തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം കമ്പനികളില്‍ നടപ്പാക്കുന്ന അപ്രതീക്ഷിത തീരുമാനങ്ങളൊക്കെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി ഓഹരികളുടെ വിലയില്‍ ചാഞ്ചാട്ടവും ഉയര്‍ന്നതാണ്. എന്നിരുന്നാലും അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്‍കാറുണ്ട്.
ഇത്തരത്തില്‍ കമ്പനിയില്‍ സാക്ഷ്യംവഹിച്ച സമീപകാല മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ മികച്ച നേട്ടം ഭാവിയില്‍ കരസ്ഥമാക്കാവുന്ന 5 പെന്നി ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.
രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ്
ഊര്‍ജോത്പാദന, വിതരണ മേഖലയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സ്മോള്‍ കാപ് കമ്പനിയാണ് രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ്. അടുത്തിടെ ഡ്രോണ്‍ നിര്‍മാണത്തിലേക്കും കടക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നിയോസ്കൈ ഇന്ത്യ എന്ന പേരില്‍ ഉപകമ്പനി രൂപീകരിച്ചിട്ടുണ്ട്. ഡ്രോണ്‍ അടിസ്ഥാനമാക്കി ചരക്കുകളും ഉത്പന്നങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊടുക്കുന്ന അമേരിക്കയിലെ ലോജിസ്റ്റിക്സ് കമ്പനിയിലും നിക്ഷേം നടത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം 51 രൂപയിലായിരുന്നു രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് ഓഹരിയുടെ ക്ലോസിങ്.
അതുപോലെ ഭാവിയില്‍ വമ്പന്‍ സാധ്യതയുള്ള വൈദ്യുത വാഹന (ഇവി) വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ 'റിവോള്‍ട്ട് മോട്ടോര്‍സി'ലും രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് നിക്ഷേപമിറക്കിയിട്ടുണ്ട്. 2021-ല്‍ 150 കോടി മുടക്കി കമ്പനിയുടെ 43% ഓഹരിയാണ് ഏറ്റെടുത്തതെങ്കില്‍ ഈവര്‍ഷം അത് 100 ശതമാനമായി ഉയര്‍ത്തി. സമാനമായി ഭാവി സാധ്യതയുള്ള ധനകാര്യ ടെക്നോളജി മേഖലയിലെ ഫിന്‍ടെക് കമ്പനിയിലും രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് പങ്കാളിത്തം നേടിയിട്ടുണ്ട്.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ധനകാര്യ സേവനം നല്കുന്ന 'ബാങ്ക്സേ' എന്ന ഫിന്‍ടെക് കമ്പനിയും പൂര്‍ണ ഉടമസ്ഥതയിലുണ്ട്. അതായത് ഭാവിയില്‍ സാധ്യതയുള്ള ഡ്രോണ്‍, ഇവി, ഫിന്‍ടെക് വിഭാഗങ്ങളില്‍ രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസിന് (BSE: 534597, NSE : RTNINDIA) സാന്നിധ്യമുള്ളത് മുതല്‍ക്കൂട്ടാകുമെന്ന് സാരം.
ബോഡല്‍ കെമിക്കല്‍സ്
രാജ്യത്തെ ഏറ്റവും വലിയ ഛായക്കൂട്ട് നിര്‍മാതാക്കളിലൊന്നാണ് ബോഡല്‍ കെമിക്കല്‍സ്. ഛായം നിര്‍മിക്കാനുള്ള ഘടകപദാര്ത്ഥങ്ങളുടെ ഉത്പാദനത്തിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. അടുത്തിടെ ഏറ്റെടുത്ത സിയല്‍ കെമിക്കല്‍ കോംപ്ലക്സില്‍ നവീന സാങ്കേതികവിദ്യ സന്നിവേശിപ്പിച്ചതാണ് ബോഡല്‍ കെമിക്കല്‍സ് ഓഹരിയെ ഇപ്പോള്‍ ആകര്‍ഷകമാക്കുന്നത്. ഉത്തരേന്ത്യയില്‍ ക്ലോര്‍ ആല്‍ക്കലി വിഭാഗത്തില്‍ മുന്‍നിരയിലുള്ളതും മികച്ച ഉപഭോക്തൃ നിരയുള്ളതുമായ കമ്പനിയാണ് സിയല്‍ കെമിക്കല്‍ കോംപ്ലക്സ്.
ഇവിടെ നടപ്പാക്കിയ ആധുനികവത്കരണത്തോടെ കമ്പനിയുടെ നടത്തിപ്പ് ചെലവ് കുറയുകയും ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കും. 2014 മുതല്‍ കമ്പനി ഭേദപ്പെട്ട നിലയില്‍ അറ്റാദായം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബോഡല്‍ കെമിക്കല്‍സ് (BSE: 524370, NSE : BODALCHEM) ഓഹരിയുടെ ക്ലോസിങ്.
