റഷ്യ- ഉക്രൈന് സംഘര്‍ഷവും ക്രൂഡ് ഓയില്‍ വില വര്‍ധനവും വിലക്കയറ്റ ഭീഷണിയിലും തുടര്‍ച്ചയായ നാലാം ദിവസവും വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയാണ് തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിച്ചത്. ഇതോടെ പ്രധാന സൂചികയായ നിഫ്റ്റി, സര്‍വകാല റെക്കോഡില്‍ നിന്നും 15 ശതമാനം താഴേക്ക ഇറങ്ങിക്കഴിഞ്ഞു. സ്മോള്‍ കാപ് വിഭാഗം സൂചികയാവട്ടെ 23 ശതമാനമാണ്, സമീപകാല ഉയരത്തില്‍ നിന്നും പതിച്ചിരിക്കുന്നത്. ദിവസക്കാലയളവ് അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ടില്‍ നിഫ്റ്റി 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ സൃഷ്ടിക്കുകയാണ്.
നിലവില്‍ നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖല 15,400- 15,500 നിലവാരത്തിലും റെസിസ്റ്റന്‍സ് മേഖല 16,300- 16,800 നിലവാരത്തിലും പ്രതീക്ഷിക്കാം. വിപണിയുടെ പൊസിഷണല്‍ ട്രെന്‍ഡ് ബെയറിഷാണെങ്കിലും ഹ്രസ്വകാലയളവില്‍ ഒരു ടെക്നിക്കല്‍ പുള്‍ബാക്കിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മെറ്റല്‍, കമ്മോഡിറ്റീസ്, ഷുഗര്‍, ഓയില്‍ & ഗ്യസ് വിഭാഗം ഓഹരി സൂചികകള്‍ ബുള്ളിഷ് ട്രെന്‍ഡിലാണ്. അതിനാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ഓഹരികള്‍ കൃത്യമായ സ്റ്റോപ് ലോസ് ക്രമീകരിച്ച് 2-3 ആഴ്ച കാലയളവിലേക്കുള്ള ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
എന്‍എംഡിസി
രാജ്യത്തെ പ്രധാന ഇരുമ്പയിര് ഉല്പാദകരാണ് എന്‍എംഡിസി (BSE: 526371, NSE : NMDC). ഇതുകൂടാതെ ചെമ്പ്, ലൈംസ്റ്റോണ്‍, ഡോളമൈറ്റ്, ജിപ്സം, ബെന്റൊണൈറ്റ്, ഡയമണ്ട്, ടിന്, മാഗ്നെസൈറ്റ്, ടങ്സ്റ്റണ്‍, ഗ്രാഫൈറ്റ്, ബീച്ച് സാന്‍ഡ് എന്നിവയുടെ പര്യവേഷണത്തിലും കമ്പനി മുന്‍നിരയിലാണ്. കഴിഞ്ഞ ദിവസം 153 രൂപ നിലവാരത്തിലാണ് എന്‍എംഡിസി ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 2-3 ആഴ്ച കാലയളവില്‍ 170 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിനുള്ള സ്റ്റോപ് ലോസ് 145 രൂപയില്‍ ക്രമീകരിക്കണം. ഓഹരിയില്‍ ബുള്ളിഷ് ട്രെന്‍ഡ് വ്യക്തമാണ്.
ബല്റാംപൂര് ചീനി
രാജ്യത്തെ ഏറ്റവും വലിയ സംയോജിത ഷുഗര്‍ നിര്‍മാണ കമ്പനികളിലൊന്നാണ് ബല്റാംപൂര് ചീനി മില്‍സ് (BSE: 500038, NSE: BALRAMCHIN). പഞ്ചസാര കൂടാതെ, മദ്യം, എഥനോള്‍, ഊര്‍ജോത്പാദനം എന്നിവയിലും സംരംഭങ്ങളുണ്ട്. തിങ്കളാഴ്ച 444 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 2-3 ആഴ്ച കാലയളവിലേക്ക് 480 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 420 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ദിവസ ചാര്‍ട്ടില്‍ ഡൗണ്‍വാര്‍ഡ് സ്ലോപിങ് ചാനല്‍ ഭേദിച്ച് ബ്രേക്ക്ഔട്ട് സംഭവിച്ചിട്ടുണ്ട്.
എംടിഎആര്‍ ടെക്നോളജീസ്
വിവിധ വ്യവാസായ മേഖലകളിലേക്കുള്ള യന്ത്രങ്ങളുടെ ഘടക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എംടിഎആര്‍ ടെക്നോളജീസ് (BSE: 543270, NSE: MTARTECH). കഴിഞ്ഞ ദിവസം 1,881 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 2,100 രൂപ ലക്ഷ്യമാക്കി 2-3 ആഴ്ച കാലയളവിലേക്ക് ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദേശം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,800 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ദിവസ ചാര്‍ട്ടില്‍ തുടര്‍ച്ചയായ 4 ഡോജി കാന്ഡിലുകള്ക്കു ശേഷം ബുള്ളിഷ് എന്‍ഗള്‍ഫിങ് പാറ്റേണ്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് ഓഹരിയിലെ ബുള്ളിഷ് ട്രെന്‍ഡ് റിവേഴ്സലിനെയാണ് സൂചിപ്പിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications