രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1966-ല്‍ എളിയ രീതിയില്‍ തുണിമില്ലില്‍ നിന്നുമാരംഭിച്ച സംരംഭം, പടിപടിയായി എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍, റീട്ടെയില്‍ ബിസിനസ്, മീഡിയ, ടെലികോം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലും ശക്തമായ സാന്നിധ്യമറിക്കുന്ന വമ്പന്‍ കമ്പനിയായി വളര്‍ന്നു പന്തലിച്ചു. നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വിപണി മൂല്യമേറിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അതിനിടെ കമ്പനിയുടെ എണ്ണപര്യവേക്ഷണ ബിസിനസുമായി ബന്ധപ്പെട്ട പുതിയൊരു പോസിറ്റീവ് വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
പുതിയ സംഭവവികാസം
അടുത്തിടെയായി ആഗോള തലത്തില്‍ പ്രകൃതി വാതകത്തിന് ക്ഷാമം നേരിടുന്നുണ്ട്. ഈയൊരു പ്രതിസന്ധി റിലയന്‍സ് ഇന്‍ഡ്സട്രീസിന്റെ എണ്ണ പര്യവേക്ഷണ സംരംഭത്തിന് ഗുണകരമാകുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ പ്രകൃതി വാതകത്തിന്റെ വില വര്‍ധിച്ചിരിക്കുന്നതിനാല്‍ വരുന്ന ഏപ്രിലില്‍ രാജ്യത്തെ പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്ന സമിതി പുതിയ നിരക്കുകള്‍ക്ക് ശുപാര്‍ശ നല്‍കിയേക്കാം എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്. ആറ് മാസത്തെ പ്രകൃതി വാതകത്തിന്റെ രാജ്യാന്തര വിലയുടെ അടിസ്ഥാനത്തിലാണ് വര്‍ഷം രണ്ടു തവണ ആഭ്യന്തര വിപണിയിലെ വാതക വിലയും നിശ്ചയിക്കപ്പെടുന്നത്.
ലാഭം കുതിച്ചുയരാം
ഏപ്രിലില്‍ ചേരുന്ന വിലനിര്‍ണയ സമിതിയില്‍ പ്രകൃതി വാതകത്തിന്റെ വില 60 ശതമാനം വരെ വര്‍ധിപ്പിക്കാമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കണക്കുക്കൂട്ടുന്നത്. അതായത് പ്രകൃതി വാതകത്തിന്റെ നിരക്ക് ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 10 യുഎസ് ഡോളര്‍ വരെയാകാമെന്നാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനി നേതൃത്വം നല്കുന്ന കമ്പനിയുടെ വിലയിരുത്തല്‍. ഡിസംബര്‍ പാദത്തില്‍ പ്രകൃതി വാതക ബിസിനസില്‍ നിന്നുള്ള വരുമാനം 2,560 കോടി രൂപയായിരുന്നു.
ഉത്പാദനം കൂട്ടി
രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്ന ഡിസംബര്‍ പാദത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൃഷ്ണ- ഗോദാവരി തടത്തില്‍ നിന്നുള്ള പ്രകൃതി വാതകത്തിന്റെ ഉത്പാദനം റിലയന്‍സ് വര്‍ധിപ്പിച്ചിരുന്നു. 2020 ഡിസംബര്‍ കാലയളവിനേക്കാള്‍ 2021 ഡിസംബര്‍ പാദത്തില്‍ 36 മടങ്ങാണ് ഉത്പാദനം വര്‍ധിപ്പിച്ചത്. ബ്രിട്ടീഷ് വന്‍കിട എണ്ണക്കമ്പനിയായ ബിപിയുമായി ചേര്‍ന്നുള്ള സംരംഭം നിലവില്‍ 1.8 കോടി ക്യൂബിക് മീറ്ററാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 2023 -ല്‍ 3 കോടി ക്യൂബിക് മീറ്ററിലേക്ക് ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാം പാദഫലം
ഓക്ടോബര്‍ - ഡിസംബര്‍ ത്രൈമാസ കാലയളവില്‍ റിലയന്‍സിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാന ബിസിനസ് വിഭാഗങ്ങളില്‍ പെട്രോകെമിക്കല്‍, റീട്ടെയില്‍, ജിയോ കമ്പനികളൊക്കെ നേട്ടമുണ്ടാക്കി. കമ്പനിയുടെ സംയോജിത വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 54.25 ശതമാനം വര്‍ധിച്ച് 1.91 ലക്ഷം കോടി രൂപയായും പ്രവര്‍ത്തന ലാഭം 29.72 ശതമാനം ഉയര്‍ന്ന് 33,753 കോടി രൂപയിലെത്തി. ഈ കാലയളവിലെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.9 ശതമാനം വര്‍ധിച്ച് 20,539 കോടിയുമായി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പെട്രോളിയം ബിസിനസിനെ സഹായിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
