ഭവന വായ്‌പയുടെ ഭാരം കുറയ്‌ക്കാം; ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ കാലത്ത് വീട് വാങ്ങാൻ അല്ലെങ്കിൽ നിർമ്മിക്കുന്നതിനായി ഒട്ടുമിക്ക ആളുകളും ബാങ്ക് വായ്‌പ എടുക്കാറുണ്ട്. മറ്റ് വായ്‌പകളെ പോലെയല്ല ഭവന വായ്‌പകൾ ദീർഘകാല വായ്‌പകളാണ്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിന്റെ നല്ല കാലങ്ങളിൽ മുഴുവനും ഈ വായ്‌പ കൂടെത്തന്നെ ഉണ്ടാവും. ഭവന വായ്‌പ എടുക്കുമ്പോൾ നല്ലൊരു സഹായമായി തോന്നുമെങ്കിലും മുന്നോട് പോകുമ്പോൾ ഈ വായ്‌പ എങ്ങനെയെങ്കിലും ഒന്ന് തീർന്നു കിട്ടിയാൽ മതിയായിരുന്നു എന്ന അവസ്ഥയിലാകും. ഇങ്ങനെ ഭവനവായ്‌പ ഒരു ഭാരമാകാതെ വേഗത്തിൽ അടച്ചുതീക്കാനുള്ള ചില മാർഗങ്ങൾ നോക്കാം;

 

നിങ്ങളുടെ ഭവന വായ്‌പ ട്രാൻഫർ ചെയ്യാം

നിങ്ങളുടെ ഭവന വായ്‌പ ട്രാൻഫർ ചെയ്യാം

നിങ്ങൾ നിലവിൽ വായ്‌പയെടുത്ത സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് മികച്ച നിരക്കല്ല ലഭിക്കുന്നതെങ്കിൽ. ആ വായ്‌പ, പലിശ നിരക്ക് കുറഞ്ഞ മറ്റൊരു ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റാൻ കഴിയുന്ന ഒരു ഓപ്‌ഷനുണ്ട്. നിലവിലെ പലിശ നിരക്കിലും 50 ബേസിസ് പോയിൻറുകളോളം പലിശയിൽ കുറവ് ഉണ്ടെങ്കിലും നിങ്ങളുടെ വായ്പാ തിരിച്ചടവ് കാലാവധി 15 വര്‍ഷത്തിൽ താഴെയാണെങ്കിലും ഇത്തരത്തിൽ വായ്‌പ മാറ്റാം.

പലിശ

ഉദാഹരണത്തിന് നിങ്ങൾ 7.7 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപയ്‌ക്ക് ഒരു ഭവന വായ്‌പ എടുത്തിട്ടുണ്ടെന്ന് കരുതുക. 20 വര്‍ഷമാണ് തിരിച്ചടവ് കാലാവധിയെങ്കിൽ 7 ശതമാനം വായ്പാ പലിശയുള്ള മറ്റൊരു ബാങ്കിലേക്ക് ഇത് മാറ്റിയാൽ വായ്പാ തിരിച്ചടവിൽ 2,150 രൂപവരെ കുറവ് ലഭിക്കും.

അധിക തുക തിരിച്ചടയ്‌ക്കാം

അധിക തുക തിരിച്ചടയ്‌ക്കാം

പ്രതിമാസ തിരിച്ചടവുകൾ മുടക്കാതെ അടയ്‌ക്കുന്നതിനൊപ്പം ബോണസായും മറ്റുമൊക്കെ ലഭിക്കുന്ന അധിക തുക വായ്‌പ തിരിച്ചടവിനായി ഉപയോഗിക്കുന്നത് വായ്‌പയുടെ ഭാരം കുറയ്ക്കും. മാത്രമല്ല വായ്‌പ തുക കൃത്യമായി തിരിച്ചടയ്‌ക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം. പ്രതിവര്‍ഷം നിശ്ചിത തുക അധികമായി തിരിച്ചടയ്ക്കാൻ കഴിഞ്ഞാൽ വായ്‌പ കാലാവധി കുറയും.

ദീർഘകാല ഭവനവായ്‌പ എടുത്ത് ഒരു എസ്ഐപി ആരംഭിക്കുക

ദീർഘകാല ഭവനവായ്‌പ എടുത്ത് ഒരു എസ്ഐപി ആരംഭിക്കുക

സാധാരണയായി ഭവന വായ്‌പകൾ ദീര്‍ഘകാലാവധിയിൽ ഉള്ളവയാണ്. നിങ്ങളുടെ ഭവന വായ്‌പ ഇങ്ങനെ ദീർഘകാല വായ്‌പയാണെങ്കിൽ ഒരു എസ്ഐപി തുടങ്ങുന്നത് വായ്‌പ നേരത്തെ തീരാൻ സഹായകരമാകും. ഉദാഹരണത്തിന്, നിങ്ങൾ 20 വര്‍ഷ കാലാവധിയിൽ 9 ശതമാനം പലിശ നിരക്കിൽ 20 ലക്ഷം രൂപ ഭവന വായ്പയായി എടുക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ 22,493 രൂപയായിരിക്കും പ്രതിമാസ ഇഎംഐ. വായ്‌പാ കാലാവധി തീരുമ്പോൾ മൊത്തം തിരച്ചടയ്ക്കുന്ന തുക 53 ലക്ഷം രൂപയോളം വരും.

