കോവിഡ് പ്രതിസന്ധിയുടെ നടുവില്‍ ആഗോള വിപണികളെല്ലാം അനിശ്ചിതാവസ്ഥയില്‍ പെട്ടുഴലുമ്പോള്‍ ഇന്ത്യന്‍ വിപണികള്‍ നടത്തിയത് സ്വപ്നക്കുതിപ്പായിരുന്നു. 2021-ലെ അവസാന നാളുകളില്‍ വിദേശ നിക്ഷേപകരുടെ ലാഭമെടുപ്പും ഒമിക്രോണ്‍ ഭീഷണിയും തിരുത്തലിനു വഴിതെളിച്ചു. എങ്കിലും പുതുവര്‍ഷമെത്തിയതോടെ വിപണികളില്‍ വീണ്ടും ആവേശത്തിരയിളക്കം അനുഭവപ്പെട്ടു തുടങ്ങി. ഇതിനിടെ കഴിഞ്ഞ വര്‍ഷത്തെ രണ്ട് മള്‍ട്ടിബാഗറുകളെ പുതുവര്‍ഷത്തിലും പരിഗണിക്കാമെന്ന നിര്‍ദേശവുമായി ജിസിഎല്‍ സെക്യൂരിറ്റീസിന്റെ വൈസ് ചെയര്മാന് രവി സിംഗാള്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഈ രണ്ടു സ്റ്റോക്കുകളും 100 മുതല്‍ 375 ശതമാനം വരെ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. മുഖ്യ പ്രമോട്ടര്‍മാര്‍ തന്നെയാണ് ഈ ഓഹരികളില്‍ ബഹുഭൂരിപക്ഷവും നിലനിര്‍ത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഈ ഓഹരികള്‍ 2022-ലും നേട്ടം ആവര്‍ത്തിക്കുമെന്നാണ് രവി സിംഗാള്‍ വ്യക്തമാക്കിയത്.
1) മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍സ്
തുറമുഖ വികസനം, റോഡ്, കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിലാണ് മാന്‍ ഇന്ഫ്രാകണ്സ്ട്രക്ഷന് ലിമിറ്റഡ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി 2002-ലാണ് തുടക്കം. വാണിജ്യ, പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലും ബിസിനസ് സാന്നിധ്യമുണ്ട്. അറിയപ്പെടുന്ന കമ്പനികളായ ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്, സണ്‍ടെക് പിരമല്‍, ഡിബി റിയാല്‍റ്റി, പാരഞ്പെ ഗ്രൂപ്പ്, കോഹിനൂര്‍ ഗ്രൂപ്പ്, പിസിഎംസി, കുമാര്‍ ഡവലപ്പേഴ്സ് തുടങ്ങിയയവര്ക്ക് കമ്പനി വിവിധ സേവനങ്ങളെത്തിക്കുന്നു. കമ്പനിയുടെ 64.48 ശതമാനം ഓഹരികളും മുഖ്യ പ്രമോട്ടര്‍ കൈവശം വച്ചിട്ടുണ്ട്. ഇവയില്‍ പ്ലഡ്ജ് (ഈട് വയ്ക്കുക) ഇല്ലെന്നതും ശ്രദ്ധേയം. നിലവില്‍ 4,009 കോടി രൂപയാണ് വിപണി മൂലധനം.
ലക്ഷ്യ വില 220
ഹ്രസ്വകാലത്തേക്ക് 135- 140, ഇടക്കാലയളവിലേക്ക് 175- 190, ഈ വര്‍ഷാവസാനത്തോടെ 210- 220 രൂപ നിലവാരത്തിലേക്കും മാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (BSE : 533169, NSE : MANINFRA) ഓഹരികളെത്താമെന്ന് രവി സിംഗാള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 375 ശതമാനത്തോളം നേട്ടം ഈ ഓഹരികള്‍ സമ്മാനിച്ചിട്ടുണ്ട്. ഈ കാലയളവിലെ കൂടിയ വില 109.70 രൂപയും കുറഞ്ഞ വില 22.27 രൂപയുമാണ്. ചൊവ്വാഴ്ച 4 ശതമാനത്തോളം നേട്ടത്തില്‍ 108 രൂപയിലാണ് ക്ലോസ് ചെയ്തിരി്ക്കുന്നത്. ചെറുതെങ്കിലും തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്നുണ്ട്. 427 കോടി രൂപയാണ് സെപ്റ്റംബര്‍ പാദത്തിലെ വരുമാനം. 32 കോടി രൂപ അറ്റാദായവും നേടി.
2) ആള്സെക് ടെക്നോളജീസ്
ചെന്നൈ ആസ്ഥാനമായി ബിപിഒ, ഐടി അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന ഇടത്തരം ഐടി കമ്പനിയാണ് ആള്സെക് ടെക്നോളജീസ് ലിമിറ്റഡ് (BSE : 532633, NSE: ALLSEC). ഫോണ്‍ മുഖേന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കല്‍, ടെലി മാര്‍ക്കറ്റിങ്, കാള്‍ സെന്റുകളിലെ ഫോണ്‍കോളുകള്‍ വിലയിരുത്തുക, ആഭ്യന്തരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എച്ച്ആര്‍, പേറോള്‍ എന്നിവയുടെ നടത്തിപ്പിലുമാണ് കമ്പനി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ സേവനങ്ങള്‍ക്കായി സ്വന്തം ഉപകമ്പനിയും രൂപീകരിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സിലും ബിസിനസ് കേന്ദ്രമുണ്ട്. ഉപഭോക്തൃ സേവനത്തില്‍ കമ്പനി ഏറെ മുന്നിലാണ്. നിലവില്‍ 993 കോടി രൂപയാണ് വിപണി മൂലധനം.
ലക്ഷ്യ വില 1,350
കോവിഡ് പ്രതിസന്ധയില്‍ ഏറെ തിളങ്ങുന്നത് ഐടി കമ്പനികളാണ്. അതില്‍ തന്നെ ഇടത്തരം ഐടി കമ്പനികളും. ഈ പശ്ചാത്തലത്തില്‍ അടുത്ത 9 മാസത്തിനകം ആള്സെക് ടെക്നോളജീസിന്റെ ഓഹരികള്‍ 1,000 രൂപ കടന്നേക്കാം. ഈ വര്‍ഷാവസാനത്തോടെ ഓഹരകിള്ക്ക് 1,350 രൂപയാകുമെന്നും രവി സിംഗാള്‍ വ്യക്തമാക്കി. അതേസമയം, കമ്പനിയുടെ 73.39 ശതമാനം ഓഹരികളും മുഖ്യ പ്രമോട്ടര്‍ കൈവശം വച്ചിട്ടുണ്ട്. ഇവയില്‍ പ്ലഡ്ജ് (ഈട് വയ്ക്കുക) ഇല്ലെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 173.98 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 125 ശതമാനത്തോളം നേട്ടം ഈ ഓഹരികള്‍ സമ്മാനിച്ചിട്ടുണ്ട്. ഈ കാലയളവിലെ കൂടിയ വില 722.90 രൂപയും കുറഞ്ഞ വില 246.60 രൂപയുമാണ്. ചൊവ്വാഴ്ച 4 ശതമാനത്തോളം വിലയിടിവില്‍ 651.65 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ജിസിഎല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications