വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയുമൊക്കെയാണ് ആഭ്യന്തര വിപണിയെ വലയ്ക്കുന്നത്. ഇതിനോടൊപ്പം റിസര്‍വ് ബാങ്കിന് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യവും ഉരുത്തിരിയുകയാണ്. ഇത്തരമൊരു അനിശ്ചിതത്വം ഉയരുന്ന സാഹചര്യത്തില്‍ നിരവധി പ്രതികൂല ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമുഖ വാഹന നിര്‍മാതാവിന്റെ ഓഹരി വിറ്റൊഴിവാക്കണം എന്ന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
അശോക് ലെയ്ലാന്‍ഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്ലാന്‍ഡ്. 1948-ല്‍ ചെന്നൈ ആസ്ഥാനമായാണ് തുടക്കം. ഇന്ന് ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളായും പത്താമത്തെ വലിയ ട്രക്ക് നിര്‍മാതാക്കളായും കമ്പനി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയാണ്. ഇന്ത്യോ- ബ്രിട്ടീഷ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് അശോക് ലെയ്ലാന്ഡിന്റെ പ്രമോട്ടര്‍മാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും യുഎഇ, ബ്രിട്ടണ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഉള്‍പ്പെടെ പത്തോളം നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിരോധ സേനയ്ക്കു വേണ്ട കവചിത വാഹനങ്ങളും മിസൈല്‍ വാഹക വാഹനങ്ങളും നിര്‍മിച്ചു നല്‍കുന്നുണ്ട്. രാജ്യത്തെ അഞ്ചില്‍ നാല് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് വകുപ്പുകളും ലെയ്ലാന്‍ഡ് ബസുകളാണ് വാങ്ങുന്നത്.
ഓഹരി വിശദാംശം
അശോക് ലെയ്ലാന്ഡിന്റെ (BSE: 500477, NSE: ASHOKLEY) പ്രമോട്ടര്‍ ഗ്രൂപ്പിന് 51.54 ശതമാനം ഓഹരി വിഹിതമുണ്ട്. ഇതില്‍ 17.84 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 22.02 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 13.45 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.46 ശതമാനമാണ്. ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 38,200 കോടിയാണ് മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍.
പ്രതികൂല ഘടകം
വിറ്റുവരവില്‍ ഇടിവ് തുടരുമെന്ന നിഗമനത്തിലാണ് ബ്രോക്കറേജ് സ്ഥാപനം അശോക് ലെയ്ലാന്‍ഡ് ഓഹരിക്ക് സെല്‍ (SELL) റേറ്റിങ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന കടബാധ്യതയുണ്ട്. കൂടാതെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ കടത്തിന്മേലുള്ള പലിശയുടെ തിരിച്ചടവും കൂടുതലാണ്. കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ അറ്റാദായം ഇടിയുകയാണ്. പാദാനുപാദത്തില്‍ ലാഭത്തിന്റെ മാര്‍ജിനും താഴോട്ടാണ്. ഓഹരിയിന്മേലുള്ള ആദായവും (ROE) ആസ്തികളിന്മേലുള്ള ആദായവും (ROA) കഴിഞ്ഞ രണ്ടു വര്‍ഷമായി ഇടിയുകയാണ്. അതേസമയം അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ശമിക്കുകയും വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുകയോ ചെയ്താല്‍ കമ്പനിക്ക് പുതുജീവന്‍ ലഭിക്കും.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അശോക് ലെയ്ലാന്ഡിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 13 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 16 ശതമാനവും വീതം ഇടിവാണ് കാണിക്കുന്നത്. കഴിഞ്ഞ 3 സാമ്പത്തിക പാദങ്ങളിലും നഷ്ടത്തിലാണ് പ്രവര്‍ത്തനം. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 6,676 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധനയാണ്. അതേസമയം മൂന്നാം പാദത്തിലെ അറ്റനഷ്ടം 113 കോടിയാണ്. സെപ്റ്റംബര്‍ പാദത്തില്‍ അറ്റനഷ്ടം 84 കോടിയായിരുന്നു.
ലക്ഷ്യവില 96
ചൊവ്വാഴ്ച രാവിലെ അശോക് ലെയ്ലാന്ഡിന്റെ ഓഹരികള്‍ 131 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 96 രൂപയിലേക്ക് ഓഹരി വില ഇടിയാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതായത്, അടുത്ത 12 മാസത്തിനകം ഓഹരിയുടെ നിലവിലുള്ള വിപണി വിലയേക്കാള്‍ 27 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത് എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന ഓഹരി വില 153.50 രൂപയും കുറഞ്ഞ വില നിലവാരം 93.20 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി 15 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