2,300 ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്? കടുത്ത പ്രതിസന്ധിയെന്ന്; 10 ശതമാനം ലേ ഓഫ്

വായ്‌പ

ഇതിന് പകരമായി വായ്‌പ കാലാവധി 25 വര്‍ഷമാക്കിയാൽ ഇഎംഐ 20,983 രൂപയായി കുറയും. ബാക്കി തുകയായ 1500 രൂപയുടെ ഒരു എസ്ഐപി 25 വര്‍ഷ കാലാവധിയിൽ തുടങ്ങിയാൽ 28 ലക്ഷം രൂപയോളം ഇതിൽ നിന്ന് സമാഹരിക്കാൻ കഴിയും. 9 ശതമാനത്തിൽ കുറവാണ് ഭവന വായ്പയെങ്കിൽ കൂടുതൽ നേട്ടം ലഭിക്കും.

ഭവന വായ്‌പ: വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും- അറിയേണ്ടതെല്ലാം

ഒരു ടോപ്പ്-അപ്പ് എടുത്ത് ഉയർന്ന നിരക്കുള്ള വായ്പകൾ തിരിച്ചടയ്ക്കുക

ഒരു ടോപ്പ്-അപ്പ് എടുത്ത് ഉയർന്ന നിരക്കുള്ള വായ്പകൾ തിരിച്ചടയ്ക്കുക

നിങ്ങൾക്ക് വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ് വായ്പകൾ പോലുള്ള ഉയർന്ന നിരക്കുള്ള വായ്‌പകളുണ്ടെങ്കിൽ, ഇത്തരം വായ്‌പകൾ തിരിച്ചടയ്‌ക്കുന്നതിനായി നിങ്ങളുടെ ഭവനവായ്‌പയിൽ ഒരു ടോപ്പ്-അപ്പ് എടുക്കുകയും വ്യക്തിഗത വായ്‌പയ്‌ക്കായി നീക്കിവച്ചിരിക്കുന്ന ഇഎംഐ ഉപയോഗിച്ച് ഭവനവായ്‌പ വേഗത്തിൽ തിരിച്ചടയ്‌ക്കുകയും ചെയ്യാം. ഇത്തരം വായ്‌പകൾക്ക് ഭവനവായ്‌പയേക്കാൾ പലിശ നിരക്ക് കൂടുതലാണ്.

ഭാരത് ബോണ്ട് ഇടിഎഫ്; പ്രതീക്ഷതിലും മൂന്നിരട്ടിയിലേറെ നിക്ഷേപം

ഭവന വായ്‌പ

ഉദാഹരണത്തിന്, മുകളിൽ സൂചിപ്പിച്ചതുപോലെ 20 വർഷത്തേക്ക് നിങ്ങൾക്ക് 30 ലക്ഷം രൂപയ്‌ക്ക് ഒരു ഭവന വായ്‌പയും അതോടോപ്പം നിങ്ങൾക്ക് 12% പലിശ നിരക്കിൽ 4 ലക്ഷം രൂപയുടെ മറ്റൊരു വ്യക്തിഗത വായ്‌പയുമുണ്ടെന്ന് കരുതുക, ഇതിനായി നിങ്ങൾ 8,900 രൂപ ഇഎംഐ അടയ്‌ക്കുന്നത്. വ്യക്തിഗത വായ്‌പയ്‌ക്ക് നിങ്ങൾക്ക്‌ 3 വർഷം തിരിച്ചടവ് ബാക്കിയുണ്ടെന്ന് കരുതുക (പ്രധാന തുക ഏകദേശം 3 ലക്ഷം രൂപ). ഈ സാഹചര്യത്തിൽ, നിങ്ങളുടെ ഭവനവായ്‌പയിൽ 3 ലക്ഷം രൂപ ടോപ്പ്-അപ്പ് എടുക്കുകയും വ്യക്തിഗത വായ്‌പ തിരിച്ചടയ്‌ക്കുകയും 8,900 രൂപയുടെ വ്യക്തിഗത വായ്പ ഇഎംഐ ഭവന വായ്‌പ തിരിച്ചടയ്‌ക്കാൻ ഉപയോഗിക്കുകയും ചെയ്യാം.

English summary

Here are some ways for home loan can pay off quickly | ഭവന വായ്‌പയുടെ ഭാരം കുറയ്‌ക്കാം; ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ

Here are some ways for home loan can pay off quickly
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X