കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍

ഉയര്‍ന്ന തോതില്‍ ലാഭവിഹിതം (Dividend) നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു രീതിയില്‍ പ്രയോജനമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം സ്ഥിരമായി ലഭിക്കും. രണ്ട്, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. സമാനമായി ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളും ഏറെയാണ്.

പെന്നി ഓഹരി

അതേസമയം, പെന്നി ഓഹരികള്‍ കൃത്യമായ നിര്‍വചനമില്ല. തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പൊതുവേ പെന്നി സ്റ്റോക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഒരേസമയം വമ്പന്‍ ലാഭസാധ്യതയും റിസ്‌കും ഒളിഞ്ഞിരിക്കുന്ന ഇടമാണിത്. എങ്കിലും അടിസ്ഥാനപരമായി മികച്ച നിലവാരത്തിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ ഉയര്‍ന്ന നിക്ഷേപ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുള്ള നിരവധി ഉദാഹരണങ്ങളും മുന്നിലുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നതും 30-60 രൂപ നിലവാരത്തിലുള്ള 5 ഓഹരികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.

1) പിഎന്‍ബി ഗില്‍റ്റ്സ്

1) പിഎന്‍ബി ഗില്‍റ്റ്സ്

പൊതു മേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപകമ്പനിയാണ് പിഎന്‍ബി ഗില്‍റ്റ്സ് ലിമിറ്റഡ്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങളുടെ ബോണ്ട് ഇടപാടുകളാണ് കമ്പനി പ്രധാനമായും നിര്‍വഹിക്കുന്നത്. ഇത്തരത്തില്‍ റിസര്‍വ് ബാങ്കിന്റെ പ്രാഥമിക ലൈസന്‍സ് നേടിയ ആദ്യ സ്ഥാപനങ്ങളിലൊന്നാണിത്. കഴിഞ്ഞ ആറ് വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന പിഎന്‍ബി ഗില്‍റ്റ്‌സിന്റെ ഡിവിഡന്‍ഡ് യീല്‍ഡ് 8.18 ശതമാനമാണ്.

സാമ്പത്തിക

2021-22 സാമ്പത്തിക വര്‍ഷം പ്രതിയോഹരി 5 രൂപ ഡിവിഡന്റ് ഇനത്തില്‍ ലഭിച്ചു. വെള്ളിയാഴ്ച 61.15 രൂപയിലായിരുന്നു പിഎന്‍ബി ഗില്‍റ്റ്സ് (BSE : 532366, NSE : PNBGILTS) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 79.70 രൂപയും താഴ്ന്ന വില 57.40 രൂപയുമാണ്.

2) പിടിഎല്‍ എന്റര്‍പ്രൈസസ്

2) പിടിഎല്‍ എന്റര്‍പ്രൈസസ്

ടയര്‍ നിര്‍മ്മാണ കമ്പനിയാണ് പിടിഎല്‍ എന്റര്‍പ്രൈസസ്. കൂടാതെ ആര്യോഗ പരിചരണം അടക്കമുള്ള മറ്റ് മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 1959-ലാണ് വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ കളമശ്ശേരിയില്‍ ആണ് നിര്‍മ്മാണശാല. 1995 മുതല്‍ അപ്പോളോ ടയേഴ്സ് ദീര്‍ഘകാല പാട്ടത്തിന് ഏറ്റെടുടുത്തിരിക്കുകയാണ്. അവസാന ആറ് വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന പിടിഎല്‍ എന്റര്‍പ്രൈസസിന്റെ നിലവിലെ ഡിവിഡന്‍ഡ് യീല്‍ഡ് 6.14 ശതമാനം നിരക്കിലാണ്.

(BSE: 509220, NSE : PTL)

2022 സാമ്പത്തിക വര്‍ഷം പ്രതിയോഹരി 1.80 രൂപ വീതം ലാഭവിഹിതം നല്‍കി. കഴിഞ്ഞ ദിവസം 32.60 രൂപയിലാണ് പിടിഎല്‍ എന്റര്‍പ്രൈസസ് (BSE: 509220, NSE : PTL) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ മൈക്രോ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 41.80 രൂപയും താഴ്ന്ന വില 21.10 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

3) ഹഡ്കോ

3) ഹഡ്കോ

ഹൗസിങ് & അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നതിന്റെ ചുരുക്കരൂപമാണ് ഹഡ്കോ. മിനിരത്ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. ഭവന മേഖലയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സാമ്പത്തിക സേവനമൊരുക്കുന്നതിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഹഡ്‌കോ ഓഹരിയുടെ ഏറ്റവുമൊടുവിലെ ഡിവിഡന്‍ഡ് യീല്‍ഡ് 6.42 ശതമാനമാണ്.

