ആധാർ കാർഡ് നഷ്ടപ്പെട്ടോ, പേടിക്കേണ്ട; ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ വഴിയുണ്ട്, ഒപ്പം പഴയ ഫോട്ടോയും മാറ്റാം

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സർക്കാർ നൽകുന്ന നിരവധി സേവനങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിൽ കൈവശം വയ്ക്കേണ്ട ഒരു പ്രധാന രേഖയായി ആധാർ കാർഡ് മാറിയിരിക്കുന്നു. പേര്, ജനനതീയതി, ബയോമെട്രിക്ക് ഡേറ്റ എന്നിങ്ങനെ പ്രധാനപ്പെട്ട വിവരങ്ങളടങ്ങിയ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രേഖയായി ആധാർ മാറിയിരിക്കുന്നു. ബാങ്ക് ബാങ്ക് അക്കൗണ്ട് തുറക്കൻ മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് വരെ ആധാർ കാർഡ് നിർബന്ധമാണ്.

എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും..? വിഷമിക്കേണ്ട, യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡ് ഒന്നിലധികം മാർഗങ്ങളിലൂടെ വീണ്ടെടുക്കാം.

മൊബൈൽ നമ്പർ ഉപയോഗിച്ച്

സ്‌റ്റെപ്പ് 1

നഷ്ടപ്പെട്ടതോ മറന്നുപോയതോ ആയ ആധാർ നമ്പർ ഓൺലൈനിൽ വീണ്ടെടുക്കാൻ ഇനിപ്പറയുന്ന ലിങ്ക് സന്ദർശിക്കുക: https://myaadhaar.uidai.gov.in/retrieve-eid-uid

സ്‌റ്റെപ്പ് 2

ആധാർ വീണ്ടെടുക്കുന്നതിനുള്ള നിങ്ങളുടെ ആവശ്യകത തിരഞ്ഞെടുക്കുക. അതിനുശേഷം, ആധാറും ക്യാപ്‌ചയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ/ഇമെയിൽ എന്നിവയ്‌ക്കൊപ്പം ആധാറിലെ പോലെ നിങ്ങളുടെ മുഴുവൻ പേര് നൽകുക.

സ്‌റ്റെപ്പ് 3

രജിസ്റ്റര്‍ ചെയ്ത ഫോൺ നമ്പറിറോ ഇമെയിൽ വിലാസത്തിലോ ലഭിച്ച ഒടിപി നല്‍കുക

ആധാർ കാർഡ് നഷ്ടപ്പെട്ടോ, ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്

സ്റ്റെപ്പ് 4

ഒടിപി വെരിഫൈ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയില്‍ ഐഡിയിലോ ആധാര്‍ നമ്പറോ എന്റോള്‍മെന്‍റ് നമ്പറോ ലഭിക്കും.

സ്റ്റെപ്പ് 5

യുഐഡിഎഐ സെല്‍ഫ് പോര്‍ട്ടല്‍ വീണ്ടും സന്ദർശിച്ച് ആധാര്‍ കാര്‍ഡിന്റ് പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും

ആധാര്‍ എൻറോള്‍മെന്‍റ് സെന്‍റർ സന്ദർശിക്കുക

ആധാര്‍ എൻറോള്‍മെന്‍റ് സെന്‍റർ നേരിട്ട് സന്ദർശിച്ച് നഷ്ടപ്പെട്ട ആധാർ കാർഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ സാധിക്കും. അതിന് ഇനിപ്പറയുന്ന നിർബന്ധിത വിവരങ്ങൾ നൽകുകയും വേണം: ആധാർ സൃഷ്ടിച്ച എൻറോൾമെൻ്റ് അനുസരിച്ച് പേര്, ലിംഗഭേദം, ജില്ല അല്ലെങ്കിൽ പിൻ കോഡ്. ജനന വർഷം, C/O, സംസ്ഥാനം മുതലായവ പോലെ ലഭ്യമായ അധിക ജനസംഖ്യാ വിശദാംശങ്ങളും നൽകാൻ സാധിക്കും.

ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച്

യുഐഡിഎഐയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 18001801947 (ടോള്‍ ഫ്രീ) നമ്പറിലേക്കോ 0111947 (ലോക്കല്‍) നമ്പറിലേക്കോ വിളിക്കുക. ദിവസവും രാവിലെ ഏഴു മുതല്‍ 10 വരെ ഹെല്‍പ് ലൈൻ സേവനം ലഭ്യമാണ്.

ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച ശേഷം ഐവിആർ നിര്‍ദേശങ്ങളുനുസരിച്ച് ആധാര്‍ കാര്‍ഡ് വീണ്ടെടുക്കുന്നതിനുളള ഓപ്ഷന്‍ തിരഞ്ഞെടുക്കുക, പേര്, ജനനതീയതിയടക്കമുളള വിവരങ്ങള്‍ നല്‍കുക. വിശദാംശങ്ങള്‍ നിങ്ങളുടെതാണെന്ന് ഉറപ്പിച്ച് കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ആധാര്‍ നമ്പറോ എന്‍ റോള്‍മെന്റ് നമ്പറോ ലഭിക്കും.

ആധാർ കാർഡ് നഷ്ടപ്പെട്ടോ, ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്

ആധാർ കാർഡ് ഫോട്ടോ എങ്ങനെ മാറ്റാം

പലരുടേയും ആധാർ കാർഡിലെ ഫോട്ടോ വളരെ കാലം മുൻപുള്ളതായിരിക്കും. അതുകൊണ്ടു തന്നെ ഫോട്ടോ മാറ്റേണ്ടത് അത്യാവശ്യമാണ്. പേര്, ജനനത്തീയതി, ഫോട്ടോ എന്നിവയും പോലുള്ള ചില കാര്യങ്ങൾ മാറ്റാനായി ബയോമെട്രിക് ഓതന്റിക്കേഷൻ ആവശ്യമാണ് എന്നതിനാൽ ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി വേണം ഇത് ചെയ്യാം.

ആധാർ കാർഡ് ഫോട്ടോ എങ്ങനെ മാറ്റാം

ഘട്ടം 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക , https://uidai.gov.in/en/ .

ഘട്ടം 2: എല്ലാ അവശ്യ വിവരങ്ങളും പൂരിപ്പിക്കുക.

ഘട്ടം 3: നിങ്ങളുടെ പ്രാദേശിക ആധാർ എൻറോൾമെൻ്റ് സെൻ്ററിലേക്കോ ആധാർ സേവാ കേന്ദ്രത്തിലേക്കോ പോയി പൂരിപ്പിച്ച അപേക്ഷാ ഫോം നിയുക്ത ഉദ്യോഗസ്ഥർക്ക് കൈമാറുക.

ഘട്ടം 4: ബയോമെട്രിക് വിശദാംശങ്ങൾ നൽകുക. ഘട്ടം

ഘട്ടം 5: ഉദ്യോഗസ്ഥർ നിങ്ങളുടെ തത്സമയ ഫോട്ടോ എടുക്കും.

യുഐഡിഎഐ സെല്‍ഫ് പോര്‍ട്ടല്‍ വീണ്ടും സന്ദർശിച്ച് ഫോട്ടോ അപ്ഡേറ്റ് ചെയ്ത ആധാർ കാർഡ് ഡൗണ്‍ലോഡ് ചെയ്യാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X