മൂന്ന് മാസത്തിനുള്ളില്‍ മാന്യമായ ലാഭം; കുതിപ്പിനൊരുങ്ങുന്ന റിയാല്‍റ്റി ഓഹരി ഇപ്പോള്‍ വാങ്ങാം

പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ അടുത്തിടെ നേരിട്ട തിരിച്ചിടിയില്‍ നിന്നും വിപണി കരകയറുന്നതിന്റെ ശക്തമായ സൂചനകളാണ് കാണാനാകുന്നത്. വെള്ളിയാഴ്ചയും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയതോടെ തുടര്‍ച്ചയായ നാലാം ദിവസമാണ് വിപണി മുന്നേറിയത്. ഇതോടെ നേരത്തെ കുതിപ്പിന്റെ പാതയിലായിരുന്ന ഓഹരികളിലും ആവേശത്തിരയിളക്കം പ്രകടമാണ്. ഇത്തരത്തില്‍ അടുത്ത 3 മാസത്തിനുള്ളില്‍ മികച്ച നേട്ടം സമ്മാനിക്കാവുന്ന പ്രസ്റ്റീജ് എസ്റ്റേറ്റ്‌സിന്റെ ഓഹരികള്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

പ്രസ്റ്റീജ് എസ്റ്റേറ്റ്

പ്രസ്റ്റീജ് എസ്റ്റേറ്റ്

ദക്ഷിണേന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായ പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്‌സ്. 1997-ലാണ് തുടക്കം. അടുത്തിടെ മുംബൈ, നോയിഡ് പോലുള്ള വന്‍ നഗരങ്ങളിലും പ്രോജക്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലും നിരവധി പ്രോജക്ടുകള്‍ കമ്പനിക്കുണ്ട്. ഇതിനോടകം വാണിജ്യ, ഭവന മേഖലയില്‍ 150-ഓളം പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഹോട്ടലുകളും റിസോര്‍ട്ടുകളും ടെക്‌നോളജി പാര്‍ക്കുകളും സ്‌പെഷ്യല്‍ എക്കണോമിക് സോണുകളും കമ്പനി നിര്‍മിച്ചിട്ടുണ്ട്. നിലവില്‍ 30-ലേറെ പ്രോജക്ടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

നിലവില്‍ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സിന്റെ (BSE: 533274, NSE: PRESTIGE) വിപണി മൂല്യം 17,271 കോടി രൂപയാണ്. റിയാല്‍റ്റി ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 38.47 ആയിരിക്കുമ്പോള്‍ പ്രസ്റ്റീജ് എസ്റ്റേറ്റിന്റേത് 11.05 ആണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 177 രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.35 ശതമാനമാണ്. പ്രസ്റ്റീജ് എസ്റ്റേറ്റിന്റെ ഓഹരികളില്‍ 65.48 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 24.67 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.37 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനം 10.5 ശതമാനവും പ്രവര്‍ത്തന ലാഭം 15.6 ശതമാനവും അറ്റാദായത്തില്‍ 57.7 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. അതേസമയം, ഡിസംബര്‍ പാദത്തില്‍ 1,378 കോടി രൂപയാണ് പ്രസ്റ്റീജ് എസ്റ്റേറ്റിന്റെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 25 ശതമാനം ഇടിവാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 93.30 കോടി രൂപയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 60 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിയോഹരി വരുമാനം1.46-ല്‍ നിന്നും 2.33-ലേക്കും ഉയര്‍ന്നു.

ലക്ഷ്യവില 491

ലക്ഷ്യവില 491

വെള്ളിയാഴ്ച 430.85 രൂപയിലാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്‌സിന്റെ ഓഹരി വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 491 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ മൂന്ന് മാസത്തിനകം 15 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ 5 ശതമാനം തിരുത്തല്‍ നേരിട്ടു. എങ്കിലും ഒരു വര്‍ഷക്കാലയളവില്‍ 48 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X