ലാഭവിഹിതമായി

2021 സാമ്പത്തിക വര്‍ഷം 2.18 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കി. 2022-ല്‍ ഇതിനോടകം 0.75 രൂപ ഇടക്കാല ലാഭവിഹിതമായി കൈമാറിയിട്ടുണ്ട്. വൈകാതെ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചേക്കും. വെള്ളിയാഴ്ച 33.90 രൂപയിലായിരുന്നു ഹഡ്‌കോ (BSE : 540530, NSE : HUDCO) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 56.75 രൂപയും താഴ്ന്ന വിലനിലവാരം 30.60 രൂപയുമാണ്.

4) എന്‍എച്ച്പിസി

4) എന്‍എച്ച്പിസി

നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975-ലാണ് തുടക്കം. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. മുതല്‍ മുടക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 10 സ്ഥാപനങ്ങളുടെ കൂട്ടത്തിലുള്ളതാണ് എന്‍എച്ച്പിസി. കഴിഞ്ഞ ആറ് വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന എന്‍എച്ച്പിസി ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 5.83 ശതമാനമാണ്.

പ്രതിയോഹരി

2021 സാമ്പത്തിക വര്‍ഷത്തില്‍ 1.60 രൂപ ലാഭവിഹിതം നല്‍കി. 2022 സാമ്പത്തിക വര്‍ഷത്തില്‍ 1.81 രൂപ വീതമാണ് പ്രതിയോഹരി ലാഭവിഹിതം നല്‍കിയത്. കഴിഞ്ഞ ദിവസം 31.05 രൂപയിലാണ് എന്‍എച്ച്പിസി (BSE : 533098, NSE : NHPC) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ കൂടിയ വിലനിലവാരം 37.60 രൂപയും താഴ്ന്ന വിലനിലവാരം 25.05 രൂപയുമാണ്.

5) റെയില്‍ വികാസ് നിഗം

5) റെയില്‍ വികാസ് നിഗം

റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍). മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച കമ്പനിയാണിത്. 2013-ല്‍ മിനിരത്ന പദവി ലഭിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി മുടങ്ങാതെ ലാഭവീതം നല്‍കുന്ന റെയില്‍ വികാസ് നിഗം ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 6.06 ശതമാനം നിരക്കിലാണ്.

റെയില്‍

2021 സാമ്പത്തിക വര്‍ഷം 1.6 രൂപ വീതം ഡിവിഡന്റ് നല്‍കി. 2022 സാമ്പത്തിക വര്‍ഷം പ്രതിയോഹരി 1.83 രൂപ വീതവും കൈമാറുന്നുണ്ട്. വെള്ളിയാഴ്ച 30.20 രൂപയിലായിരുന്നു റെയില്‍ വികാസ് നിഗം (BSE : 542649, NSE : RVNL) ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ കൂടിയ വിലനിലവാരം 44.80 രൂപയും കുറഞ്ഞ വിലനിലവാരം 27.50 രൂപയിലുമാണ്.

ഡിവിഡന്റ് യീല്‍ഡ്

ഡിവിഡന്റ് യീല്‍ഡ്

ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. ഡിവിഡന്റ് നല്‍കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് ഈ 4 കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം
  • ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം)
  • ഡിവിഡന്റ് ചരിത്രം
  • ഡിവിഡന്റ് പോളിസി പരിശോധിക്കുക
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇത്തരം കമ്പനികള്‍ക്ക് സ്ഥായിയായ വരുമാനവും അവരുടെ സംരംഭങ്ങളില്‍ കുറഞ്ഞ തോതില്‍ മാത്രം തുടര്‍ നിക്ഷേപവും മതിയാവും. അതേസമയം കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതായി കാണാനാവും. അതേസമയം ഡിവിഡന്റ് ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഡിവിഡന്റ് നല്‍കിയ പൂര്‍വകാല ചരിത്രവും പരിശോധിക്കണം.

മാര്‍ക്കറ്റ് വില

ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്‍കുന്നതില്‍ കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതുകൊണ്ടാണോ മാര്‍ക്കറ്റ് വില ഇടിഞ്ഞതുകൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നത്. മാര്‍ക്കറ്റ് വിലയിടിഞ്ഞതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെങ്കില്‍ അക്കാര്യം വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങലുകാരനാവുക.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X