രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുന്നതും വിദേശ നിക്ഷേപകരുടെ വില്പനയുടെ കാഠിന്യം കുറഞ്ഞതും ഈയാഴ്ചയിലും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. കൂടാതെ കോര്‍പ്പറേറ്റ് കമ്പനികളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദഫലം സംബന്ധിച്ച പ്രതീക്ഷകളും വിപണിക്ക് കരുത്തേകുന്നു.
ഇതോടെ തുടര്‍ച്ചയായ മൂന്നാം വ്യാപാര ആഴ്ചയും നേട്ടത്തോടെ ക്ലോസ് ചെയ്യാന്‍ സാധിച്ചു. പ്രധാന സൂചികകള്‍ ഒരു മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്കുമെത്തി. അതേസമയം ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വരുന്നയാഴ്ച വാങ്ങാവുന്നതെന്ന് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ച 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ടെക് മഹീന്ദ്ര
വന്‍കിട ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ ഓഹരികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ (950 രൂപ) നിന്നും സാവധാനം കരകയറുകയാണ്. ഇപ്പോള്‍ 1,000 രൂപ നിലവാരത്തില്‍ ചെറിയ റേഞ്ചിനുള്ളില്‍ ഓഹരി സ്ഥിരത,യാര്ജിക്കുകയാണ്. ടെക്നിക്കല്‍ സൂചകമായ ബോളിഞ്ചര്‍ ബാന്‍ഡ് ഞെരുങ്ങുന്നത് തൊട്ടടുത്ത കാലയളവില്‍ കുതിക്കുന്നതിനുള്ള സൂചനയാണ്. ഒന്നാം പാദഫലത്തിനോട് അനുബന്ധിച്ച് ഓഹരിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം 1,026 രൂപയിലാണ് ടെക് മഹീന്ദ്ര (BSE: 532755, NSE : TECHM) ഓഹരി ക്ലോസ് ചെയ്തത്.
- വാങ്ങാം: 1,020 രൂപ
- ലക്ഷ്യവില: 1,080/ 1,100 രൂപ
- സ്റ്റോപ് ലോസ്: 990 രൂപ
ആക്സിസ് ബാങ്ക്
ഒരിടവേളയ്ക്കു ശേഷം ആക്സിസ് ബാങ്ക് ഓഹരികള്‍ 21-ദിവസ ഇഎംഎ നിലവാരത്തിന് സമീപമാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കൂടാതെ ഓഹരിയുടെ ചാര്‍ട്ടില്‍ കാണപ്പെട്ട 'റൗണ്ടിങ് ഫോര്‍മേഷനും' കുതിപ്പിനുള്ള ലക്ഷണമാണ് സൂചിപ്പിക്കുന്നത്. ഹ്രസ്വ/ ഇടക്കാലയളവ് ലക്ഷ്യമാക്കി ആക്സിസ് ബാങ്ക് (BSE: 532215, NSE : AXISBANK) ഓഹരിയില്‍ നിക്ഷേപം പരിഗണിക്കാം. ഇന്നലെ ഓഹരി 669 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
- വാങ്ങാം: 660 രൂപ
- ലക്ഷ്യവില: 710/ 720 രൂപ
- സ്റ്റോപ് ലോസ്: 638 രൂപ
ടാറ്റ കെമിക്കല്‍സ്
അടുത്തിടെയായി ടാറ്റ കെമിക്കല്‍സ് ഓഹരിയില്‍ മുന്നേറ്റം പ്രകടമാകുന്നുണ്ട്. ഇതിനോടൊപ്പം ഓഹരി ഇടപാടുകളുടെ എണ്ണം ഉയരുന്നതും ശുഭസൂചനയാണ്. ടെക്നിക്കല്‍ സൂചകമായ എംഎസിഡി-യില്‍ 'പോസിറ്റീവ് ക്രോസ്ഓവര്‍' ദൃശ്യമായതും കുതിപ്പിനുള്ള ലക്ഷണമാണ്. ബോളിഞ്ചര്‍ ബാന്‍ഡില്‍ നിന്നും അനുകൂലമായ സൂചന ലഭിക്കുന്നുണ്ട്. വെള്ളിയാഴ്ച ടാറ്റ കെമിക്കല്‍ (BSE: 500770, NSE : TATACHEM) ഓഹരികള്‍ 836 രൂപയിലാണ് ക്ലോസ് ചെയ്തത്.
- വാങ്ങാം: 820 രൂപ
- ലക്ഷ്യവില: 855/ 860 രൂപ
- സ്റ്റോപ് ലോസ്: 795 രൂപ
ഭാരതി എയര്‍ടെല്‍
കഴിഞ്ഞ കുറെ വ്യാപാര ദിനങ്ങളിലായി പ്രധാനപ്പെട്ട ഇഎംഎ നിലവാരങ്ങളില്‍ തങ്ങിനില്ക്കുകയും ഒടുവില്‍ 200-ദിവസ ഇഎംഎ നിലവാരം മറികടന്നു ക്ലോസ് ചെയ്യാനും ഭാരതി എയര്‍ടെല്‍ ഓഹരിക്ക് സാധിച്ചു. ഓഹരിയുടെ ചാര്‍ട്ടില്‍ 'ഇന്‍വേര്‍ട്ടഡ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണ്‍ രൂപപ്പെടുന്നതും 'ബുള്ളു'കള്‍ക്ക് ഹരം പകരുന്നു. റിസ്ക്കിനുള്ള ആദായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ എയര്‍ടെല്‍ (BSE: 532454, NSE : BHARTIARTL) ഓഹരി നില്ക്കുന്ന നിലവാരവും അനുകൂലമാണ്. കഴിഞ്ഞ ദിവസം 695 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- വാങ്ങാം: 680-690 രൂപ
- ലക്ഷ്യവില: 720/ 730 രൂപ
- സ്റ്റോപ് ലോസ്: 665 രൂപ
വോള്‍ട്ടാസ്
ടാറ്റ ഗ്രൂപ്പിന്റെ കണ്‍സ്യൂമര്‍ ഇലട്രോണിക്സ് കമ്പനിയായ വോള്‍ട്ടാസ്, ഈ വിഭാഗത്തിലെ മറ്റു ഓഹരികളുമായി തട്ടിച്ചു നോക്കുമ്പോള്‍ പിന്നോക്കം നില്‍ക്കുകയാണ്. അതിനാല്‍ മുന്നേറാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിയില്‍ കാണപ്പെടുന്ന മുന്നേറ്റം 'ട്രെന്ഡ്ലൈന്' ബ്രേക്കൗട്ടിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. റിസ്ക്കിനുള്ള ആദായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും വോള്‍ട്ടാസ് (BSE: 500575, NSE : VOLTAS) ഓഹരി നില്ക്കുന്ന നിലവാരവും അനുകൂലമാണ്. ഇന്നലെ 969 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- ലക്ഷ്യവില: 1,020/ 1,040 രൂപ
- സ്റ്റോപ് ലോസ്: 940 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

മ്യൂച്വൽ ഫണ്ട് എൻഎഫ്ഒകളിൽ നിക്ഷേപിക്കാൻ ഇന്ന് അവസാന അവസരം; ഈ കാര്യങ്ങൾ മറക്കരുത്



Click it and Unblock the Notifications