'പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മികച്ച മാര്‍ക്ക്'; ജുന്‍ജുന്‍വാലയുടെ ഈ ടാറ്റ ഓഹരികള്‍ ചതിക്കില്ല, കണ്ണെത്തിക്കാം

മികച്ച നാലാം പാദഫലം പ്രഖ്യാപിച്ച രണ്ട് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ വീണ്ടും നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഈ കമ്പനികള്‍ മികച്ച പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ചത്. ഇതിനോടകം മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചിട്ടുള്ള ഈ ടാറ്റ ഓഹരികളില്‍ ദലാല്‍ സ്ട്രീറ്റീലെ ബിഗ് ബുള്‍ എന്നറിയപ്പെടുന്ന പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും പങ്കാളിത്തമുണ്ട്. നാലാം പാദഫലം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരികളിലെ ലക്ഷ്യവില പുനര്‍ നിശ്ചയിച്ചു. ഇതിന്റെ വിശദാംശമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ഹോട്ടല്‍സ്

ഇന്ത്യന്‍ ഹോട്ടല്‍സ്

115 വര്‍ഷം പാരമ്പര്യമുള്ള ഈ ടാറ്റ ഗ്രൂപ്പ് കമ്പനി ദക്ഷിണേഷ്യയിലെ ഏറ്റലവും വലിയ ഹോട്ടല്‍ ശൃംഖലയാണ്. ഇന്ത്യന്‍ ഹോട്ടല്‍സിന് കീഴില്‍ നാല് ബ്രാന്‍ഡുകളിലായി 20,000-ലധികം റൂമുകള്‍ സ്വന്തമായുണ്ട്. മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവെച്ചത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 872 കോടിയും വാര്‍ഷികാടിസ്ഥാനത്തില്‍ 42 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. അറ്റാദായം 74 കോടിയും വാര്‍ഷികാടിസ്ഥാനത്തില്‍ 181 ശതമാനം വളര്‍ച്ചയും കൈവരിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ വെല്ലുവിളികള്‍ക്കിടെയിലുമാണ് മികച്ച പ്രവര്‍ത്തന ഫലം പുറത്തെടുത്തത്. അടുത്തിടെ കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം നീക്കിയത് വിനോദ സഞ്ചാര മേഖലയിലെ കമ്പനികള്‍ക്ക് ഗുണകരവുമാണ്.

ബാധ്യതകളില്ലാതെ

ഇതിനോടൊപ്പം അധിക ബാധ്യതകളില്ലാതെ കരാര്‍ അടിസ്ഥാനത്തിലൂടെ റൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നോക്കുന്നതും അവകാശ ഓഹരിയിലൂടെയും യോഗ്യതയുള്ള വമ്പന്‍ നിക്ഷേപകരില്‍ നിന്നും 4,000 കോടിയുടെ ഫണ്ട് സമാഹരിക്കുന്നതും ഇന്ത്യന്‍ ഹോട്ടല്‍സിന്റെ (BSE: 500850, NSE: INDHOTEL) അനുകൂല ഘടകങ്ങളാണ്. അതേസമയം ആഗോള തലത്തില്‍ തന്നെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പ്രവണത കാണിക്കുന്നത് ആശങ്കയേറ്റുന്ന ഘടകവുമാണ്. എങ്കിലും നിലവിലെ സാഹചര്യത്തിലും ഓഹരിയില്‍ പ്രകടമാകുന്ന കുതിപ്പിന്റെ അടിസ്ഥാനത്തിലും ഹ്രസ്വകാല നിക്ഷേപം പരിഗണിക്കാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്യമാക്കി

വെള്ളിയാഴ്ച 256.25 രൂപയിലാണ് ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരി ക്ലോസ് ചെയ്തത്. 260.30 രൂപയില്‍ പുതിയ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തിയിരുന്നു. 292 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ 14 ശതമാനം നേട്ടം കരസ്ഥമാക്കാം. അതേസമയം കഴിഞ്ഞ 2 വര്‍ഷത്തിനിടെ നിരവധി വെല്ലുവിളികള്‍ക്കിടെയിലും 280 ശതമാനത്തിലധികം നേട്ടമാണ് ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഇന്ത്യന്‍ ഹോട്ടല്‍സിന്റെ 3,00,16,965 ഓഹരികള്‍ അഥവാ 2.1 ശതമാനം വിഹിതമാണ് കൈവശമുള്ളത്.

ടാറ്റ കമ്മ്യൂണിക്കേഷന്‍

ടാറ്റ കമ്മ്യൂണിക്കേഷന്‍

സോഫ്റ്റ്വയര്‍ അധിഷ്ഠിത ശൃംഖലകളിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച വിഎസ്എന്‍എല്‍ ആണ് പിന്നീട് പേര് മാറ്റി ടാറ്റ കമ്മ്യൂണിക്കേഷനായത്. അതേസമയം, മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 4,263 കോടിയും വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. അറ്റാദായം 365 കോടിയും വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ധനയും കാണിച്ചു.

ബിസിനസിലെ

ടാറ്റ കമ്മ്യൂണിക്കേഷന്റെ (BSE: 500483, NSE: TATACOMM) ഡാറ്റ ബിസിനസിലെ വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണ്. എന്നാലത് മൂന്നാം പാദത്തിലെ ഓര്‍ഡര്‍ ബുക്കിലെ തളര്‍ച്ച കാരണമാണ്. ഇതിനിടെ പുതിയ കരാറുകള്‍ നേടുന്നതിലെ വളര്‍ച്ചയും സമീപ ഭാവിയില്‍ ആവശ്യകത ഉയരുമെന്ന കമ്പനി നേതൃത്വത്തിന്റെ ശുഭാപ്തി വിശ്വാസവും കുടൂതല്‍ മുതല്‍ മുക്കാനുള്ള തീരുമാനവും അനുകൂല ഘടകമാണെന്നും ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബൈ

വെള്ളിയാഴ്ച 1,094 രൂപയിലാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഓഹരിക്ക് ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,600 രൂപയാണ്. ഇതിലൂടെ 46 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യമിടുന്നത്. അതേസമയം, കഴിഞ്ഞ 2 വര്‍ഷ കാലയളവില്‍ 365 ശതമാനം നേട്ടം ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 30,75,687 ഓഹരികള്‍ അഥവാ 1.1 ശതമാനം വിഹിതമാണ് കൈവശമുളളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X