മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
ഗ്ലാക്സോസ്മിത്ത്ക്ലൈന്‍
വളരെയധികം പാരമ്പര്യവും പഴക്കവുമുള്ള ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കമ്പനിയാണ് ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ഇതിന്റെ രാജ്യത്തെ ഉപകമ്പനിയാണ് ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മ ഇന്ത്യ. അണുബാധ്, ത്വക് രോഗം, ഗര്‍ഭ സംബന്ധമായ, പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം, ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കുമുള്ള മരുന്നുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. കമ്പനി പുറത്തിറക്കിയ മരുന്നുകളുടെ വിഭാഗങ്ങളില്‍ വിപണി മേധാവിത്തം നേടിയിട്ടുണ്ട്. ഇവ കൂടാതെ ഹെപ്പറ്റൈറ്റിസ്-എ, ഹെപ്പറ്റൈറ്റിസ്-ബി, ഇന്‍ഫ്ലൂവന്‍സ, ചിക്കന്‍പോക്സ്, ഡിഫ്ത്തീരിയസ ടെറ്റനസ്, റോട്ടാവൈറസ്, ന്യൂമോണിയ, സെര്‍വിക്കല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കുന്ന വിവിധ വാക്സിനുകളും ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മ നേടിയ വരുമാനം 813.75 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 0.51 ശതമാനം ഇടിവാണ്. ഇതേ കാലയളവില്‍ കമ്പനി നേടിയ അറ്റാദായം 1,219 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 8,407 ശതമാനം വര്‍ധനയാണിത്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 1.3 ശതമാനവും പ്രവര്‍ത്തന ലാഭം 8.2 ശതമാനവും അറ്റാദായം 56.1 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ഡിവിഡന്റ്
അടുത്തിടെ ചേര്‍ന്ന ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതു പ്രകാരം അന്തിമ ലാഭവിഹിത ഇനത്തില്‍ 30 രൂപയും വിശേഷാല്‍ ലാഭവിഹിതമായി 60 രൂപയും നല്‍കുമെന്നാണ് അറിയിച്ചത്. അതായത് ആകെ 90 രൂപയാവും ലാഭവിഹിതമായി ലഭിക്കുക. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂലൈ 8-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഉടന്‍ ചേരുന്ന ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി ജൂലൈ 27-നോ അതിനു ശേഷമോ ലാഭവിഹിതം കൈമാറുമെന്നും ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മ നേതൃത്വം അറിയിച്ചു.
ഓഹരി വിശദാംശം
ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മയുടെ ആകെ ഓഹരികളില്‍ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.18 ശതമാനവും ആഭ്യന്തര ധനകാര്യ നിക്ഷേപകര്‍ക്ക് 10.74 ശതമാനവംു റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 12.09 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മയുടെ വിപണി മൂല്യം 25,545 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.97 ശതമാനമാണ്. ഫാര്‍മ ഓഹരികളുടെ ശരാശരി പിഇ അനുപാതം 28.30 ആയിരിക്കുമ്പോള്‍ ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മയുടേത് 15.07 നിലവാരത്തിലും ആണെന്നത് ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 157.19 രൂപ നിരക്കിലാണ്.
ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി വിലയില്‍ 14 ശതമാനം തിരുത്തല്‍ നേരിട്ടു. 52 ആഴ്ച കാലയളവില്‍ ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മയുടെ (BSE : 500660, NSE : GLAXO) ഉയര്‍ന്ന ഓഹരി വില 1,918.75 രൂപയും താഴ്ന്ന വില 1,450 രൂപയുമാണ്. തിങ്കളാഴ്ച രാവിലെ 1,510 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് ഓഹരിയുടെ ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ്. ഇത് ഓഹരിയിലെ ബെയറിഷ് ട്രെന്‍ഡിനെയാണ് വെളിവാക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications