ഓരോ പ്രദേശത്തെ മണ്ണിനും തനതായ പ്രത്യേകതകളുണ്ട്. അതിനു യോജിച്ച വിത്തിനമാണ് വിതയ്ക്കുന്നതെങ്കില് നൂറുമേനി വിളവും കൊയ്യാം. അതായത് നിലമറിഞ്ഞു വിതച്ചാല്‍ നിരാശരാകേണ്ടി വരില്ലെന്ന് ചുരുക്കം. അതുപോലെയാണ് ബിസിനസും നിക്ഷേപവും. ഓരോ കാലഘട്ടത്തിലും മുന്നിട്ട് നില്ക്കുന്ന ഓരോ വ്യവസായ മേഖലയുണ്ടാകും. അത് മുന്‍കൂട്ടി കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ പരാജയപ്പെടേണ്ടിയും വരില്ല. സമാനമായി ഭാവിയിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നാകുമെന്ന് വിദഗ്ധര്‍ തറപ്പിച്ചു പറയുന്ന മേഖലയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് അഥവാ ഐഒടി. ഈ മേഖലയില്‍ സാന്നിധ്യമുള്ള 3 ഓഹരികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
എന്താണ് ഐഒടി ?
ഓരോ ഉപകരണങ്ങളേയും അതിന്റേതായ കമ്പ്യൂട്ടിങ് വ്യവസ്ഥിതിക്കുള്ളില്‍ നിന്ന് സവിശേഷമായി തിരിച്ചറിയാന്‍ സാധിക്കുന്നതും നിലവിലുള്ള ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് പരസ്പരം കോര്‍ത്തിണക്കി പ്രവര്‍ത്തിപ്പിക്കാനും വിവര കൈമാറ്റം നടത്താനും കഴിയുന്ന ശൃംഖലയേയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് അഥവാ ഐഒടി എന്നു വിശേഷിപ്പിക്കുന്നത്. ഉപകരണവും ഉപകരണവും തമ്മില്‍ ആശയ വിനിമയം നടത്തുന്നു എന്നും ലളിതമായി പറയാം. കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ ഭൗതികോപകരണങ്ങളെ നേരിട്ട് സംയോജിപ്പിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി വിദൂരമായി നിരീക്ഷിക്കാനും നിയന്ത്രിക്കാന്‍ ഉതകുകയും കാര്യക്ഷമതയും സാമ്പത്തിക നേട്ടങ്ങളും വര്‍ധിപ്പിക്കുന്നതിനും മനുഷ്യരുടെ ശാരീരിക ജോലി കുറയ്ക്കുന്നതിനും ഐഒടി വഴിതെളിക്കും.
സീമെന്‍സ്
വ്യാവസായിക, ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങള്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെ കണ്ടുപിടിക്കുകയും നിര്‍മിക്കുകയും വിവിധതല സേവനങ്ങളുമെത്തിക്കുന്ന പ്രമുഖ ജര്‍മന്‍ ബഹുരാഷ്ട്ര കമ്പനിയാണ് സീമെന്‍സ് ലിമിറ്റഡ്. ഇന്ത്യയിലെ ഉപകമ്പനി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. വിവിധ വ്യാവസായിക മേഖലകളിലെ ഓട്ടോമേഷന്‍ രംഗത്ത് മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. ഇതിനോടകം തന്നെ സീമെന്‍സിന് ഐഒടി അധിഷ്ഠിതമായ ഉത്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇന്‍ഡസ്ട്രിയല്‍ എഡ്ജ്, മൈന്ഡ്സ്ഫിയര് തുടങ്ങിയ ബ്രാന്‍ഡുകള്‍ എന്നിവ സീമെന്‍സിന്റെ (BSE: 500550, NSE: SIEMENS) ഐഒടി സംരംഭങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. നിലവില്‍ കമ്പനിക്ക് യാതൊരു കടബാധ്യതകളില്ല എന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ചും പലിശ നിരക്കുകളിലെ വര്‍ധന ആസന്നമായിരി്ക്കെ. ഡിസംബര്‍ പാദത്തില്‍ വന്‍കിട ആഭ്യന്തര, വിദേശ നിക്ഷേപകര്‍ സീമെന്സില് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും വരുമാനത്തില്‍ വളര്‍ച്ചാ തോത് കുറവായതും പിഇ റേഷ്യോ (79.12) ഉയര്‍ന്ന നിലവാരത്തിലാണെന്നതും ശ്രദ്ധിക്കണം.
