ഒരു കമ്പനിയുടെ ആദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം. ഇത്തരത്തില്‍ ബാങ്ക് പലിശയില്‍ നിന്നുള്ള വരുമാനത്തിന്റെ ഇരട്ടി ഡിവിഡന്റിലൂടെ നല്കുന്ന ഒരു ഓഹരിയാണ് മഹാരത്ന പദവിയുള്ള പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അഥവാ ഐഒസി.
രാജ്യത്തെ പെട്രോളിയം വിപണിയുടെ 47 ശതമാനം വിഹിതം സ്വന്തമാക്കിയിരിക്കുന്ന ഐഒസി, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3 തവണയാണ് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കിയത്. ഇതോടെ നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ ഡിവിഡന്റ് യീല്‍ഡ് 15.7 ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 2 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയതെങ്കിലും ഓഹരി വിറ്റൊഴിയാതെ തന്നെ 16 ശതമാനത്തോളം ആദായം കരസ്ഥമാക്കാന്‍ നിക്ഷേപകര്‍ക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.
ഐഒസി ഡിവിഡന്റ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യം 2021 നവംബറില്‍ ആദ്യഘട്ടം ലാഭവിഹിതം നല്കി. പ്രതിയോഹരി 5 രൂപ വീതമായിരുന്നു നല്‍കിയത്. തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ ഓഹരിയൊന്നിന് 4 രൂപ വീതം രണ്ടാം ഇടക്കാല ലാഭവിഹിതവും ഐഒസി കൈമാറി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.40 രൂപ വീതം കൈമാറുമെന്ന് പ്രഖ്യാപിച്ചു. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി 2022 ആഗസ്റ്റ് 11 ആയും നിശ്ചയിച്ചിട്ടുണ്ട്.
വരുമാനക്കണക്ക്
ഓഹരിയുടമകള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 11.40 രൂപ (5 + 4 + 2.40 ) ലാഭവിഹിതമായി ഐഒസി നല്കി. തിങ്കളാഴ്ച രാവിലെ ഐഒസി (BSE: 530965, NSE : IOC) ഓഹരി 72.70 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇതുപ്രകാരം ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 15.70 രൂപയാണ്. അതായത് 1,00,000 രൂപയുടെ ഐഒസി ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഡിവിഡന്റ് ഇനത്തിലൂടെ മാത്രം 15,700 രൂപ വരുമാനമായി ലഭിച്ചു. അതും ഓഹരി വിറ്റൊഴിയാതെ എന്നതും ശ്രദ്ധേയം.
എങ്ങനെ വിലയിരുത്തണം
ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് മാത്രം ലാഭവിഹിതം നല്കുന്നുതു കൊണ്ടുമാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്കുന്നതില് കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരി വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്ന് വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങുന്നതിന്റെ തീരുമാനമെടുക്കുക.
ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം. ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം). പറയത്തക്ക കടബാധ്യകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
