വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഇതിനിടെയിലും ബിഎസ്ഇ-500 സൂചികയിലെ ലാര്‍ജ് കാപ്, മിഡ് കാപ് വിഭാഗങ്ങളിലുള്ള 8 ഓഹരികള്‍ സര്‍വകാല റെക്കോഡ് നിലവാരം കുറിച്ചു. ഇതില്‍ ചില ഓഹരികള്‍ അടിസ്ഥാനപരമായി മികച്ചതും ശക്തവുമാണ്. ചില ഓഹരികള്‍ വാര്‍ത്തകളുടേയും ഊഹാപോഹത്തിന്റേയും പിന്‍ബലത്തില്‍ കുതിക്കുന്നവയാണ്. തുടര്‍ച്ചയായ അവധിക്ക് ശേഷം വിപണി വീണ്ടും വമ്പന്‍ തകര്‍ച്ചയോടെ പുനരാരംഭിച്ച പശ്ചാത്തലത്തില്‍ ഈ ഓഹരികളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഇഎം സെക്യൂരിറ്റീസ് നിര്‍ദേശിച്ചതാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജെഎസ്ഡബ്ല്യൂ സ്റ്റീല്‍
റഷ്യ- ഉക്രൈന് യുദ്ധവും ഉപരോധവും കാരണം ആഗോള തലത്തില്‍ കമ്മോഡിറ്റി വില ഉയരുന്നതാണ് സ്റ്റീല്‍ ഉത്പാദക കമ്പനിക്ക് ഗുണകരമാകുന്നത്. യൂറോപ്യന്‍ വിപണിയില്‍ അവസരം വര്‍ധിക്കുന്നതും അടുത്തിടെ 2 തവണ ഉത്പന്ന വില വര്‍ധിപ്പിച്ചതും അനുകൂല ഘടകമാണ്. ഈയൊരു സാഹചര്യത്തില്‍ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ കൈവശം നിലനിര്‍ത്താമെന്നാണ് എച്ച്ഇഎം സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. കഴിഞ്ഞ ബുധാഴ്ച രേഖപ്പെടുത്തിയ 781 രൂപയാണ് ഓഹരിയുടെ ഉയര്‍ന്ന സര്‍വകാല റെക്കോഡ് വില. ഇന്ന് രാവിലെ 770 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
ഭാരത് ഇലട്രോണിക്സ് & എച്ച്എഎല്‍
പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്ഥാപനങ്ങളായ ഭാരത് ഇലട്രോണിക്സിനും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനും തുടര്‍ച്ചയായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കരാറുകള്‍ ലഭിക്കുന്നുണ്ട്. ബജറ്റിലും പ്രതിരോധ മേഖലയ്ക്ക് മുന്തിയ പരിഗണന കൊടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഈ രണ്ടു ഓഹരികളും കൈവശം വയ്ക്കാമെന്നും തിരുത്തലുണ്ടാകുന്ന വേളയില്‍ വാങ്ങുന്നതിന് പരിഗണിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
ബുധനാഴ്ച രേഖപ്പെടുത്തിയ 1,721 രൂപയാണ് എച്ച്എഎല്ലിന്റെ സര്‍വകാല റെക്കോഡ്. തിങ്കളാഴ്ച രാവിലെ ഒരു ശതമാനത്തിലേറെ മുന്നേറി 1,700 നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം, ഭാരത് ഇലട്രോണിക്സ് തിങ്കളാഴ്ച രാവിലെയും പുതിയ റെക്കോഡ് നിലവാരം കുറിച്ചു. നിലവില്‍ 253.25 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം തുടരുന്നത്.