എംഐസി ഇലക്ട്രോണിക്സ്
എല്‍ഇഡി അധിഷ്ഠിത വീഡിയോ പ്രദര്‍ശന സാമഗ്രികളുടെ നിര്‍മാണത്തിലും രൂപകല്പനയിലും വികസനത്തിലും ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയിലുള്ള കമ്പനിയാണ് എംഐസി ഇലക്ട്രോണിക്സ്. 1988-ലാണ് തുടക്കം. ഉന്നത ഇലക്ട്രോണിക് സംവിധാനം, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ടെലികോം സോഫ്റ്റ്വെയര് വികസനത്തിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. അതേസമയം 2016 മുതല്‍ നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനി 2022 സാമ്പത്തിക വര്‍ഷത്തോടെ ലാഭത്തിലേക്ക് മടങ്ങിയെത്തി. ഇന്ത്യയില്‍ വികാസം പ്രാപിക്കുന്ന വൈദ്യുത വാഹന വിപണിയുടെ അനുകൂല്യം കമ്പനിക്ക് ഗുണകരമാകും.
ഇക്കഴിഞ്ഞ മേയില്‍ വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി മേഖലയിലേക്ക് പ്രവേശിക്കുകയാണെന്നും എംഐസി ഇലക്ട്രോണിക്സ് (BSE: 532850, NSE : MICEL) വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ഇവി ചാര്‍ജിങ്ങും മറ്റ് അനുബന്ധ സേവനങ്ങളും സജ്ജമാക്കുന്നതിനുള്ള പണിപ്പുരയിലാണ്. കഴിഞ്ഞ ദിവസം 11 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അരവിന്ദ് ലിമിറ്റഡ്
രാജ്യത്തെ പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനികളിലൊന്നാണ് അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡ്. 1931-ലാണ് തുടക്കം. കമ്പനിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന തുണിയുടെ നീളം ഭൂമിയെ 6 തവണ ചുറ്റാന്‍ തികയുന്നതാണ്. പരിസ്ഥിതി സൗഹാര്‍ദവുമായി ബന്ധപ്പെട്ട് 22 ആഗോള പേറ്റന്റ് കരസ്ഥമാക്കിയിട്ടുണ്ട്. തീപിടിക്കാത്ത തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയുമാണിത്. 15 ആഗോള ബ്രാന്‍ഡുകളില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു.
പാശ്ചാത്യ വികസിത രാജ്യങ്ങളുടെ 'ചൈന പ്ലസ് വണ്‍' നയം കമ്പനിക്ക് അനുകൂലമാണ്. ഇതിനിടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും കടന്നിട്ടുണ്ട്. ഇതിനായി അരവിന്ദ് സ്മാര്‍ട്ട്സ്പേസസ് എന്ന ഉപവിഭാഗം രൂപീകരിച്ചു. കമ്പനിയുടെ കടബാധ്യത കുറയ്ക്കാനുള്ള പരിശ്രമവും ഊര്‍ജിതമാണ്. നിലവില്‍ 95 രൂപ നിലവാരത്തിലാണ് അരവിന്ദ് (BSE: 500101, NSE : ARVIND) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
ഐഎസ്എംടി
രാജ്യത്തെ ഏറ്റവും വലിയ സംയോജിത സീംലെസ് ട്യൂബ് നിര്‍മാതാക്കളാണ് ഐഎസ്എംടി ലിമിറ്റഡ്. 1977-ലാണ് തുടക്കം. വിവിധതരത്തിലുള്ള സവിശേഷ സീംലെസ് ട്യൂബ് നിര്‍മിക്കുന്നതില്‍ (6- 273 മില്ലിമീറ്റര്‍) ആഗോള തലത്തിലും കമ്പനിക്ക് ശ്രദ്ധേയ സ്ഥാനമുണ്ട്. അതുപോലെ ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും ആധുനിക അലോയ് സ്റ്റീല്‍ നിര്‍മാണ ശാലയും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം 2022 മാര്‍ച്ചില്‍ കമ്പനിയുടെ നേതൃത്വം മാറിയതാണ് ഐഎസ്എംടി ഓഹരിക്ക് അനുകൂലമാകുന്നത്.
കിര്ലോസ്കര് ഗ്രൂപ്പിന് കീഴിലുള്ള കിര്ലോസ്കര് ഫെറസ് ആണ് ഐഎസ്എംടിയുടെ 51.3% ഓഹരി വിഹിതം സ്വന്തമാക്കിയത്. ഇതോടെ കമ്പനിയുടെ കടബാധ്യത്യക്ക് പരിഹാരമാകുകയും ബാലന്‍സ്ഷീറ്റ് മെച്ചപ്പെടുകയും ചെയ്തു. ഐഎസ്എംടി കീഴില്‍ ഇരുമ്പയിര് സംരംഭം തുടങ്ങാനാണ് കിര്ലോസ്കര് ഗ്രൂപ്പ് ശ്രമിക്കുന്നത്. ഇതു രണ്ടു കമ്പനിക്ക് ഒരുപോലെ ഗുണപ്രദമാണ്. അതേസമയം 50 രൂപ നിലവാരത്തിലായിരുന്നു ഇന്നലെ ഐഎസ്എംടി (BSE: 532479, NSE : ISMTLTD) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications