ഗ്രീന്‍ ഹൈഡ്രജന്‍; ഭാവി ഇന്ധനം 'കുഴിച്ചെടുക്കുന്ന' 5 സ്‌റ്റോക്കുകള്‍ ഇതാ; 2022-ല്‍ ഉപകാരപ്പെടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകം ചലിക്കണമെങ്കില്‍ ഇന്ധനങ്ങള്‍ അത്യാന്തേപിക്ഷിതമാണ്. നിലവില്‍ പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളാണ് ബഹുഭൂരിപക്ഷം പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നത്. പരിസ്ഥിതി മലനീകരണമാണ് ഫോസില്‍ ഇന്ധനങ്ങളുടെ തീരാശാപം. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും നിത്യ സംഭവമായി തീരുന്നതിനാല്‍ ഭൂമിയിലെ നാളെകളും ശോഭനമാകണമെങ്കില്‍ നമ്മള്‍ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കും ഊര്‍ജ സ്രോതസ്സുകളിലേക്കും മാറണം. അത്തരത്തില്‍ ഭാവിയുടെ ഇന്ധനങ്ങളെന്ന വിശേഷണം ഇതിനോടകം സ്വന്തമാക്കിയ ഉത്പന്നമാണ് ഗ്രീന്‍ ഹൈഡ്രജന്‍. അതുകൊണ്ട് തന്നെ ഗ്രീന്‍ ഹൈഡ്രജനുമായി ബന്ധപ്പെട്ട മേഖലകളിലെ നിക്ഷേപം ഭാവിയില്‍ മികച്ച വരുമാനം നല്‍കുമെന്നതിലും തര്‍ക്കമുണ്ടാകില്ല.

ഗ്രീന്‍ ഹൈഡ്രജന്‍ ?

ഗ്രീന്‍ ഹൈഡ്രജന്‍ ?

പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം (Electrolysis) എന്ന താരതമ്യേന ലളിതമായ പ്രക്രിയ മുഖേന വെള്ളത്തില്‍ നിന്നും ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നതിനെ ആണ് ഗ്രീന്‍ ഹൈഡ്രജന്‍ എന്നു വിളിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്റ്റീം മീഥൈന്‍ റിഫോര്‍മേഷന്‍ (എസ്എംആര്‍) എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതില്‍നിന്നു ലഭിക്കുന്നതിനെ ബ്രൗണ്‍ ഹൈഡ്രജന്‍ എന്നു വിളിക്കുന്നു. ഇതേ എസ്എംആര്‍ രീതി ഉപയോഗിച്ച് കൂടുതല്‍ കാര്‍ബണ്‍ സൗഹൃദമായി തയാറാക്കുന്നതാണ് ബ്ലൂ ഹൈഡ്രജന്‍.

ഹൈഡ്രജനിലെ നിക്ഷേപം മുതലാകുമോ ?

ഹൈഡ്രജനിലെ നിക്ഷേപം മുതലാകുമോ ?

ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വിപണി 12 മുതല്‍ 18 ശതമാനം വളര്‍ച്ചയോടെ മൂന്നര ലക്ഷം കോടി രൂപയാകുമെന്നാണ് നിഗമനം. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രജന്‍ മിഷന്‍ പ്രഖ്യാപിച്ചിരുന്നു. 2030 ആകുന്നതോടെ രാജ്യത്തിന് ആവശ്യമായ ഊര്‍ജത്തില്‍ 500 ഗിഗാവാട്ട് ഗ്രീന്‍ എനര്‍ജി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഹരിത ഹൈഡ്രജനും ബ്ലൂ ഹൈഡ്രജനും പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം, നിലവില്‍ 6.5 ഡോളര്‍ വരെ ആണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ ചെലവ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഒരു കിലോ ഹൈഡ്രജന് ഒരു ഡോളര്‍ നിരക്കിലേക്കു താഴുമെന്നാണ് അനുമാനം.

1) റിലയന്‍സ് ഇന്‍ഡസ്ട്രീസ്

1) റിലയന്‍സ് ഇന്‍ഡസ്ട്രീസ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 16 ലക്ഷം കോടിയാണ് റിലയന്‍സിന്റെ വിപണി മൂലധനം. ഗുജറാത്ത് സ്വദേശിയും സംരംഭകുമായിരുന്ന ധീരുഭായി അംബാനി, തുണിമില്ലില്‍ നിന്നും ആരംഭിച്ച ബിസിനസ്, പിന്നീട് എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍, റീട്ടെയില്‍ ബിസിനസ്, മീഡിയ, ടെലികോം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലും ശക്തമായ സാന്നിധ്യമറിക്കുന്ന കമ്പനിയായി വളര്‍ന്നു പന്തലിച്ചു. 1985-ല്‍ റിലയന്‍സ് ഇന്‍ഡസട്രീസ് എന്ന പേര് സ്വീകരിച്ചു.

