ഐടി, ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ നാലാം പാദഫലം പ്രഖ്യാപിച്ചതോടെ വിപണി പുതിയൊരു റിസള്‍ട്ട് സീസണിലേക്ക് കടന്നു കഴിഞ്ഞു. ഹ്രസ്വകാലത്തേക്ക് വിപണിയുടെ തുടര്‍ നീക്കം തീരുമാനിക്കുന്നത് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലങ്ങളുടേയും നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് കമ്പനികള്‍ നല്‍കുന്ന മാര്‍ഗോപദേശങ്ങളുടേയും (Guidance) അടിസ്ഥാനത്തിലായിരിക്കും. ഇത്തരമൊരു നിര്‍ണായക സാഹചര്യത്തില്‍, റിയാല്‍റ്റി മേഖലയിലെ കമ്പനികളുടെ സാമ്പത്തിക ഫലം എങ്ങനെയായിരിക്കുമെന്ന വീക്ഷണവും ഈ വിഭാഗത്തില്‍ നിന്നും സമീപ കാലയളവിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കാവുന്ന 6 ഓഹരികള്‍ നിര്‍ദേശിച്ചും പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പ്രിവ്യൂ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
റിയാല്‍റ്റി മേഖല
പൊതുവില്‍ ഒന്നാം നിര കമ്പനികളാവും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച പ്രകടനം കഴ്ചവയ്ക്കുകയെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് നാലാം പാദത്തില്‍ വിപണി വിഹിതം ഉയര്‍ത്താന്‍ സാധിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. മാര്‍ച്ച് പാദത്തില്‍ വലിയ പദ്ധതികളൊന്നും തന്നെ പ്രമുഖ ബില്‍ഡര്‍മാര്‍ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പുതിയ പ്രോജക്ടുകളുടെ പ്രഖ്യാപനത്തില്‍ വേഗത കൈവരുമെന്നാണ് വിലയിരുത്തല്‍.
പ്രസ്റ്റീജ് (മുംബൈ നഗര പരിധിയില്‍), ഒബ്‌റോയ് (താനെ), മഹീന്ദ്ര ലൈഫ് (ചെന്നൈ, ബംഗളൂരു) എന്നീ വമ്പന്‍ കമ്പനികള്‍ മേല്‍ സൂചിപ്പിച്ച സ്ഥലങ്ങളില്‍ വൈകാതെ തന്നെ വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പലിശ നിരക്ക് താഴ്ന്നു നില്‍ക്കുന്നത് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നു. ഇതിനോടൊപ്പം വരുമാന വര്‍ധനവും ഭൂമി വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നതും റിയാല്‍റ്റി മേഖലയ്ക്ക് വളരെ അനുകൂല ഘടകങ്ങളാണ്. അതേസമയം, പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ തന്നെ പലിശ നിരക്കുകള്‍ വര്‍ധിക്കാനുള്ള പ്രവണതയുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലും 0.50 ശതമാനം വരെ പലിശ നിരക്ക് വര്‍ധിച്ചേക്കാം.
എന്നാല്‍ ഈ വര്‍ധനവ് ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി വിപണിക്കുള്ളതിനാല്‍ ആവശ്യകതയില്‍ വലിയ തിരിച്ചടി ഉണ്ടാകില്ല. സാമ്പത്തിക ഉണര്‍വ് ശക്തമാകുമ്പോള്‍ ഭൂമി വില ഉയരാനുള്ള സാഹചര്യവും ഉരുത്തിരിയാമെന്നും നിഗമനം. അതേസമയം, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ഏറ്റവും കൂടുതല്‍ റേറ്റിങ് നല്‍കിയ 6 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
- ഡിഎല്‍എഫ്- സമീപ കാലയളവിലേക്ക് 486 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. ഇതിലൂടെ 25 ശതമാനം നേട്ടം കരസ്ഥമാക്കാം. ബുധനാഴ്ച 391 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- ഒബ്‌റോയ് റിയാല്‍റ്റി- ഇടക്കാലയളവില്‍ ഓഹരി 1,142 രൂപ നിലവാരത്തിലേക്ക് ഉയരാം. ഇതോടെ 15 ശതമാനം ലാഭം നേടാനാവും. കഴിഞ്ഞ ദിവസം 998 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- ഫീനക്‌സ് മില്‍സ്- സമീപ കാലയളവിലേക്ക് 1,364 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. ഇതിലൂടെ 25 ശതമാനം നേട്ടം കരസ്ഥമാക്കാം. ബുധനാഴ്ച 1,064 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- ബ്രിഗേഡ് എന്റര്‍പ്രൈസസ്- ഇടക്കാലയളവില്‍ ഓഹരി 619 രൂപ നിലവാരത്തിലേക്ക് ഉയരാം. ഇതോടെ 27 ശതമാനം ലാഭം നേടാനാവും. കഴിഞ്ഞ ദിവസം 488 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്- സമീപ കാലയളവിലേക്ക് 633 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. ഇതിലൂടെ 31 ശതമാനം നേട്ടം കരസ്ഥമാക്കാം. ബുധനാഴ്ച 484 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- മഹീന്ദ്ര ലൈഫ്‌സ്‌പേസ്- ഇടക്കാലയളവില്‍ ഓഹരി 473 രൂപ നിലവാരത്തിലേക്ക് ഉയരാം. ഇതോടെ 25 ശതമാനത്തോളം ലാഭം നേടാനാവും. കഴിഞ്ഞ ദിവസം 381 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications