നിങ്ങൾ ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയിൽ അപേക്ഷിച്ചോ? 70 വയസ്സ് കഴിഞ്ഞവർക്ക് ആയുഷ്മാൻ ഭാരതിൻ്റെ കീഴിൽ 2024 ഒക്ടോബറിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആയുഷ്മാൻ വയ വന്ദന കാർഡ് ഉറപ്പാക്കാം. ആരോഗ്യ പരിരക്ഷ കൂടുതൽ സുഗമമാക്കുന്നതിന് ആയുഷ്മാൻ ആപ്പ് വഴി ആയുഷ്മാൻ വയ വന്ദന കാർഡ് നൽകുന്നു.
ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (PM-JAY) പ്രകാരം, 70 വയസ്സിനു മുകളിലുള്ള വ്യക്തികൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്നു. അതായത് 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ ഈ സ്കീമിനു കിഴിൽ അപേക്ഷിക്കാൻ കഴിയുള്ളൂ.
ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന
മുതിർന്ന പൗരൻമാരുടെ സാമ്പത്തിക സുരക്ഷയ്ക്കും ആരോഗ്യ സുരക്ഷയ്ക്കും വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (PM-JAY). ദേശീയ ആരോഗ്യ അതോറിറ്റി (NHA) നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാണ്. അതായത് സർക്കാർ ആശുപത്രിയിൽ മാത്രമല്ല, എംപാനൽഡ് സ്വകാര്യ ആശുപത്രികളിലെ സെക്കൻഡറി, ടെർഷ്യറി ആശുപത്രികളിലും പണരഹിത ചികിത്സ നൽകുന്നു.
എന്താണ് ആയുഷ്മാൻ വയ വന്ദന കാർഡ്?
ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ഐ.ഡി കാർഡാണിത്. പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുമെന്നാണ് സർക്കാർ ഉറപ്പ് നൽകുന്നത്. 2018ൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ആയുഷ്മാൻ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ സർക്കാർ ആരോഗ്യ ഇൻഷുറൻസ് സ്കീമാണ്. ഏകദേശം 55 കോടി ആളുകളെ കവർ ചെയ്യുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.

ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ആനുകൂല്യങ്ങൾ...
70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ആയുഷ്മാൻ വയ വന്ദന കാർഡ് ഉറപ്പാക്കാം. ഇതിലൂടെ നിങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നേടാം.
ആയുഷ്മാൻ വയ വന്ദന കാർഡിന് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ഒരു ഗുണഭോക്താവായി അല്ലെങ്കിൽ ഓപ്പറേറ്ററായി ആപ്പിൽ ലോഗിൻ ചെയ്യുക.
- അതിനു ശേഷം കാപ്ച, മൊബൈൽ നമ്പർ എന്നിവ നൽകി മുന്നോട്ട് പോവുക.
- നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് എത്തിയ ഒടിപി, കാപ്ച കോഡ് എന്നിവ നൽകുക. അതിനു ശേഷം ലോഗിൻ ക്ലിക്ക് ചെയ്യുക.
- അടുത്തത് സംസ്ഥാനം, ആധാർ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ ഗുണഭോക്താവിന്റെ വിവരങ്ങൾ നൽകുക.
- ഗുണഭോക്താവിനെ ആപ്പിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ eKYC പ്രക്രിയ പൂർത്തിയാക്കുക. ശേഷം ഒടിപി നൽകി എഗ്രിമെൻ്റ് നൽകുക.
കെഎസ്എഫ്ഇ എഫ്ഡികളിൽ പലിശത്തുക മുഴുവനും കിട്ടില്ല: 3 ലക്ഷം നിക്ഷേപിച്ചാൽ വരുമാനം എത്ര..?
- ഒരു ഡിക്ലറേഷൻ അഥവാ അറിയിപ്പ് നൽകി ശരിയായ ഫീൽഡുകൾ പൂരിപ്പിക്കുക.
- ഗുണഭോക്താവിന്റെ മൊബൈൽ നമ്പറും ഒടിപിയും നൽകുക.
- കാറ്റഗറി, പിൻ കോഡ് തുടങ്ങിയ വിവരങ്ങളെല്ലാം പൂരിപ്പിക്കുക.
- ഗുണഭോക്താവിനൊപ്പം കുടുംബാംഗങ്ങളുടെ വിവരങ്ങളും ചേർത്ത് സബ്മിറ്റ് ചെയ്യുക.
- ഇ-കെവൈസി പൂർത്തിയായാൽ, അംഗീകാരത്തിന് ശേഷം നിങ്ങൾക്ക് ആയുഷ്മാൻ വേ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.
സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായം അനുസരിച്ച് 70 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അതിനാൽ തന്നെ ഈ സ്കീമിൽ അപേക്ഷിക്കുന്നതിനുള്ള ഏക രേഖ ആധാർ മാത്രമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
