നാലായിരത്തോളം കമ്പനികളില്‍ നിന്നും മികച്ച ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് നിക്ഷേപകര്‍ വിവിധ മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്. ഇതില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകള്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതിലെ അന്തര്‍ലീന ട്രെന്‍ഡിനെ വായിച്ചെടുക്കുന്ന അപഗ്രഥന രീതിയാണിത്.
ഗോള്‍ഡന്‍ ക്രോസോവര്‍
ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസോവര്‍'. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം പാറ്റേണുകള്‍, അടിസ്ഥാനമാക്കിയ ഓഹരിയില്‍ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണിത്. അതായത് ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുമ്പോഴാണ് രൂപപ്പെടുന്നത്. അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസ്ഓവറുകള്‍ ഏറെ ഫലപ്രദമാണ്.
അതേസമയം കഴിഞ്ഞ ദിവസത്തോടെ ഗോള്‍ഡന്‍ ക്രോസോവര്‍ പാറ്റേണ്‍ തെളിഞ്ഞ 6 ബുള്ളിഷ് ഓഹരികളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഇന്ത്യന്‍ പവര്‍ കോര്പറേഷന്
പവര്‍ യൂട്ടിലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഇന്ത്യന്‍ പവര്‍ കോര്പ്പറേഷന്. ഊര്‍ജ വിതരണ രംഗത്തും പുനരുപയോഗ ഊര്‍ജോത്പാദനത്തിലും സ്മാര്‍ട്ട് ഗ്രിഡ് മേഖലയിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. കഴിഞ്ഞ ദിവസം 13.40 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഇന്ത്യന്‍ പവര്‍ കോര്പറേഷന് (NSE : DPSCLTD) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 13.78 രൂപയിലും 200-ഡിഎംഎ നിലവാരം 13.78 രൂപയിലുമാണ് കുറിച്ചിരിക്കുന്നത്.
യുണൈറ്റഡ് സ്പിരിറ്റ്സ്
വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയതും ഇന്ത്യയിലെ ഒന്നാമതും നില്ക്കുന്ന മദ്യനിര്‍മാണ കമ്പനിയാണ് യുണൈറ്റഡ് സ്പിരിറ്റ്സ്. ഇന്ത്യന്‍ സ്കോച്ച് വിസ്കി, വൈന്‍, വോഡ്ക, റം, ബ്രാണ്ടി, ബിയര്‍ എന്നീ വിഭാഗങ്ങളിലായി 140 ബ്രാന്‍ഡുകളില്‍ വിവിധതരം മദ്യം നിര്‍മിക്കുന്നു.
അതേസമയം ഇന്നലെ 894 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ യുണൈറ്റഡ് സ്പിരിറ്റ്സ് (BSE: 532432, NSE : MCDOWELL-N) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 836 രൂപയിലും 200-ഡിഎംഎ നിലവാരം 835 രൂപയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹൈഡല്‍ബര്‍ഗ് സിമന്റ്
ജര്‍മന്‍ ബഹുരാഷ്ട്ര കമ്പനിയായ ഹൈഡല്‍ബര്‍ഗ് സിമന്റ് ഗ്രൂപ്പിന്റെ രാജ്യത്തെ ഉപസ്ഥാപനമാണ് ഹൈഡല്‍ബര്‍ഗ് സിമന്റ് ഇന്ത്യ ലിമിറ്റഡ്. മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം 199.10 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഹൈഡല്‍ബര്‍ഗ് സിമന്റ് (BSE: 500292, NSE : HEIDELBERG) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 194.18 രൂപയിലും 200-ഡിഎംഎ നിലവാരം 194.03 രൂപയിലുമാണ് കുറിച്ചിരിക്കുന്നത്.
ആള്സെക് ടെക്നോളജീസ്
ചെന്നൈ ആസ്ഥാനമായി ബിപിഒ, ഐടി അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന ഇടത്തരം ഐടി കമ്പനിയാണ് ആള്സെക് ടെക്നോളജീസ്. ഫോണ്‍ മുഖേന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കല്‍, ടെലി മാര്‍ക്കറ്റിങ്, കാള്‍ സെന്റുകളിലെ ഫോണ്‍കോളുകള്‍ വിലയിരുത്തുക, ആഭ്യന്തരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എച്ച്ആര്‍, പേറോള്‍ എന്നിവയുടെ നടത്തിപ്പിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
ഇന്നലെ 537 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ആള്സെക് ടെക്നോളജീസ് (BSE: 532633, NSE : ALLSEC) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 512.15 രൂപയിലും 200-ഡിഎംഎ നിലവാരം 511.93 രൂപയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശക്തി പമ്പ്സ് ഇന്ത്യ
വിവിധ തരത്തിലുള്ള പമ്പുകളും മോട്ടോറുകളും നിര്‍മിക്കുന്ന ചെറുകിട കമ്പനിയാണ് ശക്തി പമ്പ്സ് ഇന്ത്യ ലിമിറ്റഡ്. ജലസേചനം, പച്ചക്കറി കൃഷി, ജലവിതരണം, വ്യാവസായിക/ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പമ്പിംഗ് സംവിധാനവും സജ്ജമാക്കി നല്കുന്നു.
കഴിഞ്ഞ ദിവസം 481 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ശക്തി പമ്പ്സ് ഇന്ത്യ (BSE: 531431, NSE : SHAKTIPUMP) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 513.14 രൂപയിലും 200-ഡിഎംഎ നിലവാരം 512.92 രൂപയിലുമാണ് കുറിച്ചിരിക്കുന്നത്.
ഐആര്‍സിടിസി
പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി). രാജ്യത്ത് റെയില്‍വേ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേന വിറ്റഴിക്കാനുള്ള ഏക അംഗീകൃത ഏജന്‍സിയാണിത്. ഇതിനോടൊപ്പം ട്രെയിനില്‍ പായ്ക്ക് ചെയ്ത കുപ്പിവെള്ളം വില്‍ക്കുന്നതിനുള്ള കുത്തകാവകാശവും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്നലെ 742 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഐആര്‍സിടിസി (BSE:542830, NSE : IRCTC) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 717.05 രൂപയിലും 200-ഡിഎംഎ നിലവാരം 717.03 രൂപയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications