അടുത്തിടെ 15,671 നിലവാരത്തിലേക്ക് നിഫ്റ്റി തിരുത്തപ്പെട്ടപ്പോഴും ഉടനടി കുതിച്ചുയര്‍ന്ന് 15,834-ന് (2021 ആഗസ്റ്റിലെ താഴ്ന്ന നിലവാരം) മുകളില്‍ നിലനില്ക്കാനായി. മാസക്കാലയളവിലുള്ള ചാര്‍ട്ട് പരിശോധിച്ചാല്‍, നിഫ്റ്റിയുടെ 7,511-ല്‍ നിന്നും 18,604-ലേക്കുള്ള കുതിപ്പിന്റെ 23.6 ശതമാനം ഫിബനോസി റീട്രേസ്മെന്റ് ലെവല്‍ നിലവാരത്തില്‍ നിന്നും പിന്തുണയാര്ജിക്കുന്നതായി കാണാനാവും. ആഴ്ച കാലയളവിലുള്ള ചാര്‍ട്ടിലും 15,800-ല്‍ നേരത്തെയുണ്ടായിരുന്ന പ്രതിരോധം സപ്പോര്‍ട്ടായി വര്‍ത്തിക്കുന്നതും കാണാനാവും. ദിവസ ചാര്ട്ടിലാണെങ്കില് കഴിഞ്ഞ 3 ദിവസമായി ഹയര്‍ ടോപ് ഹയര്‍ ബോട്ടം പാറ്റേണ്‍ സൃഷ്ടിക്കപ്പെടുകയാണ്.
ഇതിനോടൊപ്പം ടെക്നിക്കല്‍ സൂചകങ്ങളായ ആര്‍എസ്ഐ, ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് കുതിപ്പിനുള്ള സൂചനയും ഹയര്‍ ഹൈ ഹയര്‍ ലോ പാറ്റേണ്‍ ഇതിനുള്ള ശക്തിയുടെ ആദ്യ സൂചനകളും നല്കുന്നു. നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധം 16,959-17,027 മേഖലയിലും 17,490-17,639 മേഖലയിലും പ്രതീക്ഷിക്കാം. സമാനമായി നിഫ്റ്റിയുടെ തൊട്ടടുത്ത ശക്തമായ സപ്പോര്‍ട്ട് 15,834-ലും 15,450 നിലവാരത്തിലും പ്രതീക്ഷിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) ഇന്‍ഫോസിസ്
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ് (BSE: 500209, NSE: INFY). കഴിഞ്ഞ ദിവസം 1,826-ലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,230 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 22 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,650 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 6 ആഴ്ചത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ബ്രേക്ക്ഔട്ട് സംഭവിച്ചതും 20 ആഴ്ചയിലെ എസ്എംഎ നിലവാരം നിലനിര്‍ത്തുന്നതും കുതിപ്പിന്റെ സൂചനയാണ്.
2) ജിഎന്‍എഫ്സി
കെമിക്കല്‍/ ഫെര്‍ട്ടിലൈസര്‍ വിഭാഗത്തിലെ മിഡ് കാപ് ഓഹരിയാണ് ജിഎന്‍എഫ്സി (BSE: 500670, NSE: GNFC). സമീപകാലത്ത് ഓഹരിയുടെ ദിവസ, ആഴ്ച, മാസ കാലയളവിലെ ചാര്‍ട്ടുകളില്‍ ഹയര്‍ ടോപ് ഹയര്‍ ബോട്ടം പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ ഓഹരി പിടിച്ചു നില്‍ക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം 630.50-ലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 812 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 29 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 570 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
3) ടിസിഎസ്
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (BSE: 532540, NSE: TCS). ലോകത്തെ ഏറ്റവും നൂതന കമ്പനികളില്‍ 64-ാം സ്ഥാനത്താണ് ടിസിഎസ്. കമ്പനിക്ക് കടബാധ്യതകളില്ലെന്നതും ശ്രദ്ധേയം. നേരത്തെ 3,380- 3,350 നിലവാരത്തില്‍ ഉണ്ടായിരുന്ന പ്രതിരോധം സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കുന്നു. കൂടാതെ ട്രിപ്പിള്‍ ബോട്ടം പാറ്റേണും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം 3,621-ലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 4,360 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 20 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,380 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