2) ഹണിവെല്‍
രാജ്യത്തെ പ്രമുഖ ടെക് കമ്പനികളിലൊന്നാണ് പൂനെ ആസ്ഥാനമായ ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ്. സംയോജിത ഓട്ടോമേഷന്‍, സോഫ്റ്റ്വേയര് സംവിധാനങ്ങളിലൂടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ സൗകര്യപ്രദവും സുരക്ഷയും ഉറപ്പാക്കാനും ഗാര്‍ഹിക, വ്യാവസായിക മേഖലയിലെ നിരീക്ഷണ സംവിധാനം സജ്ജമാക്കാനും കമ്പനി മുന്‍നിരയിലാണ്. വ്യോമയാനം, ഉത്പാദനം, ഓയില്‍ & ഗ്യാസ് മേഖലയില്‍ ഐഒടി സേവനങ്ങള്‍ നല്‍കുന്നുണ്ട്. കമ്പനിയുടെ വളര്‍ച്ച, സാമ്പത്തിക രംഗങ്ങളും ഭേദപ്പെട്ട നിലയിലാണ്.
കഴിഞ്ഞ 3 വര്‍ഷമായി ഹണിവെല്‍ ഓട്ടോമേഷന്റെ (BSE: 517174, NSE: HONAUT) വാര്‍ഷിക വളര്‍ച്ച 22 ശതമാനത്തിലധികമാണ്. മൂലധനച്ചെലവിലുള്ള വരുമാനവും കഴിഞ്ഞ 3 വര്‍ഷത്തിനിടെ 32 ശതമാനത്തിലധികമാണെന്നതും ശ്രദ്ധേയം. കമ്പനിയുടെ കടബാധ്യതകള്‍ വീട്ടാനുള്ള ശേഷിയും ഉയര്‍ന്നതാണ്. അതേസമയം, പിഇ റേഷ്യോ (91.73) ഉയര്‍ന്നതാണെന്നതും മൂന്ന് വര്‍ഷത്തിനിടെ വരുമാന വളര്‍ച്ച 4 ശതമാനത്തിലാണെന്നതും കണക്കിലെടുക്കണം.
3) ബോഷ്
വാഹനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, വ്യവസായിക മേഖലയിലെ സാങ്കേതികവിദ്യ, ഊര്‍ജം, നിര്‍മാണം, കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗങ്ങളിലും മുന്‍നിരയിലുള്ള ജര്‍മ്മന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ബോഷ് ലിമിറ്റഡ് (BSE: 500530, NSE: BOSCHLTD). ബംഗളുരൂ ആസ്ഥാനമായാണ് ഇന്ത്യയിലെ പ്രവര്‍ത്തനം. ഇതിനോടകം കമ്പനിയുടെ ഐഒടി അധിഷ്ഠിത സോഫ്റ്റ്വേയര് സംവിധാനം ഒരു കോടിയിലധികം ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങളിലും നഗരങ്ങളിലും കാര്‍ഷിക മേഖലയിലും ഉപയോഗിക്കുന്ന വിവിധതരം സെന്‍സറുകളും കെട്ടിടങ്ങളിലെ ഗേറ്റ് സംവിധാനങ്ങളും ഒക്കെ ഐഒടി സേവനം ഉപയോഗപ്പെടുത്തുന്നു. നിലവില്‍ കമ്പനിക്ക് കടബാധ്യതകളില്ലെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications