വിരമിച്ചതിന് ശേഷം മതിയായ വരുമാനം നേടുന്നതിനുള്ള ഏറ്റവും നല്ല പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). 2009-ൽ സർക്കാർ ജീവനക്കാർക്കായി മാത്രമാണ് ഈ പ്രോഗ്രാം ആരംഭിച്ചതെങ്കിലും, എൻആർഐകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും ഇത് തുറന്നുകൊടുത്തു. ജോലിയിൽ നിന്നും പിരിഞ്ഞതിന് ശേഷം മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന്, ഏതൊരു വ്യക്തിക്കും സാമ്പത്തികമായ സ്വാതന്ത്ര്യം ആവശ്യമായി വരുന്നു. അങ്ങനെയുള്ള സാഹചര്യം മനസ്സിലാക്കി നേരത്തെ എൻപിഎസിൽ നിക്ഷേപിക്കുന്നത് കാരണം, മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഒരു വ്യക്തിക്ക് സാധിക്കുന്നു. എൻപിഎസ് പ്രകാരം നേരത്തെ നിക്ഷേപം ആരംഭിക്കുന്നവർക്ക്, വൈകി ആരംഭിക്കുന്നവരെക്കാൾ പ്രതിമാസം അടയ്‌ക്കേണ്ടത് വളരെ ചെറിയ തുകയാണ്. വിരമിച്ചതിന് ശേഷവും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനുള്ള പ്രധാന മാർഗം, നിക്ഷേപങ്ങൾ നേരത്തെ ആരംഭിക്കുക എന്നുള്ളതാണ്. നിക്ഷേപം വൈകി ആരംഭിക്കുന്നതിനേക്കാൾ നേരത്തെ ആരംഭിക്കുന്നത്, വലിയ നേട്ടങ്ങളിലേക്കുള്ള സാധ്യതയെ വർധിപ്പിക്കുന്നു.
സർക്കാർ പിന്തുണയുള്ള എൻപിഎസ് നിക്ഷേപങ്ങൾ, സാമ്പത്തികമായ വളർച്ച നേടിയെടുക്കുന്നതിൽ കൂടുതൽ സഹായകമായതാണ്. ഈ പദ്ധതി പ്രകാരം, മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി ഉറപ്പിക്കാൻ നമുക്ക് സാധിക്കുന്നു. മാത്രമല്ല, എൻപിഎസ്, ഉപയോഗിക്കാൻ എളുപ്പമുള്ള ഒരു ഓൺലൈൻ ഇൻ്റർഫേസ് വാഗ്ദാനം ചെയ്യുന്നു. ഇത് നമ്മുടെ സൗകര്യമനുസരിച്ച് നിക്ഷേപങ്ങൾ ട്രാക്കുചെയ്യാനും, അക്കൗണ്ടിൽ ശ്രദ്ധിക്കാനും അനുവദിക്കുന്നു. നിക്ഷേപം വൈകി ആരംഭിക്കുമ്പോൾ അതിന്റെ നാല് മടങ്ങ് വരെ പ്രതിമാസം നമ്മൾ അധികമായി അടയ്‌ക്കേണ്ടതായി വരുന്നു. എങ്കിലും, നമുക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ തുകയെ അത് ബാധിക്കുന്നില്ല. ഉദാഹരണമായി, ഒരു വ്യക്തി എൻപിഎസിൽ 25 വയസിൽ തന്നെ നിക്ഷേപം തുടങ്ങുമ്പോൾ, 40 വയസിൽ നിക്ഷേപം തുടങ്ങുമ്പോൾ അടയ്‌ക്കേണ്ടതിന്റെ നാലിലൊരു ഭാഗം മാത്രമേ പ്രതിമാസ നിക്ഷേപതുകയായി വരുന്നുള്ളൂ.

ചില കണക്കുകളെ നമുക്ക് പരിശോധിക്കാം;
25 വയസിൽ ഒരു വ്യക്തി എൻപിഎസ് അക്കൗണ്ടിൽ പ്രതിമാസം 5865 രൂപ അടയ്‌ക്കുമ്പോൾ, 35, 40 വയസുകളിൽ അത് 20,970ഉം 40,650ഉം ആയി വർധിക്കുന്നു. അപ്പോൾ വർഷത്തിൽ യഥാക്രമം 70,380 2,51,640, 4,87,800 എന്നിങ്ങനെ അടയ്‌ക്കേണ്ടി വരുന്നു. അപ്പോൾ 60 വയസ് വരെ, ആകെ അടയ്‌ക്കേണ്ട തുക 24,63,300 62,91,000 97,56,000 എന്നിങ്ങനെയാണ്. എങ്കിലും വരുമാനം, 12.48% എന്ന നിരക്കിലാണ് കണക്കാക്കുന്നത്. 25, 35, 40 വയസുകളെ പരിഗണിക്കുമ്പോൾ നിക്ഷേപം നടത്തേണ്ടത് ആകെ 420, 300, 240 മാസങ്ങളിലായാണ്. 60 വയസുള്ളപ്പോൾ ആകെ കോർപ്പസ് 4,28,72,678 4,28,78,376 4,28,81,868 എന്നിങ്ങനെ വരും. അപ്പോൾ 60% ലപ്സം കോർപ്പസ് 2,57,23,607 2,57,27,026 2,57,29,121 എന്നിങ്ങനെയും, 40% വാർഷിക കോർപ്പസ് 1,71,49,071 1,71,51,350 1,71,52,747 എന്നിങ്ങനെയും തിട്ടപ്പെടുത്താം. അങ്ങനെ 25 വയസിൽ നിക്ഷേപം തുടങ്ങിയവർക്ക് വാർഷിക നിരക്കുകൾ 7 ശതമാനത്തിൽ 12,00,435 രൂപയും 35,40 വയസിൽ ആരംഭിച്ചവർക്ക് 12,00,595, 12,00,692 രൂപയുമായി കണക്കാക്കാം. അപ്പോൾ പ്രതിമാസ പെൻഷൻ തുക 1,00,036 1,00,050 1,00,058 എന്നിങ്ങനെ നിർണയിക്കാം.
ഇപിഎഫ് vs പിപിഎഫ്; 10,000 രൂപ പ്രതിമാസ നിക്ഷേപത്തിൽ മികച്ച റിട്ടേൺസ് എവിടെ കിട്ടും?
ഇങ്ങനെയൊക്കെ ആണെങ്കിൽ കൂടി, പലപ്പോഴും ആളുകൾ റിട്ടയർമെന്റ് പദ്ധതികൾ ആരംഭിക്കുന്നില്ല. കാരണം, നിക്ഷേപം തിരഞ്ഞെടുക്കുന്നതിലോ അല്ലെങ്കിൽ, നിക്ഷേപ തുകയിലുള്ള സംശയം തീർക്കാനോ അവരുടെ അറിവ് മതിയാവുന്നില്ല. അതുകൊണ്ട് തന്നെ, വിരമിക്കൽ ഘട്ടത്തിന്റെ അവസാനത്തിൽ പോലും കൃത്യമായ വിരമിക്കൽ പദ്ധതികളെ തിരഞ്ഞെടുക്കുന്നതിൽ അവർ പരാജയപ്പെടുന്നു. അങ്ങനെയുള്ളവർ പദ്ധതികളെ കൂടുതൽ അറിയുകയും കൃത്യമായി നിക്ഷേപം നടത്തുകയും വേണം. വിദഗ്ധരുടെ ഉപദേശം തേടുന്നതിലൂടെ, നല്ല നിക്ഷേപ പദ്ധതികളെ മനസ്സിലാക്കാനും അതിൽ നിക്ഷേപം നടത്താനും സാധിക്കും.


Click it and Unblock the Notifications