മുടങ്ങാതെ ഡിവിഡന്റ്, മികച്ച വളര്‍ച്ച, അടിത്തറ ഭദ്രം; 'പണം കായ്ക്കുന്ന' ഈ 6 ഓഹരികള്‍ പരിഗണിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തിടെ വിപണിയില്‍ നേരിട്ട തിരുത്തലോടെ മുടങ്ങാതെ ഡിവിഡന്റ് നല്‍കുന്ന ചില ഓഹരികളെ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിച്ചു. പണപ്പെരുപ്പം പോലെ വിപണി പിടിച്ചുലയ്ക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ അടിസ്ഥാനപരമായി മികച്ചതും കൃത്യമായി ലാഭവിഹിതം നല്‍കുന്ന കമ്പനികളുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നത് ഉചിതമാവും. ഓയില്‍ & ഗ്യാസ്, പവര്‍ മേഖലകളിലെ ഓഹരികള്‍ക്കാണ് ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് നിലനിര്‍ത്തുന്നത്. ഇത്തരത്തില്‍ ഈ 2 മേഖലകളില്‍ നിന്നായി മികച്ച 6 ഓഹരികളില്‍ നിക്ഷേപിക്കാനുള്ള നിര്‍ദേശവുമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ രംഗത്തെത്തി.

 

കോള്‍ ഇന്ത്യ (225)

കോള്‍ ഇന്ത്യ (225)

രാജ്യത്തെ കല്‍ക്കരി ഉപയോഗത്തിന്റെ ബഹുഭൂരിപക്ഷവും സംഭാവന ചെയ്യുന്ന പൊതു മേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ലാഭക്ഷമത വര്‍ധിപ്പിക്കാവുന്ന നിരവധി ഘടകങ്ങള്‍ കൈയെത്തും ദൂരത്തുണ്ട്. ഓണ്‍ ലൈന്‍ മുഖേനയുള്ള ലേലം വഴി ഉയര്‍ന്ന വില ലഭിക്കുന്നത്, കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം രാജ്യാന്തര വിപണിയില്‍ കമ്മോഡിറ്റി വില ഉയര്‍ന്നു നില്‍ക്കുന്നതും കോള്‍ ഇന്ത്യക്ക് അനുകൂല ഘടകങ്ങളാണ്. ഇതിനോടൊപ്പം കല്‍ക്കരിയുടെ വില വര്‍ധിപ്പിച്ചതും ഉപകമ്പനിയുടെ ലിസ്റ്റിങ് കാരണം ലഭിക്കുന്ന അധിക മൂല്യവും നേട്ടമാണ്.

നിലവില്‍ ഓഹരിക്ക് 4.7 മടങ്ങിലുള്ള പിഇ അനുപാതവും ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് നിരക്കായ 12-13 ശതമാനവുമുണ്ട്. വെള്ളിയാഴ്ച കോള്‍ ഇന്ത്യ ഓഹരികള്‍ രൂപയിലാണ് ക്ലോസ് ചെയ്തത്.

ഒഎന്‍ജിസി

ഒഎന്‍ജിസി (200)

ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനങ്ങളിലൊന്നും വന്‍കിട ക്രൂഡ് ഓയില്‍ പര്യവേക്ഷണ, ഉത്പാദക കമ്പനിയുമാണ് ഒഎന്‍ജിസി. പ്രകൃതി വാതകത്തിന്റെ വില 40- 48 ശതമാനം വരെ വര്‍ധിപ്പിക്കാവുന്ന സാഹചര്യം, ക്രൂഡ് ഓയില്‍ വില 100 ഡോളറിനും മുകളില്‍ തുടരുന്നതും ഒഎന്‍ജിസി ഓഹരിക്ക് ഗുണകരമാണ്. 2022-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 18 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. കെജി എണ്ണപ്പാടത്തു നിന്നുള്ള ഉത്പാദനമാവും നിര്‍ണായക ഘടകം.

നിലവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 10-11 ശതമാനം നിരക്കിലാണ്. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ രൂപയിലാണ് ഒഎന്‍ജിസി ഓഹരികള്‍ നില്‍ക്കുന്നത്.

Also Read: 10% റിസ്‌കെടുത്താല്‍ 100% ലാഭം നേടാം; ഈ സ്‌മോള്‍ കാപ് ഓഹരി പരീക്ഷിക്കുന്നോ?

ഓയില്‍ ഇന്ത്യ

ഓയില്‍ ഇന്ത്യ (290)

പൊതു മേഖലിയല്‍ ക്രൂഡ് ഓയില്‍, പ്രകൃതി വാതക പര്യവേക്ഷണ/ ഉത്പാദക കമ്പനിയാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്. പ്രകൃതി വാതകത്തിന്റെ വില 40- 48 ശതമാനം വരെ വര്‍ധിപ്പിക്കാവുന്ന സാഹചര്യം, ക്രൂഡ് ഓയില്‍ വില 100 ഡോളറിനും മുകളില്‍ തുടരുന്നതും ഒായില്‍ ഇന്ത്യ ഓഹരിക്കും അനുകൂല ഘടകമാണ്. 2022-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 11 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച നേടുമെന്നാണ് ഷേര്‍ഖാന്റെ അനുമാനം. എണ്ണ ശുദ്ധീകരണത്തിന് ലഭിക്കുന്ന ഉയര്‍ന്ന മാര്‍ജിനും നേട്ടമാണ്.

