ബ്രേക്കൗട്ട് കുതിപ്പിൽ; 6 മിഡ് കാപ് ഓഹരികളില്‍ 'ഗോള്‍ഡണ്‍ ക്രോസോവര്‍'; നോക്കുന്നോ?

ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കുമായി കൂടുതല്‍ നിക്ഷേപകരും ആശ്രയിക്കുന്നത് 'ടെക്‌നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകളില്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതില്‍ അന്തര്‍ലീനമായിരിക്കുന്ന ട്രെന്‍ഡിനെ തിരിച്ചറിയുന്ന അപഗ്രഥന രീതിയാണിത്.

ഗോള്‍ഡണ്‍ ക്രോസോവര്‍

ഗോള്‍ഡണ്‍ ക്രോസോവര്‍

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസോവര്‍' പാറ്റേണ്‍. ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (DMA) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്. ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍, അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയുടെ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്.

അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസോവറുകള്‍ ഏറെ ഫലപ്രദമാണ്. ഏറ്റവുമൊടുവിലായി ഗോള്‍ഡന്‍ ക്രോസോവര്‍ പാറ്റേണ്‍ ദൃശ്യമായ 6 ബുള്ളിഷ് ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

ആസ്ട്രാല്‍

ആസ്ട്രാല്‍

വിവിധതരം പിവിസി പൈപ്പുകളും പശയും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ആസ്ട്രാല്‍ ലിമിറ്റഡ്. ഡ്രെയിനേജ് സംവിധാനങ്ങളും സജ്ജീകരിച്ച് നല്‍കുന്നു. അതേസമയം വെള്ളിയാഴ്ച ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 2,339 രൂപ നിലവാരത്തിലായിരുന്നു. ആസ്ട്രാല്‍ ലിമിറ്റഡ് (BSE: 532830, NSE : ASTRAL) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 2,013 രൂപയിലും 200-ഡിഎംഎ നിലവാരം 2,007 രൂപയിലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

സുന്ദരം ഫൈനാന്‍സ്

സുന്ദരം ഫൈനാന്‍സ്

നിക്ഷേപങ്ങള്‍ സ്വീകരിക്കാവുന്ന വിഭാഗത്തിലുള്ള പ്രമുഖ ബാങ്ക് ഇതര ധനകാര്യ (NBFC) സ്ഥാപനമാണ് സുന്ദരം ഫൈനാന്‍സ്. വാഹന/ ഭവന/ വായ്പകളും മ്യൂച്ചല്‍ഫണ്ട്, ജനറല്‍ ഇന്‍ഷൂറന്‍സ് സേവനങ്ങളിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

അതേസമയം വെള്ളിയാഴ്ച ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 2,240 രൂപ നിലവാരത്തിലായിരുന്നു. സുന്ദരം ഫൈനാന്‍സ് (BSE: 590071, NSE : SUNDARMFIN) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 2,044 രൂപയിലും 200-ഡിഎംഎ നിലവാരം 2,037 രൂപയിലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്‌ചേര്‍സ്

ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്‌ചേര്‍സ്

രാജ്യത്തെ മുന്‍നിര അടിസ്ഥാന സൗകര്യ വികസന/ നിര്‍മാണ കമ്പനിയാണ് ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്‌ചേര്‍സ് ഡെവലപ്പേര്‍സ്. ദേശീയപാതകളും റോഡുകളും നിര്‍മിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

അതേസമയം വെള്ളിയാഴ്ച ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 226 രൂപ നിലവാരത്തിലായിരുന്നു. ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്‌ചേര്‍സ് (BSE: 532947, NSE : IRB) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 231 രൂപയിലും 200-ഡിഎംഎ നിലവാരം 230 രൂപയിലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

എയു സ്‌മോള്‍ ഫൈനാന്‍സ്

എയു സ്‌മോള്‍ ഫൈനാന്‍സ്

സ്വകാര്യ മേഖലയില്‍ എല്ലാവിധ ബാങ്കിംഗ്, ധനകാര്യ സേവനങ്ങളും നല്‍കുന്ന മുന്‍നിര സ്ഥാപനമാണ് എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്. രണ്ട് ദശകത്തിലേറെ കാലം എന്‍ബിഎഫ്‌സി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് 2017-ഓടെ മുഖ്യധാരാ ബാങ്കിംഗ് സ്ഥാപനമായി മാറിയത്.

അതേസമയം വെള്ളിയാഴ്ച ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 659 രൂപ നിലവാരത്തിലായിരുന്നു. എയു സ്‌മോള്‍ ഫൈനാന്‍സ് (BSE: 540611, NSE : AUBANK) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 621 രൂപയിലും 200-ഡിഎംഎ നിലവാരം 619 രൂപയിലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

സണ്‍ ടിവി

സണ്‍ ടിവി

രാജ്യത്തെ രണ്ടാമത്തെ വലിയ ചാനല്‍ ശൃംഖലയാണ് സണ്‍ ടിവി നെറ്റ്‌വര്‍ക്ക്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ആധിപത്യമുണ്ട്. വിവിധ ഭാഷകളിലായി 20 ചാനലുകളും 48 എഫ്എം സ്റ്റേഷനുകളും ഡിടിഎച്ച് സേവനങ്ങളും കമ്പനിക്കുണ്ട്. കൂടാതെ 6 പ്രസിദ്ധീകരണങ്ങളും ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരബാദും കമ്പനിയുടെ സ്വന്തമാണ്.

അതേസമയം വെള്ളിയാഴ്ച ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 507 രൂപ നിലവാരത്തിലായിരുന്നു. സണ്‍ ടിവി (BSE: 532733, NSE : SUNTV) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 475 രൂപയിലും 200-ഡിഎംഎ നിലവാരം 474 രൂപയിലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

പിഎഫ്സി

പിഎഫ്സി

ഊര്‍ജ മേഖലയില്‍ ദീര്‍ഘകാല വായ്പ സേവനം വാഗ്ദാനം ചെയ്യുന്ന പൊതുമേഖല സ്ഥാപനമാണ് പവര്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ അഥവാ പിഎഫ്സി. അതേസമയം വെള്ളിയാഴ്ച ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 114 രൂപ നിലവാരത്തിലായിരുന്നു. പവര്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ (BSE: 532810, NSE : PFC) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 115 രൂപയിലും 200-ഡിഎംഎ നിലവാരം 114 രൂപയിലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X