കഴിഞ്ഞ രണ്ട് ആഴ്ചകളായി വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. സര്‍വകാല റെക്കോഡില്‍ നിന്നും സൂചിക 8 ശതമാനത്തോളം മാത്രം താഴെയാണെങ്കിലും മിക്ക ഓഹരികളും 10 മുതല്‍ 50 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ സംഭവിക്കുന്ന ഇത്തരം ഇടിവുകള്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപത്തിനുള്ള ഒരു അവസരമാണെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിന്റെ ഭാഗമായി 50 ശതമാനത്തോളം നേട്ടം ലഭിക്കാവുന്ന ഒരു മിഡ് കാപ് ഓഹരിയും ബ്രോക്കറേജ് സ്ഥാപനത്തിന്റെ പുതിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പിഎന്‍സി ഇന്‍ഫ്രാടെക്
ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ്ഒ അംഗീകാരം നേടിയിട്ടുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രാടെക്. ദേശീയപാത, ഊര്‍ജ്ജ വിതരണം, ജലസേചന പദ്ധതികളുടെ നിര്‍മാണത്തിലാണ് കമ്പനി ശ്രദ്ധയൂന്നിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കമുളള വലിയ സംസ്ഥാനങ്ങളിലെ വൈദ്യുതി, ജലവിഭവ, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് വേണ്ടിയും പ്രതിരോധ സേന, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേ അതോറിറ്റിക്കു വേണ്ടിയും നിരവധി പദ്ധതികളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്. നിലവില്‍ 7,059 കോടി രൂപയാണ് മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷത്തിനിടെ പിഎന്‍സി ഇന്‍ഫ്രാടെക്കിന്റെ വരുമാനം ഇരട്ടിയായും ലാഭം 3 മടങ്ങും വല്ധിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് ആരംഭിച്ചതിന് ശേഷം വളര്‍ച്ചാ വേഗത്തില്‍ ഇടിവുണ്ടായി. അതേസമയം, ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 1,722 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 9 ശതമാനത്തോളം വര്‍ധനവാണ് കാണിക്കുന്നത്. മൂന്നാം പാദത്തില്‍ അറ്റാദായം 83 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. സമാനമായി പ്രതിയോഹരി വരുമാനം 6.87-ല്‍ നിന്നും 3.23-ലേക്ക് ഇടിഞ്ഞു.
അനുകൂല ഘടകം
ഏറ്റെടുത്ത പദ്ധതികളുടെ കൃത്യമായ നടത്തിപ്പും കൃത്യമായ ഇടവേളകളില്‍ നേടിയെടുക്കുന്ന പുതിയ കരാറുകളുമൊക്കെയാണ് പിഎന്‍സി ഇന്‍ഫ്രാടെക്കിനെ വേറിട്ടു നിര്‍ത്തുന്നത്. 2021 സെപ്റ്റംബറിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 13,200-ഓളം കോടിയുടെ കരാറുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഓര്‍ഡര്‍ ബുക്കിലെ 70 ശതമാനത്തോളവും ഹൈവേ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ഏകദേശം 2,500 കോടി രൂപയുടെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളും കൈവശമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ജല്‍ ജീവന് മിഷന്റെ ഭാഗമായി വരുന്ന വര്‍ഷങ്ങളിലും കമ്പനിക്ക് വമ്പന്‍ നിര്‍മാണ കരാറുകള്‍ ലഭിക്കുമെന്നാണ് അനുമാനം.
ഓഹരി വിശദാംശം
പിഎന്‍സി ഇന്‍ഫ്രാടെക്കിന്റെ (BSE: 539150, NSE: PNCINFRA) 56.07 ശതമാനം ഓഹരിളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 10.88 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 28.91 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 4.13 ശതമാനം ഓഹരികളേ ഉള്ളൂവെന്നതും ശ്രദ്ധേയം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.18 ശതമാനമാണ്. അതേസമയം, നിര്‍മാണ കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 39.56 ആയിരിക്കുമ്പോള്‍ പിഎന്‍സി ഇന്‍ഫ്രാടെക്കിന്റേത് 12.25 മാത്രമാണ്.
ലക്ഷ്യവില 412
പിഎന്‍സി ഇന്‍ഫ്രടെക്കിന്റെ ഓഹരികള്‍ 275.20 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 412 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റി്പ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 395.90 രൂപയും കുറഞ്ഞ വില 217.20 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 8 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
