ഉയര്‍ന്ന ലാഭവിഹിതം നല്കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇത്തരം കമ്പനികള്‍ക്ക് സ്ഥായിയായ വരുമാനവും അവരുടെ സംരംഭങ്ങളില്‍ കുറഞ്ഞ തോതില്‍ മാത്രം തുടര്‍ നിക്ഷേപവും മതിയാവും. അതേസമയം കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതായി കാണാനാവും.
ഡിവിഡന്റ് യീല്‍ഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് ഡിക്ലയര്‍ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്കുന്നതില് കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം.
പവര്‍ ഫൈനാന്‍സ്
ഊര്‍ജ മേഖലയില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു വേണ്ട ധനസഹായം നല്കുന്ന നിര്‍ണായ പ്രാധാന്യമുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് പവര്‍ ഫിനാന്‍സ് കോര്പറേഷന്. കമ്പനിയുടെ വാര്‍ഷിക വരുമാന വളര്‍ച്ച 15 ശതമാനവും പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 28 ശതമാനം നിരക്കിലുമാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം 12 രൂപയായിരുന്നു.
കഴിഞ്ഞ 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്കുന്ന പവര്‍ ഫൈനാന്‍സ് (BSE: 532810, NSE: PFC) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 14.9 ശതമാനത്തിലാണ്. ഓഹരിയുടെ പിഇ അനുപാതം 5.86 നിരക്കിലാണെന്നതും ശ്രദ്ധേയം. അതേസമയം കഴിഞ്ഞയാഴ്ച ഓഹരി 108 രൂപയിലാണ് ക്ലോസ് ചെയ്തത്.
വേദാന്ത
ഇരുമ്പ്, അലുമിനീയം, നാഗം, ഈയം, ചെമ്പ്, ഓയില്‍ & ഗ്യാസ് ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത വിഭവങ്ങളുടെ പര്യവേക്ഷണവും ഖനനവും ചെയ്യുന്ന മുന്‍നിര കമ്പനിയാണ് വേദാന്ത ലിമിറ്റഡ്. ഈ ലാര്‍ജ് കാപ് ഓഹരി മുടങ്ങാതെ മികച്ച തോതില്‍ ലാഭവിഹിതം നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് 45 രൂപയാണ് വേദാന്ത (BSE: 500295, NSE: VEDL) ലാഭവിഹിതമായി കൈമാറിയത്.
നിലവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 14.9 ശതമാനത്തിലാണ്. ഓഹരിയുടെ പിഇ അനുപാതം 5.86 നിരക്കിലാണെന്നതും ശ്രദ്ധേയം. അതേസമയം വെള്ളിയാഴ്ച 301 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദുജ ഗ്ലോബല്‍
ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ നല്കുന്ന പ്രമുഖ ഐടി അധിഷ്ഠിത കമ്പനിയാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്. കഴിഞ്ഞ 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. നിലവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 22.21 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹിന്ദുജ ഗ്ലോബല്‍ (BSE: 532859, NSE : HGS) നിക്ഷേപകര്‍ക്ക് 220 രൂപയാണ് ഡിവിഡന്റായി കൈമാറിയത്. ഉപകമ്പനിയുടെ വില്പനയെ തുടര്‍ന്ന് കിട്ടിയ ലാഭം വിതരണം ചെയ്തതുകൊണ്ടാണ് ഇത്രയധികം ഉയര്‍ന്ന ഡിവിഡന്റ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്. അതേസമയം കഴിഞ്ഞയാഴ്ച 990 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ശ്രദ്ധിക്കുക
ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് ഉള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നത് പ്രധാനമായും പ്രതികൂല സാഹചര്യങ്ങളിലും വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും നേരിടാവുന്ന തിരിച്ചടികളില്‍ നിന്നും രക്ഷ തേടുന്നത് മുന്‍നിര്‍ത്തിയായിരിക്കണം. എന്നാല്‍ സ്ഥിര വരുമാനത്തിലുള്ള സ്രോതസ് എന്ന പരിഗണനയിലോ ആദായം വര്‍ധപ്പിക്കുക എന്ന ലക്ഷ്യത്തോടെയോ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികളെ തെരഞ്ഞെടുക്കരുത്. വിപണിയിലെ പൊതുസാഹചര്യം മികച്ചതായിരിക്കുമ്പോള്‍ സൂചികയുടെ നേട്ടങ്ങളെ മറികടക്കുന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ ഡിവിഡന്റ് ഓഹരികള്‍ പിന്നിലാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും



Click it and Unblock the Notifications