ സാധ്യമാണ്.

 

സ്റ്റോക്ക് എസ്‌ഐപി

സ്റ്റോക്ക് എസ്‌ഐപി

പ്രതിമാസ വരുമാനത്തില്‍ നിന്നും നിശ്ചിത തുക വീതം തെരഞ്ഞെടുത്ത അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് നിക്ഷേപിക്കുന്നതിനാണ് സ്റ്റോക്ക് എസ്‌ഐപി എന്നു പറയുന്നത്. ഓഹരി വിലയില്‍ കുറയാത്ത എത്ര ചെറിയ തുകയും നിക്ഷേപിക്കാം. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ഓഹരിയിലെ മൂലധന നേട്ടം സുരക്ഷിതമായി കരസ്ഥമാക്കാം. അതിനാല്‍ അടിസ്ഥാനപരമായി മികച്ച സാമ്പത്തിക ഭദ്രതയും ബിസിനസ് വളര്‍ച്ചയുമുളളതിനോടൊപ്പം മുടങ്ങാതെ ഡിവിഡന്റും നല്‍കുന്ന ഓഹരിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ട് നേട്ടമാണ് ലഭിക്കുക. ദീര്‍ഘകാലയളവിലെ ഓഹരി വില വര്‍ധിക്കുന്നതിലൂടെയുള്ള മൂലധന നേട്ടവും ലാഭവിഹിതത്തിലൂടെ അത്രയും കാലം അധിക വരുമാനവും ലഭിക്കും. ഇത്തരത്തില്‍ പരിഗണിക്കാവുന്ന രണ്ട് ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

1) ഹീറോ മോട്ടോ കോര്‍പ്

1) ഹീറോ മോട്ടോ കോര്‍പ്

ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോ കോര്‍പ് ലിമിറ്റഡ്. ജപ്പാനിലെ ഹോണ്ട കമ്പനിയുമായി ചേര്‍ന്ന് 1984-ലാണ് തുടക്കം. ഇന്ത്യയില്‍ ആദ്യമായി ഫോര്‍- സ്ട്രോക് മോട്ടോര്‍ സൈക്കിള്‍സ് അവതരിപ്പിച്ചതും ഹീറോ മോട്ടോ കോര്‍പാണ്. രാജ്യത്താകമാനം സുശക്തമായ വിതരണ ശൃംഖലയാണുള്ളത്. 2012-ല്‍ ഹോണ്ട കമ്പനിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. സിഡി ഡോണ്‍, സ്പ്ലെന്‍ഡര്‍, പാഷന്‍, ഗ്ലാമര്‍, ഹങ്ക്, കരിസ്മ, സിബിഇസഡ് തുടങ്ങിയവ ജനപ്രീതി നേടിയ ബ്രാന്‍ഡുകളാണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 37.1 ശതമാനവും ഹീറോ മോട്ടോ കോര്‍പിനാണ്. ഇവരുടെ ഹീറോ സൈക്കിള്‍സ് വളരെ പ്രശസ്തി നേടിയതാണ്.

Also Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ ഇതാAlso Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ ഇതാ

സാമ്പത്തികം

സാമ്പത്തികം

ഹീറോ മോട്ടോ കോര്‍പിന് (BSE : 500182, NSE: HEROMOTOCO) യാതൊരുവിധ കടബാധ്യതകളുമില്ല. കരുതല്‍ ധനശേഖരമാകട്ടെ 15,000 കോടിയിലധികം രൂപയുടേതും. മുടക്കമില്ലാതെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 4.26 ശതമാനമാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഹീറോ മോട്ടോ കോര്‍പിന്റെ സംയോജിത വരുമാനം 8,697 കോടി രൂപയും അറ്റദായം 810 കോടി രൂപയുമാണ്. നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 32 ശതമാനത്തോളം താഴെയാണ് ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരികള്‍ നില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 3,629.05 രൂപയും കുറഞ്ഞ വില 2,310 രൂപയുമാണ്. വെളളിയാഴ്ച 2,505 രൂപ നിലവാരത്തിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തിരിക്കുന്നത്.

2) ബജാജ് ഓട്ടോ

2) ബജാജ് ഓട്ടോ

ലോകത്തെ മൂന്നാമത്തെ വലിയതും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ ലിമിറ്റഡ് (BSE : 532977, NSE : BAJAJ-AUTO). കൂടാതെ ലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണിവര്‍. രാജ്യത്തെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇലക്ട്രിക് വാഹന രംഗത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നത് ഭാവി വളര്‍ച്ചാ സാധ്യതയും ഉറപ്പാക്കുന്ന ഘടകമാണ്.

Also Read: വീണുടഞ്ഞ് നിഫ്റ്റി ഐടി; ഇപ്പോള്‍ വാങ്ങിയാല്‍ ഹ്രസ്വകാലം കൊണ്ട് ലാഭം തരും ഈ 5 സ്‌റ്റോക്കുകള്‍!Also Read: വീണുടഞ്ഞ് നിഫ്റ്റി ഐടി; ഇപ്പോള്‍ വാങ്ങിയാല്‍ ഹ്രസ്വകാലം കൊണ്ട് ലാഭം തരും ഈ 5 സ്‌റ്റോക്കുകള്‍!

സാമ്പത്തികം

സാമ്പത്തികം

കടബാധ്യതകള്‍ യാതൊന്നും ഇല്ലാത്തതും ബജാജ് ഓട്ടോയുടെ ഓഹരികളെ ആകര്‍ഷകമാക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ 17,526 കോടി രൂപ കരുതല്‍ ധനശേഖരമാണ് കമ്പനിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 4.19 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,361.40 രൂപയും കുറഞ്ഞ വില 3,027.05 രൂപയുമായാണ്. നിലവില്‍ 93,323 കോടി രൂപയാണ് വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 942.52 രൂപയാണ്. വെളളിയാഴ്ച 3,395 രൂപ നിലവാരത്തിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തിരിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Fundamentally Sound Debt Free Good Dividend Stocks Hero Moto Corp And Bajaj Auto For Stock SIP

Fundamentally Sound Debt Free Good Dividend Stocks Hero Moto Corp And Bajaj Auto For Stock SIP
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X