എയു ബാങ്ക്
മാര്‍ച്ച് പാദത്തില്‍ എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രവര്‍ത്തനഫലം മികച്ചതായിരിക്കുമെന്നാണ് അനുമാനം. ആസ്തികളുടെ ഗുണനിലവാരവും വര്‍ധിക്കും. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് അനുപാതവും മെച്ചപ്പെടും. അതിനാല്‍ ഓഹരി നിലനിര്‍ത്താമെന്നാണ് എച്ച്ഇഎം സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 1,429.50 രൂപയാണ് എയു ബാങ്ക് ഓഹരിയുടെ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരം. തിങ്കളാഴ്ച രാവിലെ 1,395 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
വരുണ്‍ ബിവറേജസ്
മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ വരുണ്‍ ബിവറേജസിന്റെ വിറ്റുവരവ് 17.6 ശതമാനം വര്‍ധിക്കുമെന്നാണ് നിഗമനം. പെപ്സികോയ്ക്ക് വേണ്ടി കുര്‍കുറെ പഫ്കോണ്‍ നിര്‍മിക്കാനുള്ള കരാര്‍ നേടി കമ്പനി ശീതളപാനീയ ഇതര സംരംഭത്തിലേക്കും കടന്നു. അതിനാല്‍ നിലവിലെ വിലയില്‍ നിന്നും 10 ശതമാനമെങ്കിലും നേട്ടം ഹ്രസ്വകാലയളവില്‍ ഓഹരി നേടുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. അതേസമയം, തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെയിലും ഓഹരി പുതിയ സര്‍വകാല റെക്കോഡ് നിലവാരം കുറിച്ചു. ഏറ്റവുമൊടുവില്‍ 1,045 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
പൂനാവാല ഫിന്‍കോര്‍പ്
കമ്പനിയെ അടിസ്ഥാനപരമായി വിലയിരുത്തിയാല്‍ നിലവിലെ ഓഹരി വില, അന്തര്‍ലീന മൂല്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ കൂടുതലാണ്. ഓഹരിയിന്മേലുള്ള ആദായം (ആര്‍ഒഇ) 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. കൂടാതെ സമീപകാല സാമ്പത്തിക പാദങ്ങളില്‍ കമ്പനിയുടെ വരുമാനത്തില്‍ വളര്‍ച്ച കാണിച്ചിട്ടുമില്ല. നിലവിലെ സാഹചര്യത്തില്‍ ഓഹരി ഒഴിവാക്കുന്നതിന് യോജിച്ച സന്ദര്‍ഭമാണെന്നും എച്ച്ഇഎം സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 343.80 രൂപയാണ് ഓഹരിയുടെ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരം. തിങ്കളാഴ്ച രാവിലെ 330 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
ഷീല ഫോം
രാജ്യത്തെ പ്രമുഖ കിടക്ക നിര്‍മാതാക്കളായ ഷീല ഫോംസ് ഓഹരികള്‍ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 4,055 രൂപയാണ് സര്‍വകാല റെക്കോഡ് നിലവാരം. ഓഹരിയിന്മേലുള്ള ആദായത്തില്‍ (ആര്‍ഒഇ) 20 ശതമാനം വളര്‍ച്ച കാണിക്കുന്നുണ്ട്. ഇത്തവണ മികച്ച സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുമെന്നാണ് അനുമാനം. അതിനാല്‍ ഓഹരി കൈവശം നിലനിര്‍ത്താം.
ദീപക് ഫെര്‍ട്ടിലൈസര്‍
വളത്തിന് രാജ്യമെങ്ങും ആവശ്യകത വര്‍ധിക്കുന്നുണ്ട്. അതിനാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായി വളം നിര്‍മാതാക്കള്‍ക്ക് സബ്സിഡി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഓഹരി നിലനിര്‍ത്താമെന്നും താഴേക്ക് വരുന്ന വേളയില്‍ വാങ്ങാമെന്നും എച്ച്ഇഎം സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഇഎം സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത; പ്രമുഖ കമ്പനികളുടെ പുതിയ റേറ്റിംഗുകൾ പുറത്ത്

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം



Click it and Unblock the Notifications