ചാഞ്ചാട്ട വിപണിയില്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികളിലെ നിക്ഷേപമാണോ സുരക്ഷിതം?

ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇത്തരം കമ്പനികള്‍ക്ക് സ്ഥായിയായ വരുമാനവും അവരുടെ സംരംഭങ്ങളില്‍ കുറഞ്ഞ തോതില്‍ മാത്രം തുടര്‍ നിക്ഷേപവും മതിയാവും. അതേസമയം കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതായി കാണാനാവും. ഉദാഹരണമായി, സമീപകാല ബെയര്‍ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ നിഫ്റ്റി ഡിവിഡന്റ് ഓപ്പര്‍ച്യൂണിറ്റീസ്-50 സൂചിക ലാര്‍ജ് കാപ് (നിഫ്റ്റി-50, നിഫ്റ്റി-100), നിഫ്റ്റി-500 സൂചികകളേക്കാള്‍ കൂടുതല്‍ അവസരങ്ങളിലും മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

ലാഭവിഹിതം

അതുപോലെ ലാഭവിഹിതം നല്‍കുന്ന കമ്പനികളെ വിലയിരുത്തുന്നതിന് നിര്‍ണായകമായൊരു മാനദണ്ഡമാണ് 'ഡിവിഡന്റ് യീല്‍ഡ്'. ഇത്തരത്തില്‍ ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന കമ്പനികളുടെ ഓഹരികള്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ മറ്റ് ഓഹരികളേക്കാള്‍ മികച്ച നേട്ടം സമ്മാനിക്കുന്നവയാണെന്ന് കഴിഞ്ഞകാല പ്രകടനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രവുമല്ല ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന കമ്പനികളില്‍ ഭൂരിഭാഗവും ഐടി, എഫ്എംസിജി വിഭാഗങ്ങള്‍ പോലെ 'ഡിഫന്‍സീവ്' ഓഹരികളുമാണ്. അതിനാല്‍ ഇത്തരം കമ്പനികള്‍ക്ക് വിപണിയിലെ ചാഞ്ചാട്ടങ്ങളും ഒരുപരിധി വരെ തടയാനാകും. ഇതും വിപണിയിലെ അന്തരീക്ഷം പ്രതികൂലമായാലും ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളുടെ തലയുയര്‍ത്തി പിടിക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

ആര്‍ജിച്ച ലാഭം

പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ച ലാഭം തട്ടിയെടുക്കാതെയും മുടക്കം വരുത്താതെ നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുന്ന ഓഹരികള്‍ സുരക്ഷിത സങ്കേതമായിരിക്കും എന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഇതിനോടൊപ്പം വിപണിയില്‍ തിരിച്ചടി നേരിടുന്ന കാലഘട്ടങ്ങളില്‍ 'സുരക്ഷിത സങ്കേതം' എന്ന മേല്‍വിലാസം നിക്ഷേപകരെ ആകര്‍ഷിക്കുകയും ഓഹരി വില വര്‍ധിക്കാനും സാഹചര്യമൊരുങ്ങും. അതേസമയം കഴിഞ്ഞ 30-40 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ചുരുക്കം ചില ഓഹരികള്‍ ഒഴികെയുള്ളവയുടെ ഡിവിഡന്റ് യീല്‍ഡ് 1% മുതല്‍ 3.5% വരെയുള്ള നിലവവാരത്തിലാണെന്ന് കാണാനാവും. എന്നാല്‍ രാജ്യത്തെ കമ്പനികളുടെ ശരാശരി ഡിവിഡന്റ് യീല്‍ഡ് നിരക്കിനേക്കാള്‍ വികസിത സമ്പദ്ഘടനയിലെ കമ്പനികളുടെ ശരാശരി ഉയര്‍ന്നതാണ്.

ഡിവിഡന്റ് യീല്‍ഡ്

ഡിവിഡന്റ് യീല്‍ഡ്

ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. അതേസമയം ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികള്‍ ലാഭവിഹിതം മുഖേന മികച്ച നേട്ടം നിക്ഷേപകര്‍ക്ക് നല്‍കുന്ന ഓഹരികളാണ്.

3 കാര്യങ്ങള്‍

ഇനി ഡിവിഡന്റ് നല്‍കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് 3 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • 1. ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം.
  • 2. ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം).
  • 3. ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.
ഡിവിഡന്റ് യീല്‍ഡ് ഫണ്ട്

ഡിവിഡന്റ് യീല്‍ഡ് ഫണ്ട്

മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്ന കമ്പനികളുടെ ഓഹരികള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തുന്ന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട്. അതായത് ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികള്‍ക്കായിരിക്കും ഇത്തരം ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ പ്രാമുഖ്യം ലഭിക്കുക. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ചുരുങ്ങിയത് 65 ശതമാനം എങ്കിലും ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികളില്‍ ഇത്തരം ഫണ്ടുകള്‍ നിക്ഷേപിച്ചിരിക്കും.

ഡിവിഡന്റ് ഓപ്ഷനും

എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലെ 'ഡിവിഡന്റ് ഓപ്ഷനും' ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളും വ്യത്യസ്തമാണ്. നിക്ഷേപകര്‍ക്ക് നിശ്ചിത ഇടവേളകളില്‍ നിക്ഷേപത്തിന്മേലുള്ള ലാഭം കൈമാറുന്നതാണ് ഡിവിഡന്റ് ഓപ്ഷന്‍. അതേസമയം ഡിവിഡന്റ് യീല്‍ഡ് ഫണ്ടിലെ 'ഗ്രോത്ത് ഓപ്ഷന്‍' തെരഞ്ഞെടുക്കുന്നവര്‍ക്ക് നിക്ഷേപത്തിന്മേലുള്ള ആദായം പുനര്‍ നിക്ഷേപിക്കാനുള്ള അവസരം നല്‍കുന്നു. സമാനമായി ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകല്‍ നികുതി കാര്യക്ഷമതയും പ്രകടിപ്പിക്കുന്നു. കാലാവധി തീരുമ്പോള്‍ സ്‌കീമുകളില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടമായി ഇതിനെ കാണുന്നതു കൊണ്ടാണിത്.

സംഗ്രഹം

സംഗ്രഹം

  • ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് ഉള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നത് പ്രധാനമായും പ്രതികൂല സാഹചര്യങ്ങളിലും വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും നേരിടാവുന്ന തിരിച്ചടികളില്‍ നിന്നും രക്ഷ തേടുന്നത് മുന്‍നിര്‍ത്തിയായിരിക്കണം. എന്നാല്‍ സ്ഥിര വരുമാനത്തിലുള്ള സ്രോതസ് എന്ന പരിഗണനയിലോ ആദായം വര്‍ധപ്പിക്കുക എന്ന ലക്ഷ്യത്തോടെയോ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികളെ തെരഞ്ഞെടുക്കരുത്.
  • അതുപോലെ ഡിവിഡന്റിന് നിക്ഷേപകന്റെ ആദായ നികുതിയുടെ സ്ലാബ് നിരക്കില്‍ നികുതി അടയ്‌ക്കേണ്ടിയും വരും. അതിനാല്‍ നികുതി ബാധ്യത കുറയ്ക്കാമെന്ന മേന്മയോടെ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളെ തെരഞ്ഞെടുക്കാം. എങ്കിലും വിപണിയിലെ പൊതുസാഹചര്യം മികച്ചതായിരിക്കുമ്പോള്‍ സൂചികയുടെ നേട്ടങ്ങളെ മറികടക്കുന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ പിന്നിലാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X