ഇതിനോടൊപ്പം ഉത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികളും ഗുണകരമാകും. നിലവില്‍ ഓയില്‍ ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.93 ശതമാനവും പിഇ അനുപാതം 4.64 നിരക്കിലുമാണ്. ഇന്ന് 240.50 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

ഗെയില്‍

ഗെയില്‍ (175)

രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക വിതരണ കമ്പനിയാണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡ്. രാജ്യാന്തര വിപണിയില്‍ പ്രകൃതി വാതകത്തിന്റെ വില വര്‍ധിച്ച സാഹചര്യം ഈ പൊതു മേഖലാ കമ്പനിയുടെ വളര്‍ച്ചയ്ക്കും ഗുണകരമാകും. 2030-ഓടെ രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങളുടെ 15 ശതമാനം പ്രകൃതി വാതകത്തിലൂടെ നിറവേറ്റുന്നതിന് ലക്ഷ്യമിടുന്നതും നേട്ടമാണ്. നിലവില്‍ 6 ശതമാനം മാത്രമാണ് സംഭാവന. വാതക വിതരണത്തിലും വളര്‍ച്ചയുണ്ടാകുമെന്നാണ് അനുമാനം. നിലവിലുള്ള ചില പൈപ്പ് പദ്ധതികള്‍ വില്‍ക്കാനും ആലോചനയുണ്ട്.

നിലവില്‍ ഗെയില്‍ ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.55 രൂപയും പിഇ അനുപാതം 4.80 മടങ്ങിലുമാണ്. രണ്ട് നിരക്കുകളും ആകര്‍ഷകമാണ്. വെള്ളിയാഴ്ച 132.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read: 60% റീട്രേസ്‌മെന്റ് കഴിഞ്ഞ 5 ഷുഗര്‍ ഓഹരികള്‍; ലാഭം നുണയാന്‍ ഇവയില്‍ ഏത് വാങ്ങണം?

എന്‍ടിപിസി

എന്‍ടിപിസി (170)

ഊര്‍ജോത്പാദന രംഗത്തെ സമസ്ത മേഖലയിലും നിര്‍ണായക സംരംഭങ്ങളും രാജ്യത്തിന്റെ ഊര്‍ജ ആവശ്യം നിറവേറ്റുന്നതിന് 25 ശതമാനം സംഭാവന ചെയ്യുന്ന കമ്പനിയാണ് എന്‍ടിപിസി. പുനരുപയോഗ ഊര്‍ജ മേഖലയില്‍ നടപ്പാക്കുന്ന വന്‍ പദ്ധതികള്‍ നേട്ടമാകും. കല്‍ക്കരിയുടെ ലഭ്യത ആവശ്യത്തിന് ഉണ്ടെന്നതും ഗുണകരമാണ്. 2022-24 സാമ്പത്തിക വര്‍ഷക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 16 ശതമാനവും ഓഹരിയിന്മേലുള്ള ആദായം 14 ശതമാനം നിരക്കിലും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.

എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില്‍പനയും അനുകൂല ഘടകമാണ്. നിലവില്‍ എന്‍ടിപിസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.12 ശതമാനവും പിഇ അനുപാതം 7.94 നിരക്കിലുമാണുള്ളത്. ഇന്ന് 136.60 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

പവര്‍ ഗ്രിഡ്

പവര്‍ ഗ്രിഡ് (265)

രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ പ്രസരണ കമ്പനിയും നവരത്‌ന പദവിയുള്ള പൊതു മേഖല സ്ഥാപനവുമാണ് പവര്‍ ഗ്രിഡ് കോര്‍പറേഷന്‍. ലേ- ഖൈതല്‍ ലൈന്‍ ഒഴികെ 27,300 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇതില്‍ 2022 സാമ്പത്തിക വര്‍ഷത്തോടെ 20,695 കോടിയും സമാഹരിച്ചു. ഇതിലൂടെ അടുത്ത 3 വര്‍ഷത്തിനകം വരുമാനത്തിനുള്ള സാധ്യത തെളിയുകയാണ്. 2022-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 11 ശതമാനവും ഓഹരിയിന്മേലുള്ള ആദായം 19 ശതമാനം നിരക്കിലും വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് ഷേര്‍ഖാന്റെ നിഗമനം.

സ്മാര്‍ട്ട് മീറ്റര്‍

ഇതിനോടൊപ്പം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതും നേട്ടമാകും. കൂടാതെ പുതിയ 4 പദ്ധതികളില്‍ നിന്നുള്ള വിതരണത്തിനുള്ള പ്രാഥമിക ധാരണയിലെത്തി. 7,500 കോടിയുടെ പദ്ധതികള്‍ വില്‍പന നടത്താനും നീക്കമുണ്ട്. നിലവില്‍ പവര്‍ ഗ്രിഡ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.06 ശതമാനവും ഓഹരിയിന്മേലുള്ള ആദായം 8.66 നിരക്കിലുമാണ്. വെളളിയാഴ്ച 208.95 രൂപയിലായിരുന്നു ക്ലോസിങ്.

Also Read: പയ്യെ തിന്നാല്‍ പനയും തിന്നാം! ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 7 സെക്ടറുകളും 12 ഓഹരികളും ഇതാ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്‍ഖാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Good Dividend Stocks To Buy: 6 PSU Oil And Gas Power Sector Shares Will Be A Good Pick Amid Market Volatility

Good Dividend Stocks To Buy: 6 PSU Oil And Gas Power Sector Shares Will Be A Good Pick Amid Market Volatility
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X