ഗ്രീന്‍ എനര്‍ജി

ഗ്രീന്‍ എനര്‍ജി

അടുത്തിടെ, പുനരുപയോഗ ഊര്‍ജ മേഖലയിലേക്കുള്ള ചുവടുവയ്പ്പില്‍ കൃത്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതാണ് റിലയന്‍സിന്റെ (BSE : 500325, NSE : RELIANCE) ഭാവി ശോഭനമാക്കുന്ന ഘടകമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനകം ഈ മേഖലയില്‍ 75,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപം നടത്തുമെന്നും ിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചിരുന്നു. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2,381 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയാളവിലെ റിലയന്‍സ് ഓഹരികളുടെ ഉയര്‍ന്ന വില 2,751.35 രൂപയാണ്. ഇക്കാലയളവിലെ കുറഞ്ഞ വില 1830 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2) എന്‍ടിപിസി

2) എന്‍ടിപിസി

രാജ്യത്തെ ഊര്‍ജോത്പാദനവുമായി ബന്ധപ്പെട്ട മേഖലയില്‍ വളരെ നിര്‍ണായക സ്ഥാനമുള്ള കമ്പനിയാണ് എന്‍ടിപിസി ലിമിറ്റഡ്. രാജ്യത്തിന്റെ ഊര്‍ജോത്പാദനത്തിലെ 25 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നു. 62,086 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയാണിത്. രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് എന്‍ടിപിസിയുടെ മുഖ്യ പ്രവര്‍ത്തനം. നേരത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍

പ്രകൃതി വാതകം- 7, സൗരോര്‍ജ്ജ/ കാറ്റ്- 11 പദ്ധതികള്‍ ഉള്‍പ്പെടെ എന്‍ടിപിസിക്ക് കീഴില്‍ 55 പവര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ വലിയ തോതില്‍ ഗ്രീന്‍ ഹൈഡ്രജന്‍ അടക്കമുള്ള ഭാവി ഇന്ധനങ്ങളിലേക്കും പുനരുപയോഗ ഊര്‍ജ മേഖലയിലേക്കും ഊര്‍ജ സംഭംരണത്തിനും വിതരണത്തിനും വേണ്ട പദ്ധതികൡലേക്കും പൊതുമേഖല സ്ഥാപനമായ എന്‍ടിപിസി (BSE : 532555, NSE : NTPC) മുന്നേറിക്കഴിഞ്ഞു. നിലവില്‍ 123 രൂപ നിലവരാത്തിലാണ് എന്‍ടിപിസിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 152.10 രൂപയും കുറഞ്ഞ വില 88.15 രൂപയുമാണ്.

3) ഗെയില്‍

3) ഗെയില്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉല്‍പ്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് (BSE: 532155, NSE : GAIL). പൊതുമേഖല സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിക്ക് 2013ല്‍ ഭാരത സര്‍ക്കാരിന്റെ മഹാരത്ന പദവി ലഭിച്ചു. പ്രകൃതിവാതക പര്യവേക്ഷണം, ഉല്‍പ്പാദനം, വിതരണം, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് വിതരണം, പെട്രോകെമിക്കല്‍, വൈദ്യുതോല്‍പ്പാദനം എന്നീ മേഖലകളില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. ഭാവി സാധ്യതകള്‍ കണക്കിലെടുത്ത് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റിനു വേണ്ടി ക്രമീകരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനോടരം മൂന്ന് സ്ഥലങ്ങളില്‍ പ്ലാന്റ് ആരംഭിക്കുവാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 10 മെഗാവാട്ട് ഉത്പാദനശേഷിയാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 133 രൂപ നിലവാരത്തിലാണ് ഗെയിലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

4) ഐഒസി

4) ഐഒസി

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഇന്ത്യന്‍ ഓയിലും (BSE : 530965, NSE : IOC) ഇതിന്റെ ഉപകമ്പനികളും ചേര്‍ന്ന് രാജ്യത്തെ പെട്രോളിയം വിപണിയുടെ 47 ശതമാനം വിഹിതം കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. ലോകത്തെ വമ്പന്‍ കമ്പനികളുടെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍-500 പട്ടികയില്‍ ഐഒസിക്ക് 212-ആം സ്ഥാനമുണ്ട്. സമീപ ഭാവിയില്‍ തന്നെ റീഫൈനകളിലെ 10 ശതമാനം ഹൈഡ്രജന്‍ ഉപയോഗം ഗ്രീന്‍ ഹൈഡ്രജനിലേക്ക് മാറ്റപ്പെടും. ഇതിനായി കൊച്ചിയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. നിലവില്‍ 112 രൂപ നിലവാരത്തിലാണ് ഐഒസിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

5) ലാര്‍സണ്‍ & ടൂബ്രോ

5) ലാര്‍സണ്‍ & ടൂബ്രോ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാര്‍സണ്‍ & ടൂബ്രോ ലിമിറ്റഡ്. എന്‍ജിനീയറിംഗ്, നിര്‍മാണം, ഉത്പാദനം, സാങ്കേതിക വിദ്യ, ധനകാര്യം എന്നീ മേഖലകളിലായി 118 ഉപകമ്പനികളും 6 അസോസിയേറ്റ് കമ്പനികളും 25-ഓളം സംയുക്ത സംരംഭങ്ങളും 35 സംയുക്ത സഹകരണ സംരംഭങ്ങളുമുള്ള പടുകൂറ്റന്‍ വ്യവസായ സാമ്രാജ്യമാണ് എല്‍ & ടി ലിമിറ്റഡ് (BSE: 500510, NSE : LT). ഭാവി ഇന്ധനമെന്ന് വിളിപ്പേരുള്ള ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയിലേക്ക് കടക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി 5,000 കോടി രൂപയുടെ പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നത്. ഹസീറ കോപ്ലംക്‌സില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്് സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ 1,905 രൂപ നിലവാരത്തിലാണ് എല്‍ & ടിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Future Fuel Green Hydrogen Making Reliance Larsen Toubro NTPC GAIL IOC For Long Term Gain In 2022 Portfolio

Future Fuel Green Hydrogen Making Reliance Larsen Toubro NTPC GAIL IOC For Long Term Gain In 2022 Portfolio
Story first published: Tuesday, December 28, 2021, 12:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X