നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. 200-ദിവസ എസ്എംഎ നിലവാരത്തിന് മുകളില്‍ തുടരുന്നതും വിപണിയിലെ ബുള്ളിഷ് അടിയൊഴുക്കിനെ സൂചിപ്പിക്കുന്നു. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐ, ദിവസ ചാര്‍ട്ടില്‍ 50 നിലവാരത്തിന് മുകളില്‍ തുടരുന്നതും ശുഭസൂചനയാണ്. ഹ്രസ്വകാലയളവില്‍ നിഫ്റ്റി 17,185- 17,842 റേഞ്ചിനുള്ളില്‍ തുടരാനാവും സാധ്യതയെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. അടുത്ത 2- 3 ആഴ്ചക്കാലയളവിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികളും താഴെ ചേര്‍ക്കുന്നു.
റിലയന്‍സ്
പുതിയ സര്‍വകാല റെക്കോഡ് നിലവാരം രേഖപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം 2,782 രൂപയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 3,346 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 20 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,550 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം 6 മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം റിലയന്‍സ് (BSE: 500325, NSE: RELIANCE) ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചു. ഓരോ തവണ ഓഹരി ഉയരുമ്പോഴും ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നത് ശക്തമായ ബുള്ളിഷ് സൂചനയാണ്. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയുടെ ആഴ്ച ചാര്‍ട്ടില്‍ 60 നിലവാരത്തിന് മുകളില്‍ തുടരുന്നതും 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാകുന്നതും കുതിപ്പിനെ സൂചിപ്പിക്കുന്നു.
ദീപക് ഫെര്‍ട്ടിലൈസേര്‍സ്
കഴിഞ്ഞ ദിവസം 707.45 രൂപയിലാണ് ദീപക് ഫെര്ട്ടിലൈസേര്സിന്റെ ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 943 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്നാണ് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ 3 ആഴ്ചയ്ക്കുള്ളില്‍ 33 ശതമാനം വരെ നേട്ടം സ്വന്തമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 655 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
കഴിഞ്ഞ 2 ആഴ്ചയായി ഓഹരിയില്‍ പുതിയ സര്‍വകാല റെക്കോഡ് നിലവാരം തുടര്‍ച്ചയായി രേഖപ്പെടുത്തുന്നുണ്ട്. ദിവസ ചാര്‍ട്ടില്‍ ട്രയാംഗിള്‍ പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് വിജയകരമായി സംഭവിച്ചു. വോളിയവും കൂടുന്നുണ്ട്. ആഴ്ച ചാര്‍ട്ടില്‍ ആര്‍എസ്ഐ സൂചകം 65 നിലവാരത്തിന് മുകളില്‍ തുടരുകയും വീണ്ടും ഉയരാനുള്ള പ്രവണത കാണിക്കുന്നതും അനുകൂല ഘടകമാണ്.
ഗുജറാത്ത് ആല്‍ക്കലി
കഴിഞ്ഞ ദിവസം 975 രൂപയിലാണ് ഗുജറാത്ത് ആല്‍ക്കലി & കെമിക്കല്‍സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,235 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്ക്കുള്ളില്‍ 26 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 855 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അതേസമയം 2018 ജനുവരിക്ക് ശേഷം രൂപീകരിക്കപ്പെട്ട സോസര്‍ പാറ്റേണില്‍ നിന്നും ശക്തമായ ബ്രേക്കൗട്ട് ഗുജറാത്ത് ആല്‍ക്കലി (BSE: 530001, NSE: GUJALKALI) ഓഹരിയില്‍ സംഭവിച്ചു. വോളിയവും കൂടുന്നുണ്ട്. 2020 ജൂണിന് ശേഷം തുടര്‍ച്ചയായി 20-വീക്ക് എസ്എംഎ നിലവാരത്തിന് മുകളിലാണ് ഓഹരി തുടരുന്നതും ദീര്‍ഘ കാലയളവിലേക്കുള്ള കുതിപ്പിനെ സൂചിപ്പിക്കുന്നു. ആര്‍എസ്ഐ സൂചകം ആഴ്ച ചാര്‍ട്ടില്‍ 65 നിലവാരത്തിന് മുകളില്‍ തുടരുന്നതും പോസീറ്റീവാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ



Click it and Unblock the Notifications