ആഗോള സൂചനകള്‍ ദുര്‍ബലമാണെങ്കിലും ആഭ്യന്തര വിപണികള്‍ കുതിപ്പിന്റെ പാതയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. കഴിഞ്ഞ രണ്ടു മാസത്തോളം നീണ്ട തിരുത്തലോടെ ഓഹരികളും ആകര്‍ഷകമായ നിലവാരങ്ങളിലേക്കെത്തി കഴിഞ്ഞു. അതിനാല്‍ 2022-ലേക്ക് മികച്ച സാമ്പത്തികാടിത്തറ ഉള്ളതും ഭാവിയില്‍ മികച്ച വളര്‍ച്ച സാധ്യതയുള്ള കമ്പിനകളെ നിക്ഷേപത്തിനായി പരിഗണിക്കാം. ഇത്തരത്തില്‍ യാതൊരു കടബാധ്യതകളില്ലാത്തതും മുടങ്ങാതെ മികച്ച തോതില്‍ ലാഭവിഹിതവും നല്കുന്ന 2 ഓട്ടോ സ്റ്റോക്കുകളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1) ഹീറോ മോട്ടോകോര്‍പ്
കൂട്ടുസംരംഭങ്ങളില്ലാതെയുള്ള ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീറോ മോട്ടോ കോര്‍പ് ലിമിറ്റഡ്. ജപ്പാനിലെ ഹോണ്ട കമ്പനിയുമായി ചേര്‍ന്ന് 1984-ലാണ് തുടക്കം. ഇന്ത്യയില്‍ ആദ്യമായി ഫോര്‍- സ്ട്രോക് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ചതും ഹീറോ മോട്ടോ കോര്‍പാണ്. രാജ്യത്താകമാനം സുശക്തമായ വിതരണ ശൃംഖലയാണുള്ളത്. 2021-ല്‍ ഹോണ്ട കമ്പനിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. സിഡി ഡോണ്‍, സ്പ്ലെന്‍ഡര്‍, പാഷന്, ഗ്ലാമര്‍, ഹങ്ക്, കരിസ്മ, സിബിഇസഡ് തുടങ്ങിയവ ജനപ്രീതി നേടിയ ബ്രാന്‍ഡുകളാണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 37.1 ശതമാനവും ഹീറോ മോട്ടോ കോര്‍പിനാണ്. ഇവരുടെ ഹീറോ സൈക്കിള്‍സ് വളരെ പ്രശസ്തി നേടിയതാണ്.
മികച്ച അടിത്തറ
ഹീറോ മോട്ടോ കോര്‍പിന് (BSE : 500182, NSE : HEROMOTOCO) യാതൊരുവിധ കടബാധ്യതകളുമില്ല. കരുതല്‍ ധനശേഖരമാകട്ടെ 15,000 കോടിയിലധികം രൂപയുടേതും. മുടക്കമില്ലാതെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 4.26 ശതമാനമാണ്. അതേസമയം, കമ്പനിയുടെ വിപണി മൂലധനം 49,261 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യു റേഷ്യോ എന്നത് 777.79 രൂപയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഹീറോ മോട്ടോ കോര്‍പിന്റെ സംയോജിത വരുമാനം 8,697 കോടി രൂപയും അറ്റദായം 810 കോടി രൂപയുമാണ്.
ലക്ഷ്യ വില 3,700
നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 20 ശതമാനത്തോളം താഴെയാണ് ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരികള്‍ നില്‍ക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ ഓഹരികളില്‍ 15 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ബുധനാഴ്ച രാവിലെ 2,500 രൂപ നിലവാരത്തിലാണ് ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 3,700 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 3,629.05 രൂപയും കുറഞ്ഞ വില 2,310 രൂപയുമാണ്.
2) ബജാജ് ഓട്ടോ
ഇന്ത്യയിലെ പ്രശസ്തരായ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോ ലിമിറ്റഡ്. രാജ്യത്തെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. 1940-ല്‍ രാജസ്ഥാനിലാണ് തുടക്കം. ഇന്ന് ലോകത്തെ മൂന്നാമത്തെ വലിയതും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. കൂടാതെ ലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയായി കമ്പനി വളര്‍ന്നു കഴിഞ്ഞു. വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള ഇരു ചക്ര വാഹന നിര്‍മാണ കമ്പനിയുമാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ വിപണി വിഹിതം 19.1 ശതമാനമായി ഉയര്‍ന്നു.
റിസര്‍വ് 17,500 കോടി
കടബാധ്യതകള്‍ യാതൊന്നുമില്ലാത്തതും ബജാജ് ഓട്ടോയുടെ ഓഹരികളെ ആകര്‍ഷകമാക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ നല്കിയ 4,051 കോടി രൂപയുടെ ലാഭവിഹിതത്തിനു ശേഷവും 17,526 കോടി രൂപ കരുതല്‍ ധനശേഖരം കമ്പനിക്കുണ്ടെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ ഡിവിഡന്റ് യീല്‍ഡ് 4.19 ശതമാനമാണ്. നിലവില്‍ 96,613 കോടി രൂപയാണ് വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 942.52 രൂപയാണ്. ഇലക്ട്രിക് വാഹന രംഗത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നത് ഭാവി വളര്‍ച്ചാ സാധ്യതയും ഉറപ്പാക്കുന്ന ഘടകമാണ്.
ലക്ഷ്യവില 4,800
അടുത്തിടെ ബജാജ് ഓട്ടോയുടെ (BSE : 532977, NSE : BAJAJ-AUTO) ഓഹരിയില്‍ 17 ശതമാനം തിരുത്തലുണ്ടായിട്ടുണ്ട്. നിലവിലെ വിലയില്‍ പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ 13 ആണ്. ഇതും ആകര്‍ഷക ഘടമാണ്. ബുധനാഴ്ച രാവിലെ 3,300 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 4,800 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് അടുത്തിടെ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് നിര്‍ദേശിച്ചിരുന്നു. ഇതിലൂടെ ദീര്‍ഘകാലയളവില്‍ 50 ശതമാനം വരെ നേട്ടം ലഭിക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,361.40 രൂപയും കുറഞ്ഞ വില 3,027.05 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
