മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് കുറവായതുകൊണ്ട് ചില റിസ്കുകള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി മികച്ച സ്മോള്‍ കാപ് ഓഹരിയില്‍ നിന്നും വമ്പിച്ച ആദായത്തിനുള്ള സാധ്യതകളും ഏറെയാണ്. മറ്റ് വിഭാഗം ഓഹരികളേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും പൊതുവില്‍ സ്മോള്‍ കാപ് ഓഹരികളില്‍ നിന്നും പ്രതീക്ഷിക്കാനാകും. ഹ്രസ്വകാല നിക്ഷേപത്തേക്കാള്‍ ദീര്‍ഘകാല നിക്ഷേപത്തിനാണ് സ്മോള്‍ കാപ് ഓഹരികള്‍ അനുയോജ്യം. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചൊരു സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെ്ക്യൂരിറ്റീസാണ് രംഗത്തെത്തിയത്.
ജെഎംസി പ്രോജക്ട്സ്
ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയാണ് ജെഎംസി പ്രോജക്ട്സ്. പ്രധാനമായും കെട്ടിട നിര്‍മാണങ്ങളും അടിസ്ഥാന സൗകര്യ മേഖലയിലെ പദ്ധതികളും ഊര്‍ജോത്പാദന കേന്ദ്രങ്ങളുടെ നിര്‍മാണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ വാഹന നിര്‍മാണശാലകളും പെട്രോകെമിക്കല്‍ പ്ലാന്റുകളും ഹോട്ടലുകളും ടെക്നോ പാര്‍ക്കുകളുമൊക്കെ ഉള്‍പ്പെടുന്നു. സീമെന്‍സ്, ഗുജറാത്ത് ആല്‍ക്കലി തുടങ്ങിയ മുന്‍നിര കമ്പനികള്‍ക്കായി പവര്‍ പ്ലാന്റ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ, വെയിന്‍ഗംഗ എക്സ്പ്രേസ്വേ പ്രൈവറ്റ് ലിമിറ്റഡ്, വിന്ധ്യാചല്‍ എക്സ്പ്രസ്വേ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനികളുമുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ജെഎംസി പ്രോജക്ട്സിന്റെ വരുമാനം ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അറ്റാദയത്തില്‍ ഈ വളര്‍ച്ച കാണാനില്ല. അതേസമയം, 2021- 22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 1,390.94 കോടി രൂപയാണ് ജെഎംസി പ്രോജക്ട്സിന്റെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 25 ശതമാനത്തിലധികം വര്‍ധന വരുമാനത്തില്‍ രേഖപ്പെടുത്തുന്നു. പ്രവര്‍ത്തന ലാഭം 120.15 കോടി രൂപ നേടിയെങ്കിലും മൂന്നാം പാദത്തിലെ അറ്റനഷ്ടം 28.65 കോടി രൂപയാണ്.
അനുകൂല ഘടകം
കുരുക്ഷേത്ര എക്സ്പ്രസ്വേയുമായി ബന്ധപ്പെട്ടാണ് ജെഎംസി പ്രോജക്ട്സ് അപ്രതീക്ഷിത നഷ്ടം രേഖപ്പെടുത്തിയത്. അതേസമയം, വെയിന്‍ഗംഗ, വിന്ധ്യാചല്‍ എക്സ്പ്രസ്വേയുമായി ബന്ധപ്പെട്ട ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ആലോചനകള്‍ നടക്കുന്നു. ഇതോടെ കടബാധ്യതകള്‍ കുറഞ്ഞ് ശക്തമായ ബാലന്‍സ്ഷീറ്റ് കരസ്ഥമാക്കാം. കഴിഞ്ഞ പാദത്തില്‍ 9,980 കോടിയുടെ കരാറുകള്‍ സ്വന്തമാക്കാന്‍ സാധിച്ചത് ശ്രദ്ധേയ നേട്ടമാണ്. ഇതോടെ ഭാവി വരുമാനവും വളര്‍ച്ചയും ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നതും ഓഹരിക്ക് അനുകൂല ഘടകമാണ്.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ജെഎംസി പ്രോജക്ട്സിന്റെ (BSE: 522263, NSE: JMCPROJECT) ഡിവിഡന്റ് യീല്‍ഡ് 0.76 ശതമാനമാണ്. നിലവിലെ വിപണി മൂലധനം 1,555 കോടി രൂപയാണ്. കമ്പനിയുടെ 67.75 ശതമാനം ഓഹരികളും പ്രമോട്ടറുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.05 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 17.3 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്.
ലക്ഷ്യവില 162
വെള്ളിയാഴ്ച 92.65 രൂപ നിരക്കിലാണ് ജെഎംസി പ്രോജക്ട്സിന്റെ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 162 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 75 ശതമാനത്തോളം ലാഭം നേടാനാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 130 രൂപയും കുറഞ്ഞ വില 70.10 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 13 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
