ഒറ്റക്കുതിപ്പില്‍ ഇരട്ടയക്ക ലാഭം നേടാം; 3 ആഴ്ചയിലേക്ക് വാങ്ങാവുന്ന 3 ഓഹരികള്‍ ഇതാ

കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിലായി നിഫ്റ്റി 400 പോയിന്റുകള്‍ക്കിടെയില്‍ നില്‍ക്കുകയാണ്. താഴെ 17,000 നിലവാരം അതിശക്തമായ അടിത്തറയാകുമ്പോള്‍ മുകളില്‍ 17,400 നിലവാരം വിലങ്ങുതടിയാകുന്നു. ഇന്നലെ ഓപ്പണിങ്ങിനു ശേഷം താഴേക്ക് പതിച്ചെങ്കിലും നിര്‍ണാക സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ച് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിലവില്‍ 20, 50- ഇഎംഎ നിലവാരങ്ങള്‍ക്കു മുകളിലാണ് നിഫ്റ്റി നില്‍ക്കുന്നത്. 20, 50, 100, 200 ദിവസ ഇഎംഎ നിലവാരങ്ങള്‍ക്കു മുകളില്‍ എല്ലാ കാലയളവിലുമുള്ള ചാര്‍ട്ടുകളിലും നിഫ്റ്റി, ബുള്ളിഷ് ട്രെന്‍ഡിലാണെന്നാണ് സൂചിപ്പിക്കുന്നത്.

ഡിഎംഐ

നിലവില്‍ 16,800 നിലവാരമാണ് പോസിഷണല്‍ ട്രേഡിങ്ങിനുള്ള ശക്തമായ സപ്പോര്‍ട്ട് മേഖല. ടെക്‌നിക്കല്‍ സൂചകങ്ങളായ ഡിഎംഐ, എംഎസിഡി, ആര്‍എസ്‌ഐ എന്നിവയില്‍ നിലവിലെ സൂചികയുടെ നീക്കത്തിന് ശക്തിയുണ്ടെന്ന സൂചനകളാണ് നല്‍കുന്നത്. അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷം ബാങ്ക്- നിഫ്റ്റി, 35,000 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം വിപണിയിലെ ട്രെന്‍ഡ് ബുള്ളിഷാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹ്രസ്വകാലയളവിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

1) ജിഎസ്എഫ്‌സി

1) ജിഎസ്എഫ്‌സി

ഗുജറാത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിഎസ്എഫ്‌സിയുടെ (BSE: 500690, NSE: GSFC) ഓഹരികള്‍ കഴിഞ്ഞ ദിവസം 154 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 179 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് എ്ച്ച്ഡിഎഫ്്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 16 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 145 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ റെക്കോഡ് നിലവാരം കുറിച്ചു. ഉയര്‍ന്ന വോളിയത്തോടെയാണ് പുതിയ ഉയരത്തിലേക്ക് നീങ്ങിയത്. വിവിധ ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ കുതിപ്പിനുള്ള സൂചന നല്‍കുന്നു.

2) ബ്രിഗേഡ് എന്റര്‍പ്രൈസസ്

2) ബ്രിഗേഡ് എന്റര്‍പ്രൈസസ്

കഴിഞ്ഞ 5 മാസമായി ചെറിയ റേഞ്ചിനുള്ളില്‍ സ്ഥിരതയാര്‍ജിക്കുകയായിരുന്ന ബ്രിഗേഡ് എന്റര്‍പ്രൈസസ് (BSE: 532929, NSE: BRIGADE) ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. വിപണി തിരിച്ചടി നേരിട്ടപ്പോഴും ഓഹരിക്ക് കുലുക്കമില്ലായിരുന്നു. കഴിഞ്ഞ ദിവസം 508 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 580 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങിക്കാമെന്ന് എച്ചഡിഎഫ്‌സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്ക്കുള്ളില്‍ 14 ശതമാനം ലാഭം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 460 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

3) ഷാഫ്‌ലര്‍ ഇന്ത്യ

3) ഷാഫ്‌ലര്‍ ഇന്ത്യ

ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ സിമ്മട്രിക്കല്‍ ട്രയാംഗിള്‍ പാറ്റേണില്‍ നിന്നുമുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. വോളിയത്തിലും വന്‍ വര്‍ധനയുള്ളത് കുതിപ്പിനുള്ള സൂചനയാണ്. 50-ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചതും ശുഭസൂചനയാണ്. ഇന്നലെ ഷാഫ്‌ലര്‍ ഇന്ത്യയുടെ (BSE: 505790, NSE: SCHAEFFLER) ഓഹരികള്‍ 1,863 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 2,120 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 14 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,